- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളി നടിയും സഹോദരിയും മുംബൈ സെക്‌സ് റാക്കറ്റിലെ കണ്ണികൾ; കള്ളനോട്ട് കൈമാറ്റം കുടുംബബിസിനസ്; മുഖ്യപ്രതി അനൂപ് സഹോദരിമാരെ പരിചയപ്പെടുന്നത് ബെഹ്റിൻ സെക്‌സ് റാക്കറ്റ് വഴി; ഊന്നുകൽ കള്ളനോട്ട് കേസിൽ പൊലീസ് ഗ്രില്ലിങ്ങിൽ ദുരൂഹതയുടെ ചുരുൾ അഴിയുന്നു
കോതമംഗലം: ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതിയായ ബംഗാളി നടിയും സഹോദരിയും മുബൈ സെക്‌സ് റാക്കറ്റിലെ കണ്ണികൾ. വ്യാജനോട്ട് കൈമാറ്റവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ അറസ്റ്റും ജയിൽ വാസവും നേരിട്ടവരെന്നും രേഖ.മാതാപിതാക്കളും സഹോദരനും കൂട്ടുപ്രതികളാണ്. കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വ്യാപകമായി വ്യാജനോട്ടുകൾ വിതരണം ചെയ്തതായും സംശയമുണ്ട്. ഊന്നുകൽ എസ്.ഐ ടി.എം.സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ വിവരങ്ങൾ ഇങ്ങനെ. ബംഗാളിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള കള്ളനോട്ട് സംഘങ്ങളുമായി യുവതികൾക്ക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും എസ്.ഐ അറിയിച്ചു. വെസ്റ്റ് ബംഗാൾ മാൾഡ ജില്ലയിൽ കാലിയചോക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉത്തർദാരീയപൂർ ഹുമയൂണിന്റെ മക്കളായ സുഹാനയും സാഹീനയുമാണ് മുഖ്യപ്രതി കോട്ടയം സ്വദേശി അനൂപിനൊപ്പം പിടിയിലായിട്ടുള്ളത്. ഇതിൽ സുഹാനയ്ക്ക് ബംഗാളി സീരിയൽ -സിനിമ മേഖലയുമായി ബന്ധമുണ്ടെന്ന് പൊലീസിന് സ്ഥരീകരിച്ചിട്ടുണ്ട്. ഇവർ കള്ളനോട്ട്് മാഫിയയുടെ എജന്റ
കോതമംഗലം: ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതിയായ ബംഗാളി നടിയും സഹോദരിയും മുബൈ സെക്‌സ് റാക്കറ്റിലെ കണ്ണികൾ. വ്യാജനോട്ട് കൈമാറ്റവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ അറസ്റ്റും ജയിൽ വാസവും നേരിട്ടവരെന്നും രേഖ.മാതാപിതാക്കളും സഹോദരനും കൂട്ടുപ്രതികളാണ്. കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വ്യാപകമായി വ്യാജനോട്ടുകൾ വിതരണം ചെയ്തതായും സംശയമുണ്ട്.
ഊന്നുകൽ എസ്.ഐ ടി.എം.സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ വിവരങ്ങൾ ഇങ്ങനെ. ബംഗാളിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള കള്ളനോട്ട് സംഘങ്ങളുമായി യുവതികൾക്ക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും എസ്.ഐ അറിയിച്ചു.
