- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ കയറുന്ന പെൺ കുട്ടികളെ പ്രണയം നടിച്ച വലയിലാക്കുന്നത് ഹോബി; ക്രിമിനൽ പശ്ചാത്തലമുള്ള കണ്ടക്ടറുടെ ചതിയിൽ ഗർഭിണിയായത് ആശുപത്രി ജീവനക്കാരി; എന്റെ കുഞ്ഞിനെ നശിപ്പിക്കരുതെന്ന് കരഞ്ഞു പറഞ്ഞ പെൺകുട്ടിയോട് ഡോക്ടർ കാണിച്ച കരുണ പോലും കാണിക്കാത്ത കാമുകൻ; മുഖത്തലയിലെ രാഹുൽ കുടുങ്ങിയത് ഇങ്ങനെ
കൊല്ലം . വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ സ്വകാര്യ ബസ് കണ്ടക്ടറെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ പുറത്തു വരുന്നത് പ്രണയചതിയും. മുഖത്തല ചെറിയേല ഉഷാ ഭവനത്തിൽ രാഹുലി(24)നെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി പ്രണയത്തിലാകുകയും പിന്നീടു കൊല്ലത്തെ പല ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തു.
ഗർഭിണിയാണെന്നു മനസ്സിലായതോടെ വിവാഹവാഗ്ദാനത്തിൽ നിന്നു പിന്മാറി. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ബി.ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.ജി.ശ്യാംകുമാർ, ഹസൻകുഞ്ഞ്, എസ്സിപിഒമാരായ ബിനു, സിപിഒ പ്രമോദ്, അബു താഹീർ,രമാദേവി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിനെ കുറിച്ച് പൊലീസ് പറയുന്നത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന യുവതി പ്രതി കണ്ടക്ടറായ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു. സ്ഥിരമായ യാത്രയിൽ ഇയാൽ പെൺകുട്ടിയോടു പ്രണയാഭ്യർത്ഥന നടത്തി ബസിലെ യാത്രയും എന്നും കണുന്നതും പതിവായതോടെ ഇരുവരു ഇഷ്ടത്തിലായി. പിന്നീട് പ്രതി സ്ഥിരമായി യുവതിയുമായി കറങ്ങാൻ പോകുമായിരുന്നു.
ഇതിനിടെ ഹോട്ടലിൽ മുറിയെടുത്ത് ചൂക്ഷണം ചെയ്തു. പിന്നീട് ഇത് പതിവാക്കി. ഒന്നും രണ്ടും ദിവസമൊക്കെ മാറി നിൽക്കുന്നത് പതിവായി. പെൺകുട്ടി ആശുപത്രി ഡ്യൂട്ടിക്കാണന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കാത്ത് നിന്ന് പ്രതി കൂട്ടി കൊണ്ടു പോകുമായിരുന്നു. വിവാഹം കഴിക്കുമെന്ന് ഉറപ്പു നല്കിയരുന്നതിനാൽ പ്രതിക്ക് ഒപ്പം പോകുന്നതിൽ അസ്വഭാവികത തോന്നിയിരുന്നില്ലായെന്നാണ് പെൺ കുട്ടി പൊലീസിന് നല്കിയിരിക്കുന്ന മൊഴി.
ഇതിനിടയിൽ പെൺകുട്ടി ഗർഭിണി ആയി ഇതോടെ കമുകനോടു ഉടൻ വിവാഹ കഴിക്കണമെന്ന് ആവിശ്യപ്പെട്ടു. എന്നാൽ അബോർഷൻ ചെയ്യാമെന്നും ഉടൻ വിവാഹം നടക്കില്ലന്നും പറഞ്ഞ പ്രതി വേറെ വിവാഹലോചനകൾ നടത്തിയിരുന്നു. ഇത് ആദ്യം പെൺ കുട്ടി അറിഞ്ഞിരുന്നില്ല. പിന്നീട് പ്രതിയുടെ നിർബന്ധ പ്രകാരം പെൺകുട്ടി അബോർഷന് തയ്യാറായി ആശുപത്രിയിൽ പോയെങ്കിലും ഡോക്ടറെ കണ്ടതോടെ പൊട്ടിക്കരഞ്ഞ് കൊണ്ട് കുഞ്ഞിനെ നശിപ്പിക്കരുതന്ന് പെൺ കുട്ടി പറഞ്ഞു.
തുടർന്ന് ആശുപത്രിയിലെ ഡോക്ടർ അബോർഷൻ നടത്താൻ വിസമ്മതിച്ചു. വീണ്ടു പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി മറ്റൊരാശുപത്രിയിൽ പ്രതിയായ രാഹുൽ എത്തിച്ചു. അവിടെയും നടന്ന വിവരങ്ങളെല്ലാം പെൺ കുട്ടി ഡോക്ടറെ ധരിപ്പിച്ചു. തുടർന്ന് അബോർഷൻ മുടങ്ങി. ഇതോടെ പ്രതി പെൺ കുട്ടിയെ ഭീക്ഷണിപ്പെടുത്താൻ തുടങ്ങി. കൂടാതെ വിവാഹലോചനയുമായി മുന്നോട്ടു പോകുകയും ഒരു വിവാഹം ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതറിഞ്ഞ പെൺകുട്ടി ഉടൻ തന്നെ ബന്ധുക്കളെ വിവരം അറിച്ച് അവർക്കൊപ്പം കൊല്ലം വെസ്റ്റ് പൊലീസിൽ എത്തി പരാതി നല്കി. പരാതി പ്രാഥമികമായി പരിശോധിച്ചപ്പോൾ തന്നെ ഗൗരവം ബോധ്യപ്പെട്ട പൊലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസിൽ കയറുന്ന പെൺ കുട്ടികളെ പ്രണയം നടിച്ച വലയിലാക്കുന്ന ഹോബിയുള്ള ആളാണ് പ്രതിയെന്ന് പോലസ് അന്വേഷണത്തിൽ മനസിലായി.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിക്കെതിരെ കൊട്ടിയം പൊലീസിൽ രണ്ടു കേസുകൾ നിലവിലുണ്ടെന്നും നിരവധി അടിപിടി കേസുകളിൽ രാഹുൽ പ്രതിയാണന്നും പൊലീസ് അറിയിച്ചു.