ലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ച മറ്റൊരു പ്രണയതകർച്ചയായിരുന്നു മുകേഷിന്റെയും സരിതയുടേയും. പിന്നീട് മുകേഷ് നർത്തകിയായ മേതിൽ ദേവകിയെ ജീവിത സഖിയാക്കി. മലയാളി ഏറെ ചർച്ച ചെയ്ത വിവാഹ മോചനമായിരുന്നു മുകേഷിന്റേതും സരതിയുടേതും. എന്നാൽ വിവാഹ മോചനം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നാണ് സരിത പറയുന്നത്. ഇതൊക്കെ കള്ളക്കഥയെന്ന് മുകേഷും പറയുന്നു. അങ്ങനെ രണ്ടാം കെട്ടുകാരന്റെ പട്ടികയിലേക്ക് മുകേഷും എത്തി. എന്നാൽ മുകേഷിനെ വിവാഹം ചെയ്യുമ്പോൾ തന്നെ സരിത രണ്ടാം കെട്ടുകാരിയായെന്നതാണ് വസ്തുത.

തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു എൺപതുകളിൽ സരിത. തമിഴിലും കന്നഡിയിലും അവാർഡുകൾ വാരിക്കൂട്ടിയ പ്രതിഭ. സംവിധായക പ്രതിഭ കെ ബാലചന്ദ്രറിന്റെ കണ്ടെത്തലായിരുന്നു സരിത. കമൽഹാസനുമായി തകർത്തഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ സരിത പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി. ബാലചന്ദ്രറിന്റെ തമിഴ് സിനിമകളിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞ നടിയുടെ ദാമ്പത്യം അതിന് മുമ്പേ തുടങ്ങിയിരുന്നു. പതിനാറ് വയസ്സുള്ളപ്പോഴായിരു്‌നു ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബ്ബയ്യയായിരുന്നു ഭർത്താവ്. ആറുമാസം മാത്രമായിരുന്നു ഈ ദാമ്പത്യത്തിന്റെ കാലം. അഭിപ്രായ ഭിന്നതയെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. പിന്നീട് സിനിമയോടായി ഏറെ നാൾ സരിതയുടെ പ്രണയം.

മലയാളത്തിലെ നാടക കുടുംബത്തിൽ നിന്ന് മുകേഷ് സിനിമയിലെത്തുന്നത് എൺപതുകളുടെ തുടക്കത്തിലാണ്. നാടകാചാര്യൻ ഒ മാധവന്റേയും വിജയകുമാരിയുടേയും മകനായ മുകേഷ് ബലൂൺ എന്ന ചിത്രത്തിലൂടെ 1982ൽ വെള്ളിത്തിരയിലെത്തി. പിന്നീട് പ്രിയദർശൻ ചിത്രങ്ങളിലൂടെ മോഹൻ ലാലിനൊപ്പം മലയാളിയെ ചിരിപ്പിച്ച് മലയാളിയുടെ പ്രിയതാരമായി. സെറ്റുകളിൽ തമാശ നിറച്ച് ലൊക്കേഷനുകളിൽ സജീവമായി മുകേഷ്. സ്വഭാവനടനും നായകനുമായി മുകേഷും വെള്ളിത്തിരയിൽ സജീവമാകുമ്പോഴാണ് സരിത ജീവിതത്തിലേക്ക് കടന്നുവരുന്നത്. കാതോട് കാതോരമെന്ന സൂപ്പർ ഹിറ്റിലൂടെ സ്വഭാവ നടികളുടെ മുൻനിരയിൽ മലയാളത്തിൽ സരിത സജീവമായിരുന്നു. പിസി 369 എന്ന പി ചന്ദ്രകുമാർ സിനിമയുടെ സെറ്റിലാണ് സരിത-മുകേഷ് പ്രണയത്തിന്റെ തുടക്കം. തനിയാവർത്തനമെന്ന സിനിമയുടെ സെറ്റിൽ പ്രണയം പൂത്തുലഞ്ഞു. അങ്ങനെ സരിതയും മുകേഷും വിവാഹിതരാകാൻ തീരുമാനിച്ചു.

