- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷിതാക്കളെന്ന വ്യാജേന മുഖം മറച്ചെത്തി കുട്ടികളെ തട്ടിക്കൊണ്ടു പോകാനും ശ്രമം; മുംബൈയിലെ സ്വകാര്യ സ്‌കൂളിൽ ഹിജാബിനും ബുർഖയ്ക്കും കർശന വിലക്ക്: ഇനി മുതൽ സ്‌കൂൾ കോമ്പൗണ്ടിൽ മുംമുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങൾ ധരിക്കാൻ അനുമതിയില്ല
മുംബൈ: മുംബ്രൈയിലെ സ്വകാര്യ സ്‌കൂളിൽ മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങളായ ബുർഖയ്ക്കും ഹിജാബിനും കർശനമായ വിലക്ക് ഏർപ്പെടുത്തി. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്‌കൂൾ അധികൃതർ ഇങ്ങനെ ഒരു വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം സ്‌കൂൾ അധികൃതരുടെ നീക്കത്തിൽ മുസ്ലിംകളായ മാതാപിതാക്കൾ അതൃപ്തി രേഖപ്പെടുത്തി. സ്‌കൂൾ കോമ്പൗണ്ടിൽ കയറണമെങ്കിൽ ഇനി മുതൽ ഇത്തരം ശിരോവസ്ത്രങ്ങൾ പാടില്ല. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും സ്‌കൂളിലെത്തുന്ന എല്ലാവർക്കും ഈ വിലക്ക് ബാധകമാണ്. സ്‌കൂൾ പരിസരം വിട്ടു പോകുന്നതുവരെ മുഖം മറയ്ക്കാൻ കുട്ടികളെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ ഒരു നടപടി സ്‌കൂൾ അധികൃതർ എടുത്തത്. പലപ്പോഴും മക്കളെ തേടി മാതാപിതാക്കൾ എത്തുമ്പോഴേക്കും പല കുട്ടികളും ബുർഖ കൊണ്ട് തലമറച്ച് സ്‌കൂളിൽ നിന്നും പോയിരിക്കും. അതിനാൽ സെക്യൂരിറ്റി ഗാർഡിന് തങ്ങളുടെ മക്കളെ തേടി എത്തുന്ന രക്ഷിതാക്കൾക്ക് മുന്നിൽ ഉത്തരിമില്ലാത്ത അവസ്ഥയാണ്. ചിലർ രക്ഷിതാക്കളെന്ന വ്യാജേനെ മുഖം മറച്ച്
മുംബൈ: മുംബ്രൈയിലെ സ്വകാര്യ സ്‌കൂളിൽ മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങളായ ബുർഖയ്ക്കും ഹിജാബിനും കർശനമായ വിലക്ക് ഏർപ്പെടുത്തി. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്‌കൂൾ അധികൃതർ ഇങ്ങനെ ഒരു വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം സ്‌കൂൾ അധികൃതരുടെ നീക്കത്തിൽ മുസ്ലിംകളായ മാതാപിതാക്കൾ അതൃപ്തി രേഖപ്പെടുത്തി.
സ്‌കൂൾ കോമ്പൗണ്ടിൽ കയറണമെങ്കിൽ ഇനി മുതൽ ഇത്തരം ശിരോവസ്ത്രങ്ങൾ പാടില്ല. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും സ്‌കൂളിലെത്തുന്ന എല്ലാവർക്കും ഈ വിലക്ക് ബാധകമാണ്. സ്‌കൂൾ പരിസരം വിട്ടു പോകുന്നതുവരെ മുഖം മറയ്ക്കാൻ കുട്ടികളെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ ഒരു നടപടി സ്‌കൂൾ അധികൃതർ എടുത്തത്.
പലപ്പോഴും മക്കളെ തേടി മാതാപിതാക്കൾ എത്തുമ്പോഴേക്കും പല കുട്ടികളും ബുർഖ കൊണ്ട് തലമറച്ച് സ്‌കൂളിൽ നിന്നും പോയിരിക്കും. അതിനാൽ സെക്യൂരിറ്റി ഗാർഡിന് തങ്ങളുടെ മക്കളെ തേടി എത്തുന്ന രക്ഷിതാക്കൾക്ക് മുന്നിൽ ഉത്തരിമില്ലാത്ത അവസ്ഥയാണ്. ചിലർ രക്ഷിതാക്കളെന്ന വ്യാജേനെ മുഖം മറച്ച് സ്‌കൂളിൽ എത്തി കുട്ടികളെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പുതിയ നടപടി സർക്കാർ എടുത്തതെന്നും പറയുന്നു.