- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിനു വാടകയ്ക്കു നല്കാൻ ലിമോസിൻ രൂപത്തിലാക്കിയ കാർ പിടിച്ചെടുത്തു; കാർ വാടകയ്ക്കു നല്കിയിരുന്നത് പ്രതിദിനം ഒരു ലക്ഷം രൂപയ്ക്ക്; അന്ധേരി ആർടിഒയുടെ നടപടി മാവേലിക്കര സ്വദേശിയുടെ പരാതിയിൽ
മുംബൈ: അനധികൃതമായി രൂപമാറ്റം വരുത്തി ബോളിവുഡിൽ പ്രതിദിനം ഒരുലക്ഷം രൂപ വാടകയ്ക്കു നൽകിയിരുന്ന കാർ ആർടിഒ പിടിച്ചെടുത്തു. സാമൂഹികപ്രവർത്തകനായ മാവേലിക്കര സ്വദേശി ബിനു വർഗീസിന്റെ പരാതിയെത്തുടർന്നാണ് അന്ധേരി ആർടിഒ ഗോവിന്ദ് സൈന്ദനെ കാർ പിടിച്ചെടുത്തത്. ലിമോസിൻ രൂപത്തിലാക്കിയാണു വാടകയ്ക്കു നൽകിയിരുന്നത്. നിസാന്റെ ടെക്‌സാന എക്‌സ് എൽ മോഡൽ കാറാണ് ലീമോസിനായി രൂപമാറ്റം വരുത്തിയത്. പഞ്ചാബ് രജിസ്‌ട്രേഷനുള്ള കാർ ആർടിഒയുടെ നിർദ്ദേശപ്രകാരം ഫ്‌ളൈയിങ് സ്‌ക്വാഡ് ആണു പിടിച്ചെടുത്തത്. 4855 മില്ലീ മീറ്ററാണ് നിസാൻ കാറിന്റെ യഥാർത്ഥത്തിലുള്ള നീളം. ലിമോസിനായി മാറ്റിയപ്പോൾ 7200 മില്ലീമീറ്റർ നീളമായി. ഫ്രിഡ്ജും എൽഇഡി സ്‌ക്രീനും എൽഇഡി ലൈറ്റുകളും ലിമോസിനിൽ ഘടിപ്പിച്ചിരുന്നു. കാറിന്റെ വീൽബേസിലും ഭാരത്തിലും മാറ്റം വരുത്തിയതായി കണ്ടെത്തി. അനുമതി വാങ്ങാതെ കാറിന് രൂപമാറ്റം വരുത്തിയതിനാണ് പിടിച്ചെടുത്തിരിക്കുന്നത്.
മുംബൈ: അനധികൃതമായി രൂപമാറ്റം വരുത്തി ബോളിവുഡിൽ പ്രതിദിനം ഒരുലക്ഷം രൂപ വാടകയ്ക്കു നൽകിയിരുന്ന കാർ ആർടിഒ പിടിച്ചെടുത്തു. സാമൂഹികപ്രവർത്തകനായ മാവേലിക്കര സ്വദേശി ബിനു വർഗീസിന്റെ പരാതിയെത്തുടർന്നാണ് അന്ധേരി ആർടിഒ ഗോവിന്ദ് സൈന്ദനെ കാർ പിടിച്ചെടുത്തത്. ലിമോസിൻ രൂപത്തിലാക്കിയാണു വാടകയ്ക്കു നൽകിയിരുന്നത്.
നിസാന്റെ ടെക്‌സാന എക്‌സ് എൽ മോഡൽ കാറാണ് ലീമോസിനായി രൂപമാറ്റം വരുത്തിയത്. പഞ്ചാബ് രജിസ്‌ട്രേഷനുള്ള കാർ ആർടിഒയുടെ നിർദ്ദേശപ്രകാരം ഫ്‌ളൈയിങ് സ്‌ക്വാഡ് ആണു പിടിച്ചെടുത്തത്.
4855 മില്ലീ മീറ്ററാണ് നിസാൻ കാറിന്റെ യഥാർത്ഥത്തിലുള്ള നീളം. ലിമോസിനായി മാറ്റിയപ്പോൾ 7200 മില്ലീമീറ്റർ നീളമായി. ഫ്രിഡ്ജും എൽഇഡി സ്‌ക്രീനും എൽഇഡി ലൈറ്റുകളും ലിമോസിനിൽ ഘടിപ്പിച്ചിരുന്നു.
കാറിന്റെ വീൽബേസിലും ഭാരത്തിലും മാറ്റം വരുത്തിയതായി കണ്ടെത്തി. അനുമതി വാങ്ങാതെ കാറിന് രൂപമാറ്റം വരുത്തിയതിനാണ് പിടിച്ചെടുത്തിരിക്കുന്നത്.