- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകീകൃത സിവിൽകോഡിൽ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ട്; മതേതരത്വത്തിന് ഭീഷണിയെന്ന് ലീഗ്; മുസ്ലിം വ്യക്തിനിയമം ദൈവികമെന്നും ഇ ടി മുഹമ്മദ് ബഷീർ; ഇടതുബുദ്ധി ജീവികൾ അനുകൂലിക്കുമ്പോഴും വിയോജിപ്പുമായി കോടിയേരി; പിന്നിൽ ഹിന്ദുത്വ അജണ്ടയെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി
കോഴിക്കോട്: ഏകീകൃത സിവിൽകോഡിനെതിരെ ശക്തമായ നിലപടുമായി മുസ്ലിം സംഘടനകൾ രംഗത്തത്തെിയതോടെ കേരളത്തിലും വിവാദം കൊഴുക്കുന്നു. മുസ്ലീലീഗും, കാന്തപുരം സുന്നികളും, ജമാഅത്തെ ഇസ്ലാമിയും,പോപ്പുലർ ഫ്രണ്ടുമെല്ലാം ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ ഒറ്റക്കെട്ടാണ്. എന്നാൽ തത്വത്തിൽ ഏക സിവിൽകോഡിനെ അനുകൂലിക്കുമ്പോളും ഇത് ധൃതിപിടിച്ച് കൊണ്ടുവരുന്നതിനുപിന്നിൽ ബിജെപിയുടെ വർഗീയ അജണ്ടയാണെന്നാണ് സിപിഐ.(എം) ചൂണ്ടിക്കാണിക്കുന്നത്.ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സിപിഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ ദേശീയ തലത്തിൽ ഇടതുപക്ഷത്തെ അനുകൂലിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ എക സിവിൽകോഡിനെ അനുകൂലിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേരളത്തിലെ പാർട്ടി നേതൃത്വവും വ്യക്തമായ നിലപാട് എക സിവിൽ കോഡ് മതേതരത്വത്തിന് ഭീഷണിയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി കോഴിക്കോട് ലീഗ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇത് മുസ്ലിം വ്യക്തിനിയമത്തിന്
കോഴിക്കോട്: ഏകീകൃത സിവിൽകോഡിനെതിരെ ശക്തമായ നിലപടുമായി മുസ്ലിം സംഘടനകൾ രംഗത്തത്തെിയതോടെ കേരളത്തിലും വിവാദം കൊഴുക്കുന്നു. മുസ്ലീലീഗും, കാന്തപുരം സുന്നികളും, ജമാഅത്തെ ഇസ്ലാമിയും,പോപ്പുലർ ഫ്രണ്ടുമെല്ലാം ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ ഒറ്റക്കെട്ടാണ്. എന്നാൽ തത്വത്തിൽ ഏക സിവിൽകോഡിനെ അനുകൂലിക്കുമ്പോളും ഇത് ധൃതിപിടിച്ച് കൊണ്ടുവരുന്നതിനുപിന്നിൽ ബിജെപിയുടെ വർഗീയ അജണ്ടയാണെന്നാണ് സിപിഐ.(എം) ചൂണ്ടിക്കാണിക്കുന്നത്.ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സിപിഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ ദേശീയ തലത്തിൽ ഇടതുപക്ഷത്തെ അനുകൂലിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ എക സിവിൽകോഡിനെ അനുകൂലിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേരളത്തിലെ പാർട്ടി നേതൃത്വവും വ്യക്തമായ നിലപാട്
എക സിവിൽ കോഡ് മതേതരത്വത്തിന് ഭീഷണിയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി കോഴിക്കോട് ലീഗ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇത് മുസ്ലിം വ്യക്തിനിയമത്തിന് എതിരാണ്.. ഇത് നടപ്പാക്കാൻ ബിജെപി ആരംഭിച്ച ശ്രമങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കേന്ദ്ര നിയമ മന്ത്രാലയം ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ലോ കമീഷന് നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനെതിരെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾ യോജിച്ചു ശബ്ദം ഉയർത്തേണ്ടതുണ്ട്. മുസ്ലിം ലീഗ് ഇക്കാര്യത്തിൽ സമാന ചിന്താഗതിക്കാരായ വ്യക്തികളോടും പ്രസ്ഥാനങ്ങളോടും ചർച്ച നടത്തുന്നതാണ്. ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമായ ഈ നീക്കത്തെക്കുറിച്ച് പാർലമെന്റിൽ ഉന്നയിക്കും. ബിജെപി ഒന്നിനു പിറകെ ഒന്നായി വർഗീയ അജണ്ട നിരത്തുകയാണ്.