1987ലാണ് മുകേഷും സരിതയും വിവാഹം കഴിച്ചത്. സരിത മലയാളത്തിലും തമിഴിലും നായികയായി തിളങ്ങി നിന്ന കാലത്തായിരുന്നു അവരുടെ വിവാഹം. ഏതാനും ചിത്രങ്ങളിൽ കൂടി അഭിനയിച്ച ശേഷം അവർ കുടുംബിനിയായി മാറി. വിവാഹ ശേഷമാണ് മുകേഷിന്റെ കരിയർ ഗ്രാഫ് ഉയരുന്നത്. സഹനടനിൽ നിന്ന് നായകനായി തിരക്കുള്ള നടനായി മുകേഷ് മാറി. അപ്പോഴും രണ്ട് ആൺമക്കളുടെ കാര്യങ്ങളുമായി സരിത വീട്ടിൽ തന്നെ കഴിഞ്ഞു. ഇവരുടെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട ഒന്നും വാർത്തകളിൽ എത്തിയില്ല. എല്ലാം സന്തുഷ്ടമാണെന്ന് ഏവരും കരുതി. 2007ലാണ് ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുണ്ടെന്നത് പുറംലോകമറിയുന്നത്. വിവാഹമോചനക്കേസ് കോടതിയിലുമെത്തി. അപ്പോഴും വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് കാര്യങ്ങളെത്തിയില്ല. എന്നാൽ മേതിൽ ദേവകിയെ മുകേഷ് വിവാഹം കഴിച്ചതോടെ പൊട്ടിത്തെറികളെത്തി.

ആരോപങ്ങളുമായി സരിതയെത്തി. പലതും പറഞ്ഞു. ഒന്നും പ്രതികരിക്കാതെ മുകേഷ് അവയെ സമർത്ഥമായി നേരിട്ടു. 25 വർഷങ്ങളായി മുകേഷിന് വേണ്ടി ഞാനൊരുപ്പാട് അഡ്ജസ്റ്റ്‌മെന്റുകൾ ചെയ്തുവെന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ. വിവാഹ ജീവിതത്തിലെ ഓരോ ദിനങ്ങളും ഞാനൊരു പോരാട്ടത്തിലൂടെ തരണം ചെയ്തുവെന്നു വേണം പറയാൻ. തുടർന്ന് എന്റെ അഭിനയം, സിനിമാജീവിതം, സൽപ്പേര് ഒക്കെ ഞാൻ മറക്കാൻ പ്രേരിതയായിയെന്ന് സരിത പറയുന്നു. സാധാരണ വീട്ടമ്മയായി ഞാൻ ഒതുങ്ങിക്കൂടി ജീവിക്കാൻ ആഗ്രഹിച്ചു. വീട്ടിലെ പ്രശ്‌നങ്ങൾ പുറത്തറിയരുതെന്നും, മീഡിയയുമായി സംസാരിക്കരുതെന്നും ഞാൻ തീരുമാനിച്ചു. മറ്റുപല പെണ്ണുങ്ങളെയും പോലെ ഞാനെന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങിയെന്നും പറഞ്ഞു.

