- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടേരി പക്ഷിസങ്കേതത്തെ ഭൂമാഫിയ വിഴുങ്ങുന്നു; ഡാറ്റാ ബാങ്കിലെ സ്ഥലം നികത്തിയെടുക്കുന്നത് എല്ലാം നിയമങ്ങളും കാറ്റിൽ പറത്തി; തകർക്കുന്നത് നല്ല മത്സ്യലഭ്യതയുള്ളതും വിനോദ സഞ്ചാരത്തിന് പ്രാപ്തമായ സൗന്ദര്യമുള്ള സ്ഥലം; തണ്ണീർത്തടം മണ്ണിട്ട് നികത്തുമ്പോഴും കണ്ണടച്ച് റവന്യു വകുപ്പ്
കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ പക്ഷിസങ്കേതങ്ങളിലൊന്നിനെ ഭൂമാഫിയ വിഴുങ്ങുന്നു. സൈബീരിയൻ കൊക്കുകളക്കം വന്നെത്തുന്ന കണ്ണൂർ ജില്ലയിലെ മുണ്ടേരി പക്ഷിസങ്കേതമാണ് പല ഭാഗങ്ങളിൽ നിന്നുമായി മണ്ണിട്ട് നികത്തുന്നത്.
റവന്യൂവകുപ്പിന്റെ ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്ന സ്ഥലമാണ് നികത്തിയെടുക്കുന്നത്. നിരവധി ജൈവ ജാലങ്ങളുടെയും കണ്ടൽക്കാടുകളുടെയും ആവാസവ്യവസ്ഥ കൂടിയാണിത്. സാധാരണയായി ഡിസംബർ, ജനുവരി മാസങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം ദേശാടന പക്ഷികൾ വന്നിറങ്ങാറുള്ള സ്ഥലമാണിത്. പുഴയോരത്ത് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കൈപ്പാട് കൃഷിയും മുന്ന് വർഷം മുൻപ് വരെ പ്രദേശത്തെ കർഷകർ നടത്തിയിരുന്നു. നല്ല മത്സ്യലഭ്യതയുള്ളതും വിനോദ സഞ്ചാരത്തിന് പ്രാപ്തമായ സൗന്ദര്യവുമുള്ള സ്ഥലമാണിത്.
ഇവിടെ പരിസ്ഥിതിക്ക് ഹാനികരമാവുന്ന വിധത്തിൽ ഇപ്പോൾ പലയിടങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി രാപ്പകൽ ഭേദമില്ലാതെ മണ്ണിട്ട് നികത്തുകയാണെന്ന് മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പങ്കജാക്ഷൻ പറഞ്ഞു. 2019 മുതലാണ് ഇവിടെ മണ്ണിട്ട് നികത്താൻ തുടങ്ങിയത്.പരിസ്ഥിതി പ്രവർത്തകരുടെയും പഞ്ചായത്തിന്റെയും നാട്ടുകാരുടെയും എതിർപ്പ് മറികടന്നതിനെ തുടർന്നാണിത്.
ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്ന മുണ്ടേരി അംശം ഏച്ചുർ ദേശത്തെ സ്ഥലങ്ങളിൽ മണ്ണിട്ട് നികത്തുന്നതിനെതിരെ വില്ലേജ് ഓഫിസ് അധികൃതർ റവന്യു വകുപ്പിന് റിപ്പോരട്ട് നൽകുകയുണ്ടായി.പിന്നീട് ഇവിടെ വീണ്ടും മണ്ണിട്ടുന്ന നില 2020-ലുമുണ്ടായി.ഇതേ തുടർന്ന് അന്നത്തെ കണ്ണുർതഹസിൽദാർ സജീവൻ സ്ഥലം സന്ദർശിക്കുകയും വില്ലേജ് ഓഫിസറെകൊണ്ട് റിപ്പോർട്ട് തയാറാക്കാൻ ആവശ്യപ്പെടുകയും ആർ.ഡി.ഒ വിന് കൈമാറുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ആർ.ഡി.ഒ.
മണ്ണെടുത്ത് മാറ്റാനുള്ള നിർദ്ദേശവും നൽകുകയുണ്ടായി.എന്നാൽ ഇതു നടന്നില്ലെന്ന് മാത്രമല്ല കഴിഞ്ഞ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് വിധി വരുന്ന ദിവസം വ്യാപകമായി മണ്ണിടുകയും ചെയ്തു.ഈ സ്ഥലമെന്ന് പറഞ്ഞാൽ മുണ്ടേരി പുഴയോരത്ത് പക്ഷിസങ്കേതത്തിന്റെ ഭാഗമായുള്ള താണിത്.
മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 70 ലക്ഷം രൂപ ഇക്കോ ടൂറിസം പദ്ധതിക്കായി അനുവദിച്ചിരുന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പ്രവൃത്തി നടന്നില്ല. കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പിനിക്കാണ് പദ്ധതിയുടെ കരാർ നൽകിയിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്