തിരുവനന്തപുരം: വിവാദമായ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിശദീകരണം. തന്നെ സ്ത്രീ വിരുദ്ധനാക്കാൻ ബോധപൂർവ്വമായ നീക്കം നടന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സഹപ്രവർത്തകരും എതിരാളികളും താൻ സ്ത്രീവിരുദ്ധൻ ആണെന്ന് പറയില്ല. മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിച്ചു. പ്രസ്താവനയിൽ തെറ്റില്ലെന്നാണ് ഇപ്പോഴത്തെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. .

'ആത്മാഭിമാനമുള്ള സ്ത്രീകൾ പീഡനം നേരിടേണ്ടി വന്നാൽ പൊരുതി മരിക്കുമെന്ന്' പറഞ്ഞത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിൽ വാർത്തയാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് മാധ്യമങ്ങളെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റം പറയുന്നത്. 'ഞാനും ഒരു മനുഷ്യനാണ് , എനിക്കും ഹൃദയമുണ്ട് , കുടുംബമുണ്ട് '. മുല്ലപ്പള്ളി രാമചന്ദ്രൻ വികാരാധീനനായി. തുടർച്ചയായി വിവാദങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ തന്റെ ശൈലിയിൽ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

ആരോഗ്യമന്ത്രി കെ കെ ശൈലജ യുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് മുല്ലപ്പള്ളി . മന്ത്രിയോട് പകയില്ല , മികച്ച സൗഹൃദം മാത്രം.എ ന്നാൽ ബിംബ വൽക്കരണം നടത്തി കോവിഡിൽ സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമം നടത്തുകയാണ് ചെയ്തത്.