വെസ്റ്റ് ബംഗാൾ മാൾഡ ജില്ലയിൽ കാലിയചോക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉത്തർദാരീയപൂർ ഹുമയൂണിന്റെ മക്കളായ സുഹാനയും സാഹീനയുമാണ് മുഖ്യപ്രതി കോട്ടയം സ്വദേശി അനൂപിനൊപ്പം പിടിയിലായിട്ടുള്ളത്. ഇതിൽ സുഹാനയ്ക്ക് ബംഗാളി സീരിയൽ -സിനിമ മേഖലയുമായി ബന്ധമുണ്ടെന്ന് പൊലീസിന് സ്ഥരീകരിച്ചിട്ടുണ്ട്. ഇവർ കള്ളനോട്ട്് മാഫിയയുടെ എജന്റ് ആയിരിക്കാനുള്ള സാദ്ധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.ബഹ്‌റിനിലെ സെക്‌സ് റാക്കറ്റ് വഴിയാണ് നടിയെയും സഹോദരിയെയും ഈ കേസിലെ മുഖ്യപ്രതി അനൂപ് പരിചയപ്പെടുന്നത്.
യുവതികളുടെ കൈവശമുണ്ടായിരുന്ന വ്യാജനോട്ടുകൾ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൈമാറ്റം ചെയ്യപ്പെട്ടതായും പൊലീസ് സംശയിക്കുന്നു.സാഹീനയും അനൂപും ഭാര്യാ-ഭർത്താക്കന്മാരെന്ന വ്യാജേനയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലും മുറിയെടുത്തിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നാർ, കുമരകം,കാഞ്ഞിരപ്പിള്ളി എന്നിവിടങ്ങളിൽ ഇവർ ചുറ്റിക്കറങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഇവരുടെ ശരീര ഭാഷയും വസ്ത്രധാരണ രീതിയും ഇരകളെ ആകർഷിക്കുന്ന തരത്തിലുള്ളതായിരുന്നെന്നാണ് താമസിച്ച കേന്ദ്രങ്ങളിൽ നിന്നും അന്വേഷക സംഘത്തിന് ലഭിച്ച വിവരം.
കേസുകളുണ്ടെന്ന് സ്ഥിരീകരിക്കാനായെങ്കിലും വ്യാജനോട്ടിന്റെ ഉറവിടം സംമ്പന്ധിച്ച് ഇനിയും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.ഇത് സംമ്പന്ധിച്ച് പൊലീസ് കസ്റ്റഡിയിലുള്ള യുവതികളും മുഖ്യപ്രതി കോട്ടയം സ്വദേശി അനൂപും ഇതുവരെ യാതൊരുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.എൻ ഐ എ യും ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും മാറി മാറി പലവട്ടം ചോദ്യം ചെയ്തെങ്കിലും ഇവർ മനസുതുറക്കാൻ തയ്യാറായിട്ടില്ല.മുംബൈയിലും വ്യാജനോട്ട് കേസ് ഉണ്ടെന്ന് വ്യക്തമായതോടെ ഊന്നുകൽ കേസിൽ തങ്ങൾക്ക് ബന്ധമില്ലന്ന യുവതികളുടെ വാദം പൊളിഞ്ഞു.
വാഹനത്തിൽ നിന്നും കണ്ടെടുത്ത പണം അനൂപിന്റേതാണെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്നുമായിരുന്നു കൊൽക്കത്ത് സ്വദേശിനികൾ പൊലീസിന് മൊഴി നൽകിയിരുന്നത്.ചോദ്യം ചെയ്യുമ്പോഴെല്ലാം ഈ നിലപാട് ഇവർ ആവർത്തിച്ചിരുന്നതിനാൽ സംഭവത്തിലെ പ്രധാന പ്രതിസ്ഥാനത്തുള്ള അനൂപിന്റെ ഇടപാടുകളെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും ആദ്യഘട്ടത്തിൽ കേസന്വേഷണം പുരോഗമിച്ചിരുന്നത്.
അനൂപിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ അടുത്തകാലത്തൊന്നും ബാങ്ക് ഇടപാട് നടത്തിയിട്ടില്ലന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.വസ്തു വിറ്റതിന്റെ അഡ്വാൻസ് തുകയാണ് കയ്യിൽ കരുതിയിരുന്നതെന്ന ഇയാളുടെ വാദവും പൊലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് യുവതികളിൽ ഒരാൾക്ക് സിനിമ മേഖലയുമായി ബന്ധമുണ്ടെന്നും താമസം മുംബൈയിലായിരുന്നെന്നും മറ്റുമുള്ള വിവരം പൊലീസ് കണ്ടെത്തുന്നത്.തുടർന്നാണ് ഇവരുടെ അടിവേരുകൾ തേടി പൊലീസ് മുംബൈയ്ക്ക് വണ്ടികയറിയത്.പൊലീസ് സംഘത്തിന്റെ മുബൈ യാത്ര വെറുതെയായില്ലങ്കിലും ഇത് കേസിൽ കാര്യമായ പുരോഗതിയുണ്ടാക്കിയിട്ടില്ലന്നാണ് പൊതുവേ ഉന്നത അധികൃതരുടെ വിലയിരുത്തൽ.അന്വേഷണത്തിലെ പ്രധാന വെല്ലുവിളി വ്യാജനോട്ടിന്റെ ഉവിടം കണ്ടെത്തുക എന്നുള്ളതാണ്.ഇക്കാര്യത്തിൽ ഇനിയും കാര്യമായ പുരോഗതിയുണ്ടാക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല.
ഈ മാസം രണ്ടിനാണ് ഊന്നുകൽ പൊലീസ് കള്ളനോട്ട് കൈവശം സൂക്ഷിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത സ്വദേശിനികളും സഹോദരങ്ങളുമായ രണ്ട് യുവതികളെയും കോട്ടയം ഏലിക്കുളം പനമറ്റം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ അനൂപ് വർഗ്ഗീസിനെയും ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തത്.കോടതി റിമാന്റ് ചെയ്തിരുന്ന ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.കഴിഞ്ഞ എതാനും ദിവസങ്ങളായി നിരന്തരമെന്ന വണ്ണം അന്വേഷണ ഏജൻസികൾ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
വെസ്റ്റ് ബംഗാൾ മാൾഡ ജില്ലയിൽ കാലിയചോക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉത്തർദാരീയപൂർ ഹുമയൂണിന്റെ മക്കളായ സുഹാനയും സാഹീനയുമാണ് അനൂപിനൊപ്പം പിടിയിലായിട്ടുള്ളത്.ഇതിൽ സുഹാന ബംഗാളി സീരിയൽ -സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇവരിൽ ഇത് വ്യക്തമാക്കുന്ന അംഗത്വ കാർഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വർഷങ്ങളായി ബഹ്റനിൽ പലവിധ ബിസിനസുകൾ നടത്തിവന്നിരുന്ന ആളാണ് അനൂപ്.കേസിൽ അറസ്റ്റിലായ യുവതികളിൽ ഒരാളായ സാഹീനുമായി ചേർന്ന് അടുത്തകാലത്ത് താൻ ബിസിനസ് ആരംഭിച്ചതായി അനൂപ് പൊലീസിൽ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി -ധനുഷ്‌കോടി ദേശിയപാതയിലെ തലക്കോട് ഭാഗത്ത് വച്ച്് ഇവർ സഞ്ചരിച്ചിരുന്ന റെന്റേകാറിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 7,64,960 രൂപ പൊലീസ് കണ്ടെത്തി.പരിശോധിച്ചപ്പോൾ ഈ നോട്ടുകെട്ടുകൾക്കിടയിൽ നിന്നും പതിനൊന്ന് 2000 ത്തിന്റെ വ്യാജ നോട്ടുകൾ കണ്ടെത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊന്നുകൽ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് വ്യാജനോട്ടുകൾ കണ്ടെത്തിയത്.
മൂന്നാർ സന്ദർശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ.വാളറയിൽ കൊച്ചി -ധനുഷ് കോടി ദേശീയ പാതക്കരികിലുള്ള ഒരു കടയിൽ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ട് നൽകുകി മൂവർ സംഘം നേര്യമംഗലം ഭാഗത്തേക്ക് വരികയായിരുന്നു.