കൊച്ചി: അമൃത ഇൻസ്റ്റിറ്റിയുട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ന്യുറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക മൾട്ടിപ്പിൽ സ്‌കിലോറിസിസ് ദിനാചരണത്തോടനുബന്ധിച്ച് മൾട്ടിപ്പിൽ സ്‌കിലോറിസിസ് രോഗികളുടെ കൂട്ടായ്മ നടത്തി.

മൾട്ടിപ്പിൾ സ്‌കിലോറിസിസ് ചികിത്സാ വിദഗ്ദ്ധനും ന്യൂറോളജി വിഭാഗം പ്രൊഫസറുമായ ഡോ. സുരേഷ്‌കുമാർ. ആർ കൂട്ടായ്മയുടെ ഉൽഘാടനം നിർവഹിച്ചു. ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ ഭദ്രദീപം കൊളുത്തി

മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ, അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ.പ്രതാപൻ നയർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ് കെ.സിങ്ങ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ്കുമാർ, ഡോ. രാജേഷ് പൈ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മൾട്ടിപ്പിൾ സ്‌കിലോറിസിസ് രോഗികളും കുടുംബാംഗങ്ങളും കൂട്ടായ്മയിൽ പങ്കെടുത്തു.