- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെക്ക് കേസിന്റെ കാര്യത്തിൽ നികേഷ് കുമാർ ഒറ്റയ്ക്കല്ല; മന്ത്രി മുനീറിനെതിരെ ഒമ്പതു കേസ്; ഒരു ചെക്ക് കേസിൽ കോടതി ശിക്ഷിച്ച മന്ത്രി സ്ഥാനാർത്ഥിയാകുന്നത് അപ്പീലിന്റെ ബലത്തിൽ; ശമ്പളം കിട്ടാതെ ജീവനക്കാർ സമരം നടത്തി ജീവിതം മുന്നോട്ടു നീക്കുന്നു
തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർത്ഥിയായി അഴീക്കോടു മണ്ഡലത്തിൽ മത്സരിക്കുന്ന എം വി നികേഷ് കുമാറിനെതിരെ ചെക്കു കേസുള്ളത് പ്രധാന എതിരാളികളായ യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. എന്നാൽ, യുഡിഎഫിന് അത്രയധികം ആശ്വസിക്കാൻ വകയില്ല. ചെക്ക് കേസിന്റെ കാര്യത്തിൽ നികേഷ് കുമാർ ഒറ്റയ്ക്കല്ല എന്നതുതന്നെ കാരണം. മന്ത്രി മുനീറിനെതിരെ ഒമ്പതു കേസാണുള്ളത് ഇത്തരത്തിൽ. ഒരു ചെക്ക് കേസിൽ കോടതി ശിക്ഷിച്ച മന്ത്രി സ്ഥാനാർത്ഥിയാകുന്നത് അപ്പീലിന്റെ ബലത്തിലാണെന്നതും എതിരാളികൾക്ക് അടിക്കാൻ കിട്ടിയ വടിയായി. അപ്പീൽ പോയതിനാൽ ശിക്ഷ തടഞ്ഞുവച്ചിരിക്കുകയാണ് എന്നതിനാലാണു മുനീർ മത്സരിക്കുന്നത്. ഇന്ത്യാവിഷൻ ചെയർമാനെന്ന നിലയിൽ നൽകിയ വ്യാജ ചെക്ക് കേസിലാണ് മുനീർ ശിക്ഷിക്കപ്പെട്ടത്. എന്നാൽ ശിക്ഷയ്ക്കെതിരെ മുനീർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. മറ്റു കേസുകൾ വിചാരണ ഘട്ടത്തിലാണ്. കൊച്ചി പള്ളുരുത്തി എൻ.ഐ കോടതി, കോഴിക്കോട് സബ് കോടതി, ഏറണാകുളം സി.ജെ.എം കോടതി, കോഴിക്കോട് ജെ.എഫ്.സി.എം കോടതി എന്നിവിടങ്ങളിലും കേസുണ്ട്. ലോകായുക്തയിലാണ
തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർത്ഥിയായി അഴീക്കോടു മണ്ഡലത്തിൽ മത്സരിക്കുന്ന എം വി നികേഷ് കുമാറിനെതിരെ ചെക്കു കേസുള്ളത് പ്രധാന എതിരാളികളായ യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. എന്നാൽ, യുഡിഎഫിന് അത്രയധികം ആശ്വസിക്കാൻ വകയില്ല.
ചെക്ക് കേസിന്റെ കാര്യത്തിൽ നികേഷ് കുമാർ ഒറ്റയ്ക്കല്ല എന്നതുതന്നെ കാരണം. മന്ത്രി മുനീറിനെതിരെ ഒമ്പതു കേസാണുള്ളത് ഇത്തരത്തിൽ. ഒരു ചെക്ക് കേസിൽ കോടതി ശിക്ഷിച്ച മന്ത്രി സ്ഥാനാർത്ഥിയാകുന്നത് അപ്പീലിന്റെ ബലത്തിലാണെന്നതും എതിരാളികൾക്ക് അടിക്കാൻ കിട്ടിയ വടിയായി.
അപ്പീൽ പോയതിനാൽ ശിക്ഷ തടഞ്ഞുവച്ചിരിക്കുകയാണ് എന്നതിനാലാണു മുനീർ മത്സരിക്കുന്നത്. ഇന്ത്യാവിഷൻ ചെയർമാനെന്ന നിലയിൽ നൽകിയ വ്യാജ ചെക്ക് കേസിലാണ് മുനീർ ശിക്ഷിക്കപ്പെട്ടത്. എന്നാൽ ശിക്ഷയ്ക്കെതിരെ മുനീർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. മറ്റു കേസുകൾ വിചാരണ ഘട്ടത്തിലാണ്. കൊച്ചി പള്ളുരുത്തി എൻ.ഐ കോടതി, കോഴിക്കോട് സബ് കോടതി, ഏറണാകുളം സി.ജെ.എം കോടതി, കോഴിക്കോട് ജെ.എഫ്.സി.എം കോടതി എന്നിവിടങ്ങളിലും കേസുണ്ട്.
ലോകായുക്തയിലാണ് ഇതിൽ മൂന്നു കേസ്. അഴിമതി, നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ടാണ് കേസ്. ഇതിൽ രണ്ടു കേസ് ജൂൺ 23ലേക്ക് മാറ്റിയതാണ്. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ പൊയിലിങ്കലിൽ മുനിസിപ്പൽ ചട്ടം ലംഘിച്ച് നിർമ്മിച്ച താഴേ ജുമാ മസ്ജിദ് മദ്രസാ ഷോപ്പിങ് കോംപ്ലക്സിനും ഉള്ളൂർ മഹൽ മദ്രസ കം ഷോപ്പിങ് കോംപ്ളക്സിനും വേണ്ടി പഞ്ചായത്ത് മന്ത്രിയെന്ന നിലയിൽ അനധികൃതമായി ഇടപെട്ടുവെന്നതിന്റെ പേരിൽ രണ്ട് കേസുകളാണ് മുനീറിനെതിരെ ലോകായുക്തയിലുള്ളത്.
ഇന്ത്യാവിഷനിൽ ജീവനക്കാർക്കെതിരെ സ്വീകരിച്ച കടുത്ത നടപടികളിൽ പ്രതിഷേധിച്ച് ചാനലിലെ ജീവനക്കാരൻ തന്നെ മുനീറിനെതിരെ സ്ഥാനാർത്ഥിയാകുന്നുമുണ്ട്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എം.കെ മുനീറിനെതിരെ ഇന്ത്യാവിഷൻ ചാനലിലെ ജീവനക്കാരൻ പുതിയങ്ങാടി സ്വദേശി സാജനാണ് മത്സരിക്കുന്നത്. മാസങ