- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ തകർന്ന് വീണത് ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം; അപകടത്തിൽ 14 പേർ മരിച്ചു; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം; സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
മുംബൈയിൽ തകർന്ന് വീണത് ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം; അപകടത്തിൽ 14 പേർ മരിച്ചു; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം; സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു മുംബൈ: ഭിണ്ടി ബസാറിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് 14 പേർ മരിച്ചു. നാല് പേരെ രക്ഷിച്ചു. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടങ്ങിയതായി സംശയം.ഇന്ന് രാവിലെ 8.42 നാണ് അപകടം നടന്നത്. മൗലാന ഷൗക്കത്ത് അലി റോഡിലുള്ള അർസിവാല എന്ന കെട്ടിടമാണ് തകർന്നത്. അപകടം നടക്കുമ്പോൾ കെട്ടിടത്തിൽ ഏത്രപേരുണ്ടായിരുന്നുവെന്നതിനെക്കുറിച്ച് വിവരങ്ങളില്ല. 10 യൂണിറ്റ് അഗ്‌നിശമന സേനയും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. ഒൻപത് കുടുംബങ്ങളാണ് അൻസിവാലയിൽ താമസിച്ചിരുന്നത്.ഒരുനൂറ്റാണ്ടോളെ പഴക്കമുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ പട്ടികയിൽ മുൻസിപ്പൽ ഭവന അഥോറിറ്റി 2011 ൽ ഉൾപ്പെടുത്തിയിരുന്നു.താഴത്തെ നിലയിൽ ഒരി മധുരപലഹാരക്കടയുടെ വെയർഹൗസാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം
മുംബൈയിൽ തകർന്ന് വീണത് ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം; അപകടത്തിൽ 14 പേർ മരിച്ചു; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം; സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
മുംബൈ: ഭിണ്ടി ബസാറിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് 14 പേർ മരിച്ചു. നാല് പേരെ രക്ഷിച്ചു. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടങ്ങിയതായി സംശയം.ഇന്ന് രാവിലെ 8.42 നാണ് അപകടം നടന്നത്. മൗലാന ഷൗക്കത്ത് അലി റോഡിലുള്ള അർസിവാല എന്ന കെട്ടിടമാണ് തകർന്നത്.
അപകടം നടക്കുമ്പോൾ കെട്ടിടത്തിൽ ഏത്രപേരുണ്ടായിരുന്നുവെന്നതിനെക്കുറിച്ച് വിവരങ്ങളില്ല. 10 യൂണിറ്റ് അഗ്‌നിശമന സേനയും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്.
ഒൻപത് കുടുംബങ്ങളാണ് അൻസിവാലയിൽ താമസിച്ചിരുന്നത്.ഒരുനൂറ്റാണ്ടോളെ പഴക്കമുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ പട്ടികയിൽ മുൻസിപ്പൽ ഭവന അഥോറിറ്റി 2011 ൽ ഉൾപ്പെടുത്തിയിരുന്നു.താഴത്തെ നിലയിൽ ഒരി മധുരപലഹാരക്കടയുടെ വെയർഹൗസാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം തകരുമ്പോൾ ഭൂരിപക്ഷം കുടുംബങ്ങളും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം.അപകടത്തെ തുടർന്ന് സമീപത്തെ കെട്ടിടങ്ങളും ഒഴിപ്പിച്ചു.അർസിവാലയിലേക്കുള്ള ഇടുങ്ങിയ തെരുവിലൂടെ എക്‌സ്‌കവേറ്ററുകൾ കൊണ്ടുവരാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
മുംബൈയെ പ്രളയത്തിലാക്കിയ മഴ ശമിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ദുരന്തമുണ്ടായിരിക്കുന്നത്.കനത്ത മഴയാവാം പഴയ കെട്ടിടം തകർന്ന് വീഴാൻ കാരണമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. അപകടത്തെ കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു മാസം പിന്നിടുന്നതിനിടെ, ഇത് രണ്ടാമത്തെ കെട്ടിടമാണ് മുംബൈയിൽ തകർന്നുവീഴുന്നത്. ജൂലൈയിൽ ഒരുനാലുനില കെട്ടിടം തകർന്ന് 17 പേർ മരിച്ചിരുന്നു.