- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം; ഷാൾ ഇടാനും സെൽഫിയെടുക്കാനും തിരക്കു കൂട്ടി പ്രവർത്തകർ; അണികളുടെ ആവേശം അണപൊട്ടിയപ്പോൾ ഉന്തിലും തള്ളിലും കുഴഞ്ഞുവീണ നേതാവിനെ താങ്ങിയെടുത്ത് രക്ഷപെടുത്തിയത് പൊലീസ്; കോൺഗ്രസുകാരുടെ തള്ളിക്കയറ്റത്തിൽ കേടുപാടുപറ്റി വിമാനത്താവളത്തിലെ ചെറു സ്റ്റാളിനും: വെട്ടിലായത് ജീവനക്കാരും യാത്രക്കാരും
തിരുവനന്തപുരം: ആവേശം അണപൊട്ടി ഒഴുകിയപ്പോൾ സ്വീകരണമേറ്റ് വാങ്ങിയ നേതാവിന്റെ നെഞ്ചത്ത് കേറ് അണികളുടെ മുദ്രാവാക്യം വിളി. ആൾക്കൂട്ടത്തിന്റെ തള്ളലിൽ കുഴഞ്ഞു വീഴാൻ തുടങ്ങിയ നേതാവിനെ ഒടുവിൽ പൊലീസെത്തിയയാണ് രക്ഷപെടുത്തിയത്. കെപിസിസിയുടെ നിയുക്ത അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് അണികളുടെ ആവേശം അതിരു കടന്നതിനെ തുടർന്ന് തളർന്ന് പോയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുല്ലപ്പള്ളിയെ തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ വമ്പൻ സ്വീകരണമാണ് ഒരുക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലധികം പ്രവർത്തകരും എത്തിയിരുന്നു. ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ വിമാനത്തിലെത്തിയ ഉടൻ പുറത്തേക്കുള്ള കവാടത്തിനരികിൽ കൂടി നിന്ന പ്രവർത്തകർ മുദ്രാവാക്യം വിളി തുടങ്ങി. പ്രമുഖ നേതാക്കളൊക്കെ പൊന്നാട അണിയിച്ച് സ്വീകരിച്ചതിന് ശേഷം കവാടത്തിന് പുറത്തേക്കിറങ്ങിയതും അണികളുടെ തള്ളികയറ്റം തുടങ്ങി. മുദ്രാവാക്യം വിളികളോടെ മല്ലപ്പള്ളിയെ തള്ളി വിമാനത്താവളത്തിന്
തിരുവനന്തപുരം: ആവേശം അണപൊട്ടി ഒഴുകിയപ്പോൾ സ്വീകരണമേറ്റ് വാങ്ങിയ നേതാവിന്റെ നെഞ്ചത്ത് കേറ് അണികളുടെ മുദ്രാവാക്യം വിളി. ആൾക്കൂട്ടത്തിന്റെ തള്ളലിൽ കുഴഞ്ഞു വീഴാൻ തുടങ്ങിയ നേതാവിനെ ഒടുവിൽ പൊലീസെത്തിയയാണ് രക്ഷപെടുത്തിയത്. കെപിസിസിയുടെ നിയുക്ത അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് അണികളുടെ ആവേശം അതിരു കടന്നതിനെ തുടർന്ന് തളർന്ന് പോയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുല്ലപ്പള്ളിയെ തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ വമ്പൻ സ്വീകരണമാണ് ഒരുക്കിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലധികം പ്രവർത്തകരും എത്തിയിരുന്നു. ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ വിമാനത്തിലെത്തിയ ഉടൻ പുറത്തേക്കുള്ള കവാടത്തിനരികിൽ കൂടി നിന്ന പ്രവർത്തകർ മുദ്രാവാക്യം വിളി തുടങ്ങി. പ്രമുഖ നേതാക്കളൊക്കെ പൊന്നാട അണിയിച്ച് സ്വീകരിച്ചതിന് ശേഷം കവാടത്തിന് പുറത്തേക്കിറങ്ങിയതും അണികളുടെ തള്ളികയറ്റം തുടങ്ങി. മുദ്രാവാക്യം വിളികളോടെ മല്ലപ്പള്ളിയെ തള്ളി വിമാനത്താവളത്തിന് പുറത്ത് ഒരു റൗണ്ട് നടത്തിച്ചു. ഇതിനിടയിൽ മാല ഇടാനും ഷാൾ ഇടാനും തിക്കും തിരക്കായി. ഒപ്പമുണ്ടായിരുന്ന നേതാക്കൾക്കൊന്നും അണികളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പലവട്ടം തിക്കിലും തിരക്കിലും പെട്ട് മുല്ലപ്പള്ളി താഴെ വീഴേണ്ടതായിരുന്നു.
