തിരുവനന്തപുരം: മലയാളക്കരയെയും ഞെട്ടിക്കുന്ന മീടൂ വെളിപ്പെടുത്തലാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫാണ് ആരോപണവുമായി രംഗത്തുവന്നത്. സിപിഎം എംഎൽഎയും നടനുമായ മുകേഷായിരുന്നു ഈ വിഷയത്തിൽ കുടുങ്ങിയത്. ഈ ആരോപണം ഇന്ന് ട്വിറ്ററിലൂടെ പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങൾ മുകേഷിനോട് പ്രതികരണം തേടി. എന്നാൽ, ആരോപണം ചിരിച്ചു തള്ളുകയാണ് മുകേഷ് ചെയ്തത്.

ടെസ് ജോസഫിനെ തനിക്ക് അറിയില്ലെന്നാണ് മുകേഷ് പ്രതികരിച്ചത്. എത്ര വർഷങ്ങൾക്ക് മുമ്പു നടന്ന സംഭവമാണ്. ടെസ് ജോസഫിനെ തനിക്ക് അറിയില്ല.. എനിക്ക് ഒന്നും ഓർമ്മയില്ല.. ആരോപണം ചിരിച്ചു തള്ളുന്നു... നിങ്ങൾ എന്താണെന്ന് വച്ചാൽ ചെയ്‌തോലൂ.. സുപ്രീം കോടതിയിൽ പൊയ്‌ക്കോളൂ.. ഇത്രയും കൊല്ലം എന്തായിരുന്നു.. ഉറക്കമായിരുന്നോ? മലയാളക്കരയെ ഞെട്ടിച്ച ടെസ് ജോസഫിന്റെ മീ ടൂ.. വെളിപ്പെടുത്തലിനോട് മുകേഷ് പ്രതികരിച്ചത്. ഈ വിഷയത്തിൽ താൻ പ്രകരിക്കാനില്ലെന്നുമായുന്നു ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകരോട് മുകേഷ് പറഞ്ഞത്.

ഈ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാനും മുകേഷ് തയ്യാറായില്ല. വിഷയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും നിയമപ്രശ്‌നമുള്ള കാര്യമായതിനാൽ പ്രതികരിക്കാൻ ഇല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹോളീവുഡിന്റെ ചുവടുപിടിച്ച് ബോളിവുഡിലും ആഞ്ഞടിച്ച മീ ടൂ കാമ്പയിനാണ് ഇപ്പോൾ കേരളക്കരയിലും എത്തിയിരിക്കുന്നത്. ചലച്ചിത്ര സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് തന്റെ ട്വിറ്റർ പേജിലൂടയാണ് ടെസ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. 19 വർഷം മുൻപ് നടന്ന ടെലിവിഷ്‌ന് പരിപാടിയുടെ ഷൂംട്ടിംഗിനിടെയായിരുന്നു സംഭവം. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാൻ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. പുരുഷന്മാരുടെ ക്രൂവിൽ താൻ മാത്രമായിരുന്നു ഏക പെൺ സാങ്കേതിക പ്രവർത്തകയെന്നും അന്ന് താൻ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടൽ ഇവർക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു.

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാസ്റ്റിങ് ഡയറക്ടറാണ് ടെസ്സ്. സൂര്യ ടിവിയിലെ ഞാൻ കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിംഗിന് ഇടെയാണ് ഈ സംഭവം അരങ്ങേറിയത്.