- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജഗോപാലും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്; സ്പീക്കറെ അനുകൂലിച്ച് വോട്ടുചെയ്ത കാര്യം ഓർമ്മിപ്പിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: ഒ രാജഗോപാലും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. കോലീബി സഖ്യത്തെക്കുറിച്ചുള്ളത് വിലകുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങളാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഒ രാജഗോപാലും സിപിഐഎമ്മും തമ്മിലുള്ള ധാരണയെക്കുറിച്ച് താൻ പറയേണ്ട ആവശ്യമില്ലല്ലോ എന്ന് മുല്ലപ്പള്ളി ചോദിച്ചു. സ്പീക്കർ ശ്രീരാമകൃഷ്ണനെ അനുകൂലിച്ച് രാജഗോപാൽ വോട്ടുചെയ്തത് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
നേമത്ത് കോൺഗ്രസ് പിന്തുണയോടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചതെന്ന ഒ രാജഗോപാലിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടായിരുന്നു മുല്ലപ്പള്ളി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ശ്രീരാമകൃഷ്ണന് വോട്ടുചെയ്ത നിമിഷം മുതൽതന്നെ സിപിഐഎമ്മും രാജഗോപാലും തമ്മിലുള്ള അന്തർധാര തങ്ങൾക്ക് ബോധ്യപ്പെട്ടതാണെന്ന് മുല്ലപ്പള്ളി പറയുന്നു. എന്നിട്ട് സ്പീക്കറുടെ പേരിൽ രാമനും കൃഷ്ണനുമുണ്ടെന്നാണ് രാജഗോപാൽ വിശദീകരിച്ചത്. സ്പീക്കർക്ക് അനുകൂലമായി വോട്ടുചെയ്യുക എന്നിട്ട് അതിന് മതപരമാന മാനം നൽകി ന്യായീകരിക്കുക എന്നതാണ് രാജഗോപാൽ ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല വിഷയം മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാൻ കോൺഗ്രസ് ഉദ്ദേശിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ടള്ള സിപിഐഎം നിലപാട് വ്യക്തമല്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. യെച്ചൂരി ഒന്ന് പറയുന്നു. ഉടൻ തന്നെ മുഖ്യമന്ത്രി ആ നിലപാട് തിരുത്തി മറ്റൊന്ന് പറയുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മറ്റൊരു മന്ത്രി ഇതിൽ നിന്നെല്ലാം വിത്യസ്തമായ മറ്റൊരു നിലപാട് തിരുവനന്തപുരത്ത് പറയുന്നു. മന്ത്രി വിലാപ കാവ്യം രചിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകരെ കണ്ടതെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. ഇതിൽ ആരുടെ നിലപാടാണ് ശരിയെന്ന് സിപിഐഎം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.