- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കൂടുതൽ ശ്രദ്ധയോടെ വാഹനം ഓടിക്കാം; ട്രാഫിക് കുറ്റങ്ങൾക്ക് ഇരട്ടി പിഴ ഈടാക്കാൻ റോയൽ ഒമാൻ പൊലീസ്
മസ്‌ക്കറ്റ്: പല തരത്തിലുള്ള ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇരട്ടിയോ മൂന്നിരട്ടിയോ പിഴ ഈടാക്കാൻ റോയൽ ഒമാൻ പൊലീസ്. അതായത് വേഗത്തിൽ കാറോടിക്കുന്ന ഒരാൾ ഇതിനിടെ ഫോൺ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അയാൾക്കെതിരേ രണ്ടു കുറ്റങ്ങൾക്ക് കേസെടുക്കുമെന്നതാണ് പുതിയ നിയമം. ഇവയ്ക്ക് ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കും പിഴ ശിക്ഷ ഈടാക്കുന്നത്. ഇതി
മസ്‌ക്കറ്റ്: പല തരത്തിലുള്ള ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇരട്ടിയോ മൂന്നിരട്ടിയോ പിഴ ഈടാക്കാൻ റോയൽ ഒമാൻ പൊലീസ്. അതായത് വേഗത്തിൽ കാറോടിക്കുന്ന ഒരാൾ ഇതിനിടെ ഫോൺ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അയാൾക്കെതിരേ രണ്ടു കുറ്റങ്ങൾക്ക് കേസെടുക്കുമെന്നതാണ് പുതിയ നിയമം. ഇവയ്ക്ക് ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കും പിഴ ശിക്ഷ ഈടാക്കുന്നത്.
ഇതിനൊപ്പം തന്നെ അയാൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ മൂന്നു കുറ്റങ്ങൾക്കായിരിക്കും ഇയാൾക്കെതിരേ കേസ് എടുക്കുന്നത്. ഇവയ്‌ക്കെല്ലാം തന്നെ വെവ്വേറെ പിഴ നൽകേണ്ടിയും വരും. ട്രാഫിക് നിയമത്തിൽ വരുത്തിയ ഈ ഭേദഗതി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് വക്താവ് അറിയിക്കുന്നത്.
പുതുതായി സ്ഥാപിച്ചിട്ടുള്ള സ്പീഡ് കാമറകൾ മുഖേന ട്രാഫിക് നിയമം തെറ്റിക്കുന്ന കാറിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ മുൻ വശത്തു നിന്നു തന്നെ എടുക്കാൻ സാധിക്കും. ഡ്രൈവിങ് സമയത്ത് ഡ്രൈവർ സീറ്റ് ബൽറ്റ് ധരിച്ചിട്ടുണ്ടോയെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോയെന്നും ഇതുവഴി പൊലീസിന് വ്യക്തമായി അറിയാൻ സാധിക്കും. നിലവിൽ ട്രാഫിക് പൊലീസ് സ്പീഡ് ചെക്ക് ചെയ്ത് അതിനുള്ള പിഴകൾ മാത്രമാണ് ഈടാക്കി വരുന്നത്.