- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിന്റെ മകനും സിനിമയിൽ കന്നിയങ്കത്തിന് ഒരുങ്ങുന്നു; ശ്രാവണിന്റെ അരങ്ങേറ്റം കല്യാണം എന്ന ചിത്രത്തിലൂടെ
മോഹൻലാലിന്റെ മകൻ പ്രണവിന്റെ മലയാള സിനിമയിലെ അരങ്ങേറ്റം വൻ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു. മോഹൻലാൽ ചിത്രത്തിൻെ മകന്റെയും ചിത്രങ്ങളുടെ പൂജ ഒരേ ദിവസം ആയി എന്നതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ മറ്റൊരു താരപുത്രൻ കൂടി ഒരുങ്ങുകയാണ്.നടനും എംഎൽഎയുമായ മുകേഷിന്റെ മകൻ ശ്രവണാ ണ് മലയാള സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുന്നത്. മുകേഷിന്റെ ആദ്യഭാര്യ സരിതയുമായുള്ള ബന്ധത്തിലെ മകനാണ് ശ്രാവൺ. തെലുങ്ക് നിർമ്മാതാവ് കെ.കെ രാധ നിർമ്മിക്കുന്ന ചിത്രം രാജീവ് നായരാണ് സംവിധാനം ചെയ്യുന്ന കല്ല്യാണം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ജൂലായ് 16ന് നടക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. മലയാളത്തിലെ താരപുത്രന്മാർ നേരത്തെ തന്നെ സിനിമയിൽ തുടക്കം കുറിച്ചിരുന്നു. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന് പിന്നാലെ ജയാറാമിന്റെ മകൻ കാളിദാസ്, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ എന്നിവർ നേരത്തെ തന്നെ സിനിമയിൽ അരങ്ങേറ്റം നടത്തി കഴിഞ്ഞു.
മോഹൻലാലിന്റെ മകൻ പ്രണവിന്റെ മലയാള സിനിമയിലെ അരങ്ങേറ്റം വൻ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു. മോഹൻലാൽ ചിത്രത്തിൻെ മകന്റെയും ചിത്രങ്ങളുടെ പൂജ ഒരേ ദിവസം ആയി എന്നതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ മറ്റൊരു താരപുത്രൻ കൂടി ഒരുങ്ങുകയാണ്.നടനും എംഎൽഎയുമായ മുകേഷിന്റെ മകൻ ശ്രവണാ ണ് മലയാള സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുന്നത്.
മുകേഷിന്റെ ആദ്യഭാര്യ സരിതയുമായുള്ള ബന്ധത്തിലെ മകനാണ് ശ്രാവൺ. തെലുങ്ക് നിർമ്മാതാവ് കെ.കെ രാധ നിർമ്മിക്കുന്ന ചിത്രം രാജീവ് നായരാണ് സംവിധാനം ചെയ്യുന്ന കല്ല്യാണം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ജൂലായ് 16ന് നടക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
മലയാളത്തിലെ താരപുത്രന്മാർ നേരത്തെ തന്നെ സിനിമയിൽ തുടക്കം കുറിച്ചിരുന്നു. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന് പിന്നാലെ ജയാറാമിന്റെ മകൻ കാളിദാസ്, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ എന്നിവർ നേരത്തെ തന്നെ സിനിമയിൽ അരങ്ങേറ്റം നടത്തി കഴിഞ്ഞു.