- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാമിൽ വച്ച് കുഞ്ഞുമായി നടന്നു നീങ്ങവേ കൂറ്റൻ കോൺക്രീറ്റ് പാളി തലയിലേക്ക് പതിച്ചു; ഒരു യുവതി മരണത്തെ തലനാരിഴയ്ക്ക് തോൽപ്പിച്ച വീഡിയോ പുറത്ത്
ഫ്ലാറ്റുകളുടെ ബോക്കിനിടയിലൂടെ പ്രാമിലിരുത്തിയ കുഞ്ഞിനെ തള്ളിക്കൊണ്ട് നടന്ന് നീങ്ങുമ്പോൾ ഓൽഗ ക്ലിന്റ്സോവ എന്ന 32കാരിയുടെ ദേഹത്തേക്ക് ഒരു കോൺക്രീറ്റ് പാളി അടർന്ന് വീഴുകയും അവർ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. യുവതിയുടെ കുഞ്ഞായ കാത്യയുടെ ദേഹത്ത് കോൺക്രീറ്റ് പാളി തട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.കോൺക്രീറ്റ് പാളി ദേഹത്ത് വീണതിനെ തുടർന്നുണ്ടായ പരുക്കുകളാൽ കഴിഞ്ഞ ഏഴ് മാസങ്ങളായി ഓൽഗ ചികിത്സയിലാണ്. ഇപ്പോൾ ഏറെക്കൂരെ പരുക്കുകളിൽ നിന്നും കരകയറിയിരിക്കുന്ന യുവതിക്ക് കുഞ്ഞിനെ വീണ്ടും പരിപാലിക്കാമെന്ന അവസ്ഥ കൈവന്നിട്ടുണ്ട്. യുവതിക്ക് നഷ്ടപരിഹാരമായ ജഡ്ജുമാർ 50,00,000 രൂപയിലധികം വിധിക്കുകയും ചെയ്തിട്ടുണ്ട്. ഓൽഗ ചികിത്സ തുടരുന്നുണ്ടെങ്കിലും അമ്മയും കുഞ്ഞും അടുത്ത മാസം വീണ്ടും ഒന്നിച്ച് ജീവിക്കാനാരംഭിക്കുകയും ചെയ്യും.ഓൽഗയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് കാത്യ അമ്മമ്മയുടെ കൂടെ മുർമാൻസ്‌ക് നഗരത്തിലെ വീട്ടിലായിരുന്നു കഴിഞ്ഞിര
ഫ്ലാറ്റുകളുടെ ബോക്കിനിടയിലൂടെ പ്രാമിലിരുത്തിയ കുഞ്ഞിനെ തള്ളിക്കൊണ്ട് നടന്ന് നീങ്ങുമ്പോൾ ഓൽഗ ക്ലിന്റ്സോവ എന്ന 32കാരിയുടെ ദേഹത്തേക്ക് ഒരു കോൺക്രീറ്റ് പാളി അടർന്ന് വീഴുകയും അവർ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. യുവതിയുടെ കുഞ്ഞായ കാത്യയുടെ ദേഹത്ത് കോൺക്രീറ്റ് പാളി തട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.കോൺക്രീറ്റ് പാളി ദേഹത്ത് വീണതിനെ തുടർന്നുണ്ടായ പരുക്കുകളാൽ കഴിഞ്ഞ ഏഴ് മാസങ്ങളായി ഓൽഗ ചികിത്സയിലാണ്. ഇപ്പോൾ ഏറെക്കൂരെ പരുക്കുകളിൽ നിന്നും കരകയറിയിരിക്കുന്ന യുവതിക്ക് കുഞ്ഞിനെ വീണ്ടും പരിപാലിക്കാമെന്ന അവസ്ഥ കൈവന്നിട്ടുണ്ട്.
യുവതിക്ക് നഷ്ടപരിഹാരമായ ജഡ്ജുമാർ 50,00,000 രൂപയിലധികം വിധിക്കുകയും ചെയ്തിട്ടുണ്ട്. ഓൽഗ ചികിത്സ തുടരുന്നുണ്ടെങ്കിലും അമ്മയും കുഞ്ഞും അടുത്ത മാസം വീണ്ടും ഒന്നിച്ച് ജീവിക്കാനാരംഭിക്കുകയും ചെയ്യും.ഓൽഗയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് കാത്യ അമ്മമ്മയുടെ കൂടെ മുർമാൻസ്‌ക് നഗരത്തിലെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പരുക്കുകളെ തുടർന്ന് ഓൽഗ ഫിസിയോ തെറാപ്പിക്ക് വിധേയയാവുകയും സർജന്മാർ പ്രതീക്ഷിച്ചതിനേക്കാൾ അവൾ പരുക്കുകളിൽ നിന്നും കരകയറിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം കോൺക്രീറ്റ് പാളി ദേഹത്ത് പതിച്ചതിനെ തുടർന്ന് യുവതി ആദ്യത്തെ രണ്ട് മാസങ്ങൾ ആശുപത്രിയിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. വാതിലിലൂടെ കുഞ്ഞിന്റെ പ്രാം തള്ളിക്കൊണ്ട് നടന്ന് നീങ്ങുമ്പോൾ കോൺക്രീറ്റ് പാളി ഓൽഗയുടെ തലയിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യം ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
അതിനെ തുടർന്ന് യുവതി നിലത്ത് കിടന്ന് പോയിരുന്നു. തുടർന്ന് രണ്ട് വഴിയാത്രക്കാർ യുവതിയുടെ സഹായത്തിനെത്തുകയായിരുന്നു.ഇതിനെ തുടർന്ന് സെന്റ്പീറ്റേഴ്സ് ബർഗിലെ ജഡ്ജിമാർ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ബിൽഡിംഗിന്റെ ഹോം ഓണർ അസോസിയേഷൻ തലവനായ ആൻഡ്രെ കാസകോവിനോട് ഉത്തരവിടുകയായിരുന്നു. സ്ലാബുകൾ ലൂസായിരുന്നുവെന്ന് ഇദ്ദേഹത്തിന് അറിയാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് സമയത്തിന് നന്നാക്കാൻ ഇയാൾ ജാഗ്രത പുലർത്താത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.