കൊല്ലം: അഭിപ്രായ സർവേകളെ വിശ്വസിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തുടർഭരണം പ്രവചിച്ച അഭിപ്രായ സർവേകളെ തള്ളിയാണ് ജനങ്ങളെയാണ് വിശ്വാസമെന്ന് മുല്ലപ്പള്ളിയുടെ പ്രതികരണം.

മാധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി സർവേ നടത്തി തരാമെന്ന് പറഞ്ഞ് ചില ഏജൻസികൾ സമീപിച്ചിരുന്നുവെന്നും അദേഹം പറഞ്ഞു.

നരേന്ദ്രമോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുകയാണ്. സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണെന്നും അദേഹം വിമർശം ഉയർത്തി. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.