- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധമെന്ന് സൂചന; ഐറ്റം ഡാൻസർ മുമൈത്ത് ഖാനെ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്താക്കി
മുംബൈ: ബോളിവുഡും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധം കാലങ്ങളായുണ്ട്. പല പ്രമുഖരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. പ്രമുഖ നടിയും ഐറ്റം ഡാൻസറുമായ മുമൈദ് ഖാനാണ് ഇപ്പോൾ മയക്കുമരുന്ന് ലോബിയുമായി ബന്ധമെന്ന സംശയത്തിൽ വിവാദത്തിലായിരിക്കുന്നത്. മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഐറ്റം ഡാൻസർ മുമൈത്ത് ഖാനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ജൂലൈ 28 ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ബിഗ് ബോസ് ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുമൈത്തിന് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചു. ഇതെത്തുടർന്ന് ഷോയിൽ നിന്നും പുറത്തു പോവുകയാണ് മുമൈത്ത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് മുമൈത്ത് ഖാൻ അന്വേണ സംഘത്തെ അറിയിച്ചു. മുമൈത്ത് ഖാനൊപ്പം തെലുങ്കിലെ മറ്റ് പ്രമുഖ താരങ്ങൾക്കെതിരേയും എക്‌സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്. മുമൈത്ത് ഖാനെ കൂടാതെ രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭർത്താവ് നന്ദു, താനിഷ്
മുംബൈ: ബോളിവുഡും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധം കാലങ്ങളായുണ്ട്. പല പ്രമുഖരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. പ്രമുഖ നടിയും ഐറ്റം ഡാൻസറുമായ മുമൈദ് ഖാനാണ് ഇപ്പോൾ മയക്കുമരുന്ന് ലോബിയുമായി ബന്ധമെന്ന സംശയത്തിൽ വിവാദത്തിലായിരിക്കുന്നത്. മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഐറ്റം ഡാൻസർ മുമൈത്ത് ഖാനെ ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിനായി ജൂലൈ 28 ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ബിഗ് ബോസ് ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുമൈത്തിന് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചു. ഇതെത്തുടർന്ന് ഷോയിൽ നിന്നും പുറത്തു പോവുകയാണ് മുമൈത്ത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് മുമൈത്ത് ഖാൻ അന്വേണ സംഘത്തെ അറിയിച്ചു. മുമൈത്ത് ഖാനൊപ്പം തെലുങ്കിലെ മറ്റ് പ്രമുഖ താരങ്ങൾക്കെതിരേയും എക്‌സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.
മുമൈത്ത് ഖാനെ കൂടാതെ രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭർത്താവ് നന്ദു, താനിഷ്, നവദീപ്, നടി ചാർമി, തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇവരിൽ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ ഒരാളിൽ നിന്നാണ് തെലുങ്കിലെ താരങ്ങൾക്കും മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകൾ ഇയാളുടെ മൊബൈലിൽ നിന്നും എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്കെതിരെ നോട്ടീസ് അയച്ചത്.