ഒപ്പമുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷാണ് താങ്ങി നിർത്തിയത്. അണികൾ വീണ്ടും വീണ്ടും തള്ളിക്ക.യറിയതോടെ ശ്വാസ തടസമുണ്ടായി മുല്ലപ്പള്ളി കുഴഞ്ഞു വീഴാൻ തുടങ്ങി. സംഭവം കണ്ട് നിന്ന പൊലീസ് സംഘം സമയോജിതമായി ഇടപെട്ട് ആൾക്കൂട്ടത്തെ വകമാറ്റി മുല്ലപ്പള്ളിക്ക് രക്ഷകരാകുകയായിരുന്നു. അവിടെ നിന്നും ഏറെ ശ്രമകരമായി പൊലീസും നേതാക്കന്മാരും അദ്ദേഹത്തിന്റെ കാറിന് സമീപത്തേക്ക് കൊണ്ടു പോകുകയായിരുന്നു. കാറിൽ കയറിയ ഉടൻ മുല്ലപ്പള്ളിയെ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ട് പോയി.
പ്രവർത്തകർ കൂട്ടമായെത്തിയത് എയർപോർട്ട് ജീവനക്കാരെയും യാത്രക്കാരെയും ഒരുപാട് ബുദ്ധിമുട്ടിച്ചു. ജീവനക്കാർക്ക് അകത്തേക്ക് കടക്കാനാവാത്ത വിധം കൂട്ം കൂടി നിൽപ്പായിരുന്നു. ഫ്ളൈറ്റ് ഇറങ്ങി വന്ന യാത്രക്കാർക്കും ിത് ബുദ്ധിമുണ്ടാക്കി. മുല്ലപ്പള്ളിയെ അടുത്ത് കാണാനും സെൽഫിയെടുക്കാനുമായി ഉണ്ടായ തള്ളികയറ്റത്തിൽ എയർപോർട്ടിന് മുൻപിലെ ചെറിയ സ്റ്റാളിന് കേടുപാടുകളുണ്ടായി. ഇവിടെ കൗണ്ടറിൽ വച്ചിരുന്ന സാധനങ്ങളൊക്കെ തട്ടിമറിച്ചിട്ടു. കൂടാതെ വാട്ടർപ്യൂരിഫയർ വച്ചിരുന്ന സ്റ്റാന്റുൾപ്പെടെ തട്ടിതെറിപ്പിച്ചു കളഞ്ഞു. മാധ്യമ പ്രവർത്തകരുടെ നേരെയും അണികളുടെ അതിക്രമമുണ്ടായി. നേതാക്കൾ പലവട്ടം ആവർത്തിച്ചു പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല.
ആരാധകരുടെയും അണികളുടെയും ചവിട്ടും ഇടിയും ആവോളം കിട്ടിയ മുല്ലപ്പള്ളി ഏറെ ക്ഷീണിതനാണ്. പുറമേ പ്രകടിപ്പിക്കാൻ കഴിയാത്തതിനാൽ എല്ലാം അടക്കി പിടിക്കുകയായിരുന്നു. എങ്കിലും പലവട്ടം സൗമ്യനായി അദ്ദേഹം പറയുന്നുണ്ടായിരുന്നു നമുക്ക് പിന്നീട് കാണാം എന്ന്. ഇതിനിടയിൽ അണികളെ നിയന്ത്രിച്ചിരുന്ന നേതാക്കന്മാരോട് ആൾക്കൂട്ടം തട്ടിക്കയറുകയുണ്ടായി. നൂറുകണക്കിന് പ്രവർത്തകർ എത്തിയതോടെ എയർപോർട്ട് റോഡും പരിസരവും വലിയ ഗതാഗത കുരുക്കിലായിരുന്നു. പാർക്കിങ് സംവിധാനവും തകരാറിലായി. പൊലീസ് ഏറെ പണിപെട്ടാണ് ഗതാഗതം നേരെയാക്കിയത്. എന്തായാലും തിരുവനന്തപുരത്തെ അണികളുടെ സ്വീകരണം ഇനി മരിച്ചാലും മറക്കില്ല മുല്ലപ്പള്ളി എന്നാണ് സംസാരം.