- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനേക്കാൾ വലുത് പാർട്ടി; ചാരുതാർത്ഥ്യത്തോടെ പടിയിറങ്ങുന്നു; പുതിയ പ്രസിഡന്റിന് എല്ലാ പിന്തുണയും: മുല്ലപ്പള്ളി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരനെ തിരഞ്ഞെടുത്ത തീരുമാനം സ്വാഗതം ചെയ്ത് മുല്ലപ്പള്ളി. എഐസിസിക്ക് അഭിനന്ദനങ്ങൾ നേരുന്നു. പുതിയ പ്രസിഡന്റിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മുല്ലപ്പള്ളി ചാരുതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായത് പടിയിറങ്ങുമ്പോഴുള്ള വലിയ സന്തോഷം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നൽകിയ സഹായം മറക്കാൻ കഴിയില്ല. എല്ലാവർക്കും നന്ദി പറയുന്നു. ജീവനേക്കാൾ വലുത് പാർട്ടിയെന്നും മുല്ലുപ്പള്ളി പറഞ്ഞു.
നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്ക് ഒടുവിലാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തത്. കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ട് സുധാകരനെ വിളിച്ചറിയിക്കുകയായിരുന്നു. എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരൻ എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