സഹിക്കാവുന്നതിലപ്പുറമായപ്പോൾ എനിക്ക് വിവാഹമോചനം അനിവാര്യമായ ഒരു നടപടിയായി തോന്നി. പക്ഷേ മക്കൾ എന്റെ മുമ്പിൽ തടസം നിൽക്കുകയായിരുന്നുവെന്നും സരിത തുറന്ന് പറഞ്ഞു. അച്ഛന്റെ ഹൃദയത്തിൽ ഒരു ചെറിയ ഹോളുണ്ടെന്നും അദ്ദേഹത്തെ നമ്മൾ വേണം പരിചരിക്കാനെന്നും പറഞ്ഞ് മക്കൾ തടഞ്ഞു. മക്കളുടെ വാക്കുകൾ തന്റെ ഹൃദയത്തെ ശരിക്കും മുറിപ്പെടുത്തിയെന്നാണ് സരിത പറയുന്നത്. പറഞ്ഞു. ഏതായാലും 10 വർഷം മുമ്പാണ് മുകേഷിന്റേയും സരിതയുടെയും വിവാഹജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായതെന്നാണ് സൂചന. ഒന്നിച്ചു കഴിയുന്നതിൽ അർത്ഥമില്ലെന്ന് ഇരുവർക്കും തോന്നിത്തുടങ്ങിയതോടെ അവർ വിവാഹമോചനവുമായി കോടതിയിലെത്തുകയായിരുന്നു.

വെങ്കട സുബ്ബയയായിരുന്നു സരിതയുടെ ആദ്യ ഭർത്താവ്. മാസങ്ങളുടെ ദാമ്പത്യത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞ സരിത മുകേഷിനെ കെട്ടി.എന്നാൽ താനുമായുള്ള വിവാഹബന്ധം വേർപെടുത്താതെയാണ് സരിത മുകേഷിനെ കെട്ടിയതെന്നായിരുന്നു സുബ്ബയ്യയുടെ പരാതി. സരിതയും സുബ്ബയ്യയും കോടതി കേറിയപ്പോൾ ഈ കേസ് പിൽക്കാലത്ത് നിയമവിദ്യാർത്ഥികൾക്ക് പഠനവിഷയംപോലുമായി. ഇത് വീണ്ടും അവതരിക്കപ്പെടുന്നതും വീണ്ടും കണ്ടു. താനുമായുള്ള വിവാഹബന്ധം വേർപെടുത്താതെ ദേവികയെ മുകേഷ് കെട്ടിയെന്ന് ആരോപിച്ച് സരിത തന്നെ കേസ് കൊടുത്തു. നിലനിൽക്കുകയാണെന്നും നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും സരിത വാദിച്ചു. 1987 ലാണ് സരിതയും മുകേഷും വിവാഹിതരായത്. പിന്നീട് അസ്വാരസ്യങ്ങളുണ്ടായപ്പോൾ മുകേഷ് വിവാഹ മോചനമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. മുകേഷിന്റെ ഹരജിയിൽ സരിതക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരാവാത്തതിനത്തെുടർന്ന് 2012 ജൂണിലാണ് ഹരജി അനുവദിച്ച് വിവാഹമോചനം നൽകിയത്. എന്നാൽ, തന്റെ ഭാഗം കേൾക്കാതെയാണ് മുകേഷിന് വിവാഹ മോചനം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്.

പിന്നീട് എല്ലാം ഒത്തു തീർന്നു. മുകേഷ് മേതിൽ ദേവികയുടെ ജീവത പങ്കാളിയായി. തന്റെ അമ്പത്തി മൂന്നാം വയസിലാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിച്ചത്. മുപ്പത്തിയാറുകാരിയായ ദേവികയുടേയും രണ്ടാം വിവാഹമാണിത്. ഇവർക്ക് ആദ്യ വിവാഹത്തിൽ ഒരാൺ കുഞ്ഞും ഉണ്ട്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് അവഗണിച്ചാണ് ദേവിക മുകേഷിനെ വിവാഹം ചെയ്തത്. തുടക്കത്തിൽ മുകേഷ്-മേതിൽ ദേവിക ബന്ധത്തിന് എതിരായിരുന്ന ബന്ധുക്കളും ഇപ്പോൾ ബന്ധം അംഗീകരിച്ചെന്നാണ് അറിയാൻ കഴിയുന്നത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് മേതിൽ ദേവികയെ പരിചയപ്പെടുന്നത്. പ്രശസ്ത നർത്തകിയായിരുന്ന ദേവികയും അക്കാദമി അംഗമായിരുന്നു. ഈ പരിചയം പ്രണയത്തിലും വിവാഹത്തിലുമെത്തി.

