- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശന്ന് വരുന്നവനെ വെറുതെ അയക്കില്ല ഇനി മുതൽ ഈ പള്ളിയിൽ;വിശന്നെത്തുന്നവർക്ക് ഭക്ഷണം ചൂടോടെ കൊടുക്കാനായി ഫ്രിഡ്ജും മൈക്രോവേവും സ്ഥാപിച്ച് മുളുണ്ടിലെ സിറിയൻ ക്രിസ്ത്യൻ ചർച്ച്; ആർക്ക് വേണമെങ്കിലും പള്ളിയിലെത്തി ഭക്ഷണം ചൂടാക്കി കഴിക്കുകയോ കൊണ്ട് പോകുകയോ ചെയ്യാം; ഉദ്യമത്തിന് സോഷ്യൽ മീഡിയയുടെ കയ്യടി
മുംബൈ: പാവപ്പെട്ടവനും വിശക്കുന്നവനും അന്നമേകാനൊരുങ്ങി മുളുണ്ടിലെ സിറിയൻ ക്രിസ്ത്യൻ ചർച്ച്. പള്ളിയിൽ ഫ്രിഡ്ജും മൈക്രോവേവും സ്ഥാപിച്ചാണ് വിശന്നു വരുന്നവർക്ക് ചൂടോടെ ആഹാരം നൽകാനുള്ള തീരുമാനത്തിലെത്തിയത്. ജനുവരി ഒന്നു മുതൽ നോർത്ത് മുംബൈ മാർത്തോമ ഇടവകയിലെ 150 മലയാളി കുടുംബങ്ങളാണ് പള്ളിക്കു സഹായഹസ്തമായത്. ഈ കുടുംബങ്ങൾ ചപ്പാത്തി, ഉപ്പുമാവ് എന്നിവ ഉണ്ടാക്കി ഫോയിൽ കവറുകളിൽ പൊതിഞ്ഞ് എക്സ്പെയറി ഡേയ്റ്റോടു കൂടി പള്ളിയിലെ ഫ്രിഡ്ജിൽ നിക്ഷേപിക്കും. ഭക്ഷണം വേണ്ടവർ, ഭിന്നലിംഗക്കാർ തുടങ്ങിയവർക്ക് ആവശ്യമെങ്കിൽ പള്ളിയിലെത്തി ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. സെക്യൂരിറ്റി ഭക്ഷണം ചൂടാക്കി നൽകും. അത് അവിടെ വച്ച് കഴിക്കുകയോ കൊണ്ടു പോകുകയോ ചെയ്യാം. ഒരാളു പോലും വിശന്ന് കിടന്നുറങ്ങാൻ പാടില്ല എന്ന സന്ദശവുമായാണ് ഇത്തരമൊരു പ്രവർത്തനത്തിലേക്കു എത്തിയതെന്ന് പള്ളി വികാരി റവ. ഈപ്പൻ എബ്രഹാം പറഞ്ഞു. ഉദ്ഘാടന ദിവസം കൂട്ടായ്മയിലെ സത്രീകൾ 120 സാന്റ് വിച്ചുകൾ ഉണ്ടാക്കി വൃത്തിയായി പൊതിഞ്ഞു കൊണ്ടു വന്നിരുന്നു. അത് 25 പേർക്കു നകൽക
മുംബൈ: പാവപ്പെട്ടവനും വിശക്കുന്നവനും അന്നമേകാനൊരുങ്ങി മുളുണ്ടിലെ സിറിയൻ ക്രിസ്ത്യൻ ചർച്ച്. പള്ളിയിൽ ഫ്രിഡ്ജും മൈക്രോവേവും സ്ഥാപിച്ചാണ് വിശന്നു വരുന്നവർക്ക് ചൂടോടെ ആഹാരം നൽകാനുള്ള തീരുമാനത്തിലെത്തിയത്. ജനുവരി ഒന്നു മുതൽ നോർത്ത് മുംബൈ മാർത്തോമ ഇടവകയിലെ 150 മലയാളി കുടുംബങ്ങളാണ് പള്ളിക്കു സഹായഹസ്തമായത്.
ഈ കുടുംബങ്ങൾ ചപ്പാത്തി, ഉപ്പുമാവ് എന്നിവ ഉണ്ടാക്കി ഫോയിൽ കവറുകളിൽ പൊതിഞ്ഞ് എക്സ്പെയറി ഡേയ്റ്റോടു കൂടി പള്ളിയിലെ ഫ്രിഡ്ജിൽ നിക്ഷേപിക്കും. ഭക്ഷണം വേണ്ടവർ, ഭിന്നലിംഗക്കാർ തുടങ്ങിയവർക്ക് ആവശ്യമെങ്കിൽ പള്ളിയിലെത്തി ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. സെക്യൂരിറ്റി ഭക്ഷണം ചൂടാക്കി നൽകും. അത് അവിടെ വച്ച് കഴിക്കുകയോ കൊണ്ടു പോകുകയോ ചെയ്യാം.
ഒരാളു പോലും വിശന്ന് കിടന്നുറങ്ങാൻ പാടില്ല എന്ന സന്ദശവുമായാണ് ഇത്തരമൊരു പ്രവർത്തനത്തിലേക്കു എത്തിയതെന്ന് പള്ളി വികാരി റവ. ഈപ്പൻ എബ്രഹാം പറഞ്ഞു. ഉദ്ഘാടന ദിവസം കൂട്ടായ്മയിലെ സത്രീകൾ 120 സാന്റ് വിച്ചുകൾ ഉണ്ടാക്കി വൃത്തിയായി പൊതിഞ്ഞു കൊണ്ടു വന്നിരുന്നു. അത് 25 പേർക്കു നകൽകുകയും ചെയ്തുവെന്ന് അംഗമായ സജി സാമുവൽ പറഞ്ഞു.
ഭിക്ഷക്കാർക്കു പൈസ ലഭിക്കും എന്നാൽ അവർക്കു വീട്ടിലുണ്ടാക്കുന്ന രുചിയും ചൂടോടെയും ഉള്ള ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ഞാൻ ദൂരെയാണ് താമസം എങ്കിൽ പോലും അവിടെ എന്നും ഭക്ഷണം എത്തിക്കാറുണ്ട്. ഭക്ഷണം കളയുന്നതും ഇതിലുടെ ഒഴിവാകും. സെന്റ് സേവ്യഴ്യ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു. ഭക്ഷണം വെറുതെ കളയുന്നതിലും എത്രയോ നല്ലതാണ് വിശക്കുന്നവർക്കു നൽകുക എന്നത്. കുറച്ചു ഭക്ഷണം അധികം ഉണ്ടാക്കുന്നതു കൊണ്ടും നഷ്ടമെന്നുമുണ്ടാകില്ല. ബൈബിളിൽ ക്രിസ്തുവും ഈ സന്ദേശമാണ് നൽകുന്നത്. 2016 -ലേ# ബാംഗ്ലൂരിൽ ' ഫ്രിഡ്ജ് ഓഫ് കൈൻഡ്നസ്സ്' എന്ന പേരിൽ റെസ്റ്റോറന്റുകളിൽ ഇത്തരം ഫ്രിഡജുകൾ സ്ഥാപിച്ചിരുന്നു. ജയ്പൂരും ഈ പദ്ധതി ഏറ്റെടുത്തിരുന്നു.