മുംബൈ : മുംബൈയിൽ ഭാഗ്യം കൊണ്ട് വിമാന ദുരന്തം ഒഴിവായി ലാൻഡിങ്ങിനിടെ ഇത്തിഹാദ് വിമാനത്തിന്റെ ടയർ പൊട്ടിയതാണ് പരിഭ്രാന്തി പടർത്തിയത്്. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെ 209 പേരുമായി വന്നിറങ്ങുമ്പോഴായിരുന്നു അപകടം. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

എ340642 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രധാന റൺവേയുടെ മധ്യത്തിൽ വിമാനം ഏറെനേരം കുടുങ്ങിയതു വിവിധ സർവീസുകളെ ബാധിച്ചു. രണ്ടാം റൺവേ സജ്ജമാക്കിയാണു പ്രശ്‌നം പരിഹരിച്ചത്. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിൽ 196 യാത്രക്കാരും 13 ജീവനക്കാരുമാണുണ്ടായിരുന്നത്.