- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് മുല്ലപ്പള്ളിക്ക് കൊവിഡെന്ന് പ്രചരിപ്പിച്ചത് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് കോൺഗ്രസ് പ്രവർത്തകൻ; അജ്ഞാതനെ കണ്ടെത്താൻ തലശേരിയിലെ കോൺഗ്രസ് പ്രവർത്തകൻ പരാതി നൽകി
കണ്ണൂർ: തന്റെ വ്യാജഫെയ്സ് ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കൊവിഡാണെന്ന് പ്രചരിപ്പിച്ച സംഭവത്തിൽ തലശേരിയിലെ കോൺഗ്രസ് പ്രവർത്തകൻ പൊലിസിൽ പരാതി നൽകി. തലശേരിയിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ നൗഷാദ് മാണിക്കോത്താണ് തലശേരി എ. എസ്. പിക്ക് പരാതി നൽകിയത്.
കഴിഞ്ഞ മാസമാണ് നൗഷാദിന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് അജ്ഞാതൻ ഹാക്ക് ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെയും അപകീർത്തിപ്പെടുത്തികൊണ്ടാണ് ആദ്യ ഫെയ്സ് ബുക്ക് പോസ്റ്റ്് പുറത്തു വന്നത്.ഇതു ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞപ്പോഴാണ് തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് വ്യക്തമായതെന്ന് നൗഷാദ് നൽകിയ പരാതിയിൽ പറഞ്ഞു.
ഇതിനെ തുടർന്ന് തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് അജ്ഞാതൻ ഹാക്ക് ചെയ്തവിവരം നൗഷാദ് വാട്സപ്പിലും മറ്റും വീഡിയോയിട്ടപ്പോൾ അവയെല്ലാം അപ്രത്യക്ഷമായതായി പറയുന്നു. നോമ്പുകാലമായതാലും ഹൃദയസംബന്ധഅസുഖമുള്ളതിനാലും സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം അന്ന് പരാതി നൽകിയിരുന്നില്ല. തുടർന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കോവിഡ് ബാധിച്ചതായും കരൾ രോഗമുള്ള അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലുമാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയുമായി വന്ന പോസ്റ്റിനെ തുടർന്നാണ് നൗഷാദ് പരാതിയുമായി പൊലിസിനെ സമീപിച്ചത്.
സംഭവത്തിൽ സൈബർ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ചു പണപിരിവ് നടത്തിയെന്ന പരാതിയെ തുടർന്ന് ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്