മുംബൈ: മുംബൈയിൽ കനത്ത മഴ. രണ്ടു ദിവസമയി തുടരുന്ന മഴയെ തുടർന്ന് മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 108 വിമാനങ്ങൾ റദ്ദാക്കി. കാലാവസ്ഥ മോശമായതിനെ തുടർന്ന് 52 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

ചൊവ്വാഴ്ച വൈകിട്ട് കനത്ത മഴയിൽ കുതിർന്ന റൺവേയിൽ വന്നിറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം തെന്നിമാറി പുറത്തുള്ള ചെളിയിൽ കുടുങ്ങിയത് ആശങ്കയ്ക്കിടയാക്കി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ പിന്നീട് അറിയിച്ചു. വിമാനം പിന്നീട് സുരക്ഷിതമായി മാറ്റി.

കനത്ത മഴ റെയിൽ ഗതാഗതത്തേയും ബാധിച്ചു. 10 ഇന്റർ സിറ്റി ട്രെയിനുകൾ റദ്ദാക്കി കനത്ത മഴ പെയ്യുന്ന സ്റ്റേഷനുകളിൽ യാത്രക്കാർ കുടുങ്ങിയിട്ടുണ്ട്. മഴ ഇപ്പോഴും തുടരുകയാണ്. ജലനിരപ്പുയരുന്നതിൽ  മലയാളികൾ ഉൾ്പ്പടെയുള്ളവർ ആശങ്കയിലാണ്. മുംബൈ സിറ്റിയിൽ പെയ്തിറങ്ങിയത് 210എം എം മഴയാണ്. സിറ്റിക്ക് അടുത്തുള്ള ധഹാനുവിൽ പെയ്ത പേമാരി 303 എം എം വരെയാണ്