ഖത്തറിൽ എന്റെയൊരു നൃത്തപരിപാടിക്കിടെ മുകേഷും ദേവികയും കൂടുതൽ അടുക്കുന്നത്. ബാക്കി സംഭവത്തെ കുറിച്ച് ദേവിക തന്നെ വിശദീകരിക്കുന്നത് ഇങ്ങനെ-ഒരു ദിവസം അദ്ദേഹത്തിന്റെ ഫോൺ, ''ഞാൻ പാലക്കാട്ട് ഒരു ചടങ്ങിനു വരുന്നുണ്ട്. ആ സമയം ദേവികയുടെ വീട്ടിലേക്ക് വന്നോട്ടെ.'' ''ഓ... അതിനെന്താ... വന്നോളൂ.'' ഞാൻ പറഞ്ഞു. മൂപ്പര് വന്നു. ഒരു ചായപോലും കുടിക്കാതെ അഞ്ചുമിനുട്ട് അവിടെ ചെലവഴിച്ച് സ്ഥലംവിട്ടു. അതുകഴിഞ്ഞ് കഴിഞ്ഞകൊല്ലം ഒക്ടോബറിൽ അദ്ദേഹത്തിന്റെ സഹോദരിയും ഭർത്താവുംകൂടി വീട്ടിൽ വന്നു. അവർ വരവിന്റെ ഉദ്ദേശ്യം കൃത്യമായി പറഞ്ഞു, ''ദേവികയെ മുകേഷിനുവേണ്ടി ആലോചിക്കാൻ വന്നതാണ്.'' ഞാൻ പറഞ്ഞു, ''വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല.''

നീണ്ട ആറുമാസം. ഞാൻ ആലോചിച്ചാലോചിച്ച് ഒരു തീരുമാനമെടുത്തു. എന്നിട്ട് മുകേഷേട്ടനെ വിളിച്ചു, ''ഞാൻ വിവാഹത്തിന് ഒരുക്കമാണ്. പക്ഷേ, അറിയാമല്ലോ എന്റെ സാഹചര്യങ്ങൾ. ഞാൻ ഒറ്റയ്ക്കല്ല. എനിക്കൊരു മോനുണ്ട്. അവന് ദോഷംചെയ്യുന്ന ഒരു കാര്യവും എനിക്ക് ചിന്തിക്കാൻപോലും പറ്റില്ല.''അതിനുള്ള മറുപടി വ്യക്തമായിരുന്നു. ''ദേവികയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ കല്യാണമാലോചിച്ചത്. ദേവികയുടെ മോൻ തീർച്ചയായും സുരക്ഷിതനായിരിക്കും. അതുപോലെ ദേവികയുടെ കലയും.''-അങ്ങനെ വിവാഹം യാഥാർത്ഥ്യമായി. ഇപ്പോൾ മുകേഷിന്റെ സ്വന്തം നാടക സമിതിയായ കൊല്ലം കാളിദാസകലാകേന്ദ്രം അവതരിപ്പിക്കുന്ന 'നാഗ' എന്ന നാടകത്തിലൂടെ മുകേഷ്-ദേവിക ദമ്പതികൾ ആദ്യമായി ഒന്നിച്ച് അരങ്ങിലുമെത്തി. വിഖ്യാത നാടകകൃത്ത് ഗിരീഷ് കർണാടിന്റെ കൃതിയായ നാഗമണ്ഡലയുടെ നാടകാവിഷ്‌കാരമാണ് 'നാഗ'. അങ്ങനെ അവർ സസുഖം വാഴുന്നു.

ഇനിയൊരു വിവാഹത്തിനില്ലെന്നാണ് സരിതയുടെ നിലപാട്. രണ്ട് മക്കളുടെ കാര്യവും നോക്കി കഴിയുകയാണ് അവർ. വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നതും മനസ്സിലുണ്ട്.