- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭയിലും പാർട്ടിയിലും കടിച്ചുതൂങ്ങണോയെന്ന് ഐസക് തീരുമാനിക്കട്ടെ; പിണറായി വിജയൻ വിരുദ്ധ ചേരി സംസ്ഥാനത്താകെ ഉണ്ടായി കഴിഞ്ഞു: മുല്ലപ്പള്ളി
തിരുവനന്തപുരം: തന്നെ അവഹേളിച്ച മന്ത്രിസഭയിലും പരസ്യമായി വിമർശിച്ച പാർട്ടിയിലും കടിച്ച് തൂങ്ങണോ എന്ന് തോമസ് ഐസക് ആലോചിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും പാർട്ടിയിൽ രണ്ടു നീതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് എതിരെ പടയൊരുക്കം നടത്തിയ പാർട്ടിയിൽ നടപ്പിലാക്കുന്നത് ഇരട്ടനീതിയാണ്. പാർട്ടി പറയാതെയാണ് കോടിയേരി മാറിനിന്നതെന്ന് പറഞ്ഞാൽ സാമാന്യയുക്തിക്ക് വിശ്വസിക്കാൻ പറ്റുന്നതല്ല.
സിപിഎമ്മിലെ വിഭാഗീയത പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്ന് പിണറായി വിജയൻ വിരുദ്ധ ചേരി സംസ്ഥാനത്താകെ ഉണ്ടായി കഴിഞ്ഞു. പെരിയ കേസിൽ സിബിഐ എന്ന് പറയുമ്പോൾ പിണറായി വിറളി പിടിക്കുകയാണ്. പഴയ സിപിഎമ്മല്ല ഇപ്പോഴുള്ളതെന്നും വേട്ടക്കാരെ ഭയപ്പെടുകയാണ് പാർട്ടിയും മുഖ്യമന്ത്രിയുമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.