യു.പി തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും അത് രൂക്ഷമായ നിലയിൽ ഉയർന്നുവരും. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം വിശ്വഹിന്ദു പരിഷത് പ്രഖ്യാപിച്ചു കഴിഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിക്കുന്നവർക്ക് മാത്രമേ വോട്ടുചെയ്യാവൂ എന്ന പ്രചാരണം വൻതോതിൽ നടത്താനും അവർ തീരുമാനിച്ചിട്ടുണ്ട്. യു.പിയിൽ പലയിടത്തും രക്ഷയില്ലാത്തതുകൊണ്ട് ഹിന്ദുക്കൾ പലായനം ചെയ്യുകയാണെന്ന പ്രചാരണവും നടക്കുന്നു. ദാദ്രി സംഭവത്തിൽ പുതിയ വ്യാഖ്യാനങ്ങൾ നിർമ്മിക്കുന്നു. വിദ്യാഭ്യാസ മേഖല ഇതിനകം തന്നെ വർഗീയവത്കരിച്ചു കഴിഞ്ഞു. ഇന്ത്യയിൽ മതേതര ചിന്താഗതി ഉണ്ടാക്കിയെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് ശിപാർശകൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട സുബ്രഹ്മണ്യൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ ചർച്ചക്ക് വിധേയമാക്കിയിട്ടില്ല. വർഗീയ കാർഡ് ഉപയോഗിച്ചാൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ പറ്റുമെന്ന ബിജെപി നേതാവ് അമിത് ഷായുടെ സിദ്ധാന്തം രാജ്യത്തിന്റെ നന്മയുടെ അസ്തിവാരംതന്നെ തകർക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
അതേസമയം പൊതു ക്രിമിനിൽ നിയമം അംഗീകരിച്ച ലീഗ്, എന്തുകൊണ്ട് പൊതു സിവിൽ നിയമത്തിനെതിരെ തിരിയുന്നുവെന്ന വാർത്താലേഖകരുടെ ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാനും ഇ.ടി മുഹമ്മദ് ബഷീറിന് കഴിഞ്ഞില്ല. ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം ശരീഅത്ത് വിരുദ്ധമാണെ് മുസ്ലിം നേതാക്കന്മാർ തന്നെ നിലപാടെടുത്തിട്ടുണ്ടല്ലോയെന്ന് ചോദിച്ചപ്പോൾ അത് മറ്റൊരു വിഷയമാണെന്നും ഇപ്പോൾ ഇതെക്കുറിച്ച് പറയുന്നില്‌ളെന്നുമായിരുന്നു ഇ.ടിയുടെ പ്രതികരണം. ശരീഅത്ത് പരിഷ്‌കരണം എന്ന ആവശ്യത്തെക്കുറിച്ച് ലീഗ് നിലപാടെന്താണെ് ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ല.ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം ദൈവികമാണെന്നും വ്യത്യസ്ത ക്രിമിനൽ നിയമം നടപ്പാക്കുമ്പോലെയല്ല ഇതെന്നും ഇ.ടി വിശദീകരിച്ചു.
ലീഗ് നിലപാടിനെതിരെയുള്ള ചോദ്യങ്ങൾ ഉയർന്നപ്പോൾ, മരണം, മരണാനന്തര ചടങ്ങുകൾ, വിവാഹം, വിവാഹ മോചനം, സ്വത്താവകാശം തുടങ്ങിയ വിഷയങ്ങളിൽ ദൈവികമായ നിയമം മാത്രമേ ലീഗിന് അംഗീകരിക്കാനാവൂവെന്നായിരുന്നു ഇ.ടിയുടെ മറുപടി.മരണാനന്തര കർമ്മങ്ങൾ നടത്തുതിന് ഏകീകൃത സിവിൽകോഡ് എങ്ങിനെ തടസ്സമാവുമെന്ന ചോദ്യത്തിന് ഇ.ടിക്ക് മറുപടിയുണ്ടായില്ല. ഏകീകൃതസിവിൽകോഡുമായി ബന്ധപ്പെട്ട്'് ഉയരുന്ന ആശങ്കകൾ ഫലപ്രദമായി വിശദീകരിക്കാൻ കഴിയാതെ, ഇത്തരം വാദപ്രതിവാദങ്ങൾ നമുക്ക് മറ്റൊരു വേദിയിൽ നടത്താമെന്ന് പറഞ്ഞ് ഇ.ടി വാർത്താ സമ്മേളനം അവസാനിപ്പിക്കുകയയാിരുന്നു.
അതിനിടെ രാജ്യത്ത് വർഗീയകലാപം സൃഷ്ടിച്ച് അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിയും ആർ.എസ്.എസും ഇപ്പോൾ ഏകീകൃത സിവിൽ കോഡിന് നീക്കം നടത്തുന്നതിന് പിന്നിലും അതാണ് ലക്ഷ്യമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മോദിയുടെ ഭരണപരാജയം മറയ്ക്കാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കലാപങ്ങൾ അഴിച്ചുവിടുന്നുണ്ട്. അയോധ്യ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കിയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ രഹസ്യ അജണ്ട തയാറാക്കിയും ആർ.എസ്.എസ് നടത്തുന്ന നീക്കം മതന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. ഹിന്ദുത്വ വർഗീയധ്രുവീകരണം നടത്തി വോട്ടുബാങ്ക് സൃഷ്ടിക്കാനാണ് ശ്രമം. ആലപ്പുഴ വലിയചുടുകാട്ടിൽ സംഘടിപ്പിച്ച പി.കെ. ചന്ദ്രാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ വർഗീയത വളർത്തുന്നത് രാജ്യത്തിന് പൊതുവേയും തൊഴിലാളി പ്രസ്ഥാനത്തിന് പ്രത്യേകിച്ചും ദോഷകരമാണ്. കേരളത്തിൽ അത് വിലപ്പോകില്ല. ഹെലികോപ്ടറുകളിൽ സഞ്ചരിച്ച് വോട്ട് തേടിയവർക്ക് വട്ടപ്പൂജ്യവും ജനങ്ങൾക്കിടയിൽ വോട്ട് ചോദിച്ചവർക്ക് ഭൂരിപക്ഷവും ലഭിച്ചത് മറക്കരുതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.