മുംബൈ: ഐപിഎല്ലിന്റെ ഈ സീസണിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്.ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടതോടെയാണ് മുംബൈ ഔദ്യോഗികമായി പ്ലേ ഓഫിന് പുറത്തായത്.

10 മത്സരങ്ങളിൽ നിന്ന് രണ്ടു ജയവുമായി നാല് പോയന്റ് മാത്രമുള്ള മുംബൈ നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഇനിയുള്ള നാല് മത്സരങ്ങൾ ജയിച്ചാലും മുംബൈക്ക് ലഭിക്കുക 12 പോയന്റ് മാത്രമാണ്. ഇതോടെയാണ് മുംബൈക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

ഈ സീസണിൽ തുടർച്ചയായി എട്ടു മത്സരങ്ങൾ തോറ്റ് മോശം തുടക്കമായിരുന്നു മുംബൈയുടേത്. ഐപിഎല്ലിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽക്കുന്ന ടീമെന്ന നാണക്കേടിന്റെ റെക്കോഡും മുംബൈയുടെ പേരിലായിരുന്നു.