ൻജ് മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജെർസിയുടെ ഓണാഘോഷം വർണാഭമായി അരങ്ങേറി. രാവിലെ 11 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾക്ക് തുടക്കമായി.

തോമസ് ഉമ്മന്റെ നേതൃത്വത്തിൽ ന്യൂയോർക്കിലെ മല്ലു ബീറ്റ്‌സ് അവതരിപ്പിച്ച ശിങ്കാരിമേളത്തോട് കൂടി ഘോഷയാത്രയ്ക്ക് തുടക്കമായി. മാവേലി മന്നനായി തോമസ് കൂടാരത്തിലും, ന്യൂജേഴ്‌സിയിലെ മലയാളി അസോസിയേഷൻ വനിതകൾ അവതരിപ്പിക്കുന്ന തിരുവാതിരകളിയും, പ്രശസ്ത സിനിമസീരിയൽ താരം മൈഥിലി റോയി അവതരിപ്പിക്കുന്ന മോഹിനിയാട്ടവും, സിനിമാറ്റിക് ഡാൻസും, കാർത്തിക ഷാജിയും ജോഷിയും അവതരിപ്പിക്കുന്ന ഗാനമേളയും, ഓണാഘോഷത്തിന് കൂടുതൽ മിഴിവേകി.

ഷാജി വർഗീസ് അദ്ധ്യക്ഷനായുള്ള സമ്മേളനത്തിൽ റവ. ഫാ. മാത്യു കുന്നത്ത് മുഖ്യാതിഥിയായിരിന്നു. സെക്രട്ടറി ഉമ്മൻ കെ. ചാക്കോ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷാജി ആന്റണി നന്ദിയും പറഞ്ഞു.

സമുദായിക പ്രമുഖരെയും വൈദികരേയും കൂടാതെ ഫൊക്കാനാ ട്രസ്ടീ ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, നാമം പ്രസിഡന്റ് ബി. മാധവൻ നായർ, ഫൊക്കാന മുൻ വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കെ.എ.എൻ.ജെ. പ്രസിഡന്റ് ജെ. പണിക്കർ, കെ.എ.എൻ.ജെ. ട്രസ്ടീ ബോർഡ് ചെയർ ഷീല ശ്രീകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.