- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾ ആത്മഹത്യ ചെയ്തു; മനംനൊന്ത മധ്യവയസ്‌കൻ ട്രെയിനിനുമുന്നിൽ ചാടി മരിച്ചു; മുംബൈ വിരാറിലെ മുത്തുകൃഷ്ണന്റെ ആത്മഹത്യ ആൾക്കൂട്ടം നോക്കിനിൽക്കേ
മുംബൈ: മകളുടെ മരണത്തിൽ മനം നൊന്ത മധ്യവയസ്‌കൻ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. മുംബൈ വിരാറിലാണ് സംഭവം. മുംബൈ ഛത്രപതി ശിവജി ഇന്റർനാഷണൽ വിമാനത്താവളത്തിലെ കാറ്ററിങ് സർവീസ് ഏജന്റായ മുത്തുകൃഷ്ണ നായിഡു(60)വാണ് മകൾ മഞ്ജുളയുടെ മരണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇരുപത്തിയാറുകാരിയായ മകൾ മഞ്ജുള വിവാഹ മോചിതയായിരുന്നു.ആദ്യഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്ന മറ്റൊരു വിവാഹം കഴിച്ചെങ്കിലും ആ വിവാഹ ബന്ധം പരാജയപ്പെട്ടത് അവരെ മാനസികമായി തളർത്തിയിരുന്നു.ഇതാണ് ആത്മഹത്യയ്ക്ക് കാരണമായി പറയുന്നത്. തലേദിവസം രാത്രിയോടെ ഉറങ്ങാൻ കിടന്ന മഞ്ജുളയെ സഹോദരൻ ജാനകിരാമൻ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും മുറി തുറക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.രാവിലെയും എഴുന്നേൽക്കാത്തതിനെത്തുടർന്ന് മുറി ചവുട്ടിത്തുറന്നപ്പോഴാണ് ഇവർ തൂങ്ങി നിൽക്കുന്നത് കണ്ടത്. മരിച്ചു നിൽക്കുന്നതു കണ്ട ഞെട്ടലിൽ പുറത്തേക്കോടിയ ഇയാൾ സമീപത്തുള്ള വിരാർ റെയിൽവേ സ്റ്റേഷനിലെത്തുകയും പാഞ്ഞു വരികയായിരുന്ന ട്രെയിനിനു മുന്നിൽ ചാടുകയുമായിരുന്നു. മക
മുംബൈ: മകളുടെ മരണത്തിൽ മനം നൊന്ത മധ്യവയസ്‌കൻ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. മുംബൈ വിരാറിലാണ് സംഭവം. മുംബൈ ഛത്രപതി ശിവജി ഇന്റർനാഷണൽ വിമാനത്താവളത്തിലെ കാറ്ററിങ് സർവീസ് ഏജന്റായ മുത്തുകൃഷ്ണ നായിഡു(60)വാണ്
മകൾ മഞ്ജുളയുടെ മരണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്.
ഇരുപത്തിയാറുകാരിയായ മകൾ മഞ്ജുള വിവാഹ മോചിതയായിരുന്നു.ആദ്യഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്ന മറ്റൊരു വിവാഹം കഴിച്ചെങ്കിലും ആ വിവാഹ ബന്ധം പരാജയപ്പെട്ടത് അവരെ മാനസികമായി തളർത്തിയിരുന്നു.ഇതാണ് ആത്മഹത്യയ്ക്ക് കാരണമായി പറയുന്നത്.
തലേദിവസം രാത്രിയോടെ ഉറങ്ങാൻ കിടന്ന മഞ്ജുളയെ സഹോദരൻ ജാനകിരാമൻ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും മുറി തുറക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.രാവിലെയും എഴുന്നേൽക്കാത്തതിനെത്തുടർന്ന് മുറി ചവുട്ടിത്തുറന്നപ്പോഴാണ് ഇവർ തൂങ്ങി നിൽക്കുന്നത് കണ്ടത്. മരിച്ചു നിൽക്കുന്നതു കണ്ട ഞെട്ടലിൽ പുറത്തേക്കോടിയ ഇയാൾ സമീപത്തുള്ള വിരാർ റെയിൽവേ സ്റ്റേഷനിലെത്തുകയും പാഞ്ഞു വരികയായിരുന്ന ട്രെയിനിനു മുന്നിൽ ചാടുകയുമായിരുന്നു.
മകളുടെ രണ്ടാം വിവാഹം തന്റെ നിർബന്ധത്താലായിരുന്നതിനാൽ അവളുടെ അവസ്ഥയ്ക്ക് കാരണം താനാണെന്ന ചിന്ത മുത്തുകൃഷ്ണനെ അലട്ടിയിരുന്നതായും ജാനകിരാമൻ പറയുന്നു.
തമിഴ്‌നാട് സ്വദേശിയായ മുത്തുകൃഷ്ണനും കുടുംബവും വർഷങ്ങളായി മുംബൈയിലാണ് താമസം.വിവാഹ മോചനത്തിന്റെ നിയമനടപടികൾ പൂർത്തിയാക്കാനായി അടുത്ത ദിവസം ചെന്നൈയിലേക്ക് പോകാനിരിക്കുകയായിരുന്നു മഞ്ജുള.