- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസമയത്ത് ഭാര്യയെ കണ്ടത് മറ്റൊരാൾക്കൊപ്പം ഓട്ടോറിക്ഷയിൽ; കയ്യിൽ കിട്ടിയ ഇഷ്ടിക ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിച്ച ശേഷം ഓടി രക്ഷപെട്ടു; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച 43കാരൻ അറസ്റ്റിൽ
മുംബൈ: ഭാര്യയെ കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 43കാരൻ അറസ്റ്റിൽ. മുംബൈയിലെ സാന്താക്രൂസിലാണ് സംഭവം. സാന്റാക്രൂസ് (കിഴക്ക്) വക്കോളയിൽ താമസിക്കുന്ന ലക്ഷ്മൺ എന്ന ലക്ഷ്മ അർജുൻ ആണ് അറസ്റ്റിലായത്. അസമയത്ത് ഭാര്യയെ മറ്റൊരാൾക്കൊപ്പം ഓട്ടോറിക്ഷയിൽ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. മറ്റൊരാൾക്കൊപ്പം ഭാര്യയെ ഓട്ടോറിക്ഷയിൽ കണ്ടതിൽ കുപിതനായ ഭർത്താവ് യുവതിയെ കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സെപ്റ്റംബർ ഒൻപതിന് വെളുപ്പിനെയാണ് മറ്റൊരു പുരുഷനൊപ്പം ഓട്ടോറിക്ഷയിൽ ഇയാൾ ഭാര്യയെ കണ്ടത്. ഇതിന് പിന്നാലെ ഇയാൾ ഓട്ടോറിക്ഷ നിർത്താൻ ആവശ്യപ്പെട്ടു. വണ്ടിയിൽ നിന്ന് മുടിപിടിച്ച് വലിച്ചിട്ട ശേഷം സമീപത്തുനിന്ന് കൈയിൽ കിട്ടിയ ഇഷ്ടിക ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. "പ്രതി അവളെ നിലത്തു തള്ളിയിട്ട് ഒരു പേവർ ബ്ലോക്ക് എടുത്ത് തലയിൽ രണ്ടു തവണ അടിച്ചു." പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തി യുവതിയെ സിയോൺ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടർന്ന് ലക്ഷ്മൺ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവർ എത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം പ്രതിയെ പൊലീസ് പിടികുടി. ഇയാൾക്കെതിരെ കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. കുറച്ചുകാലമായി യുവതിയെ ഇയാൾക്ക് സംശയമായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതേ തുടർന്ന് ഇവർ നിരന്തരം വഴക്കിടൽ പതിവായിരുന്നെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
മറുനാടന് ഡെസ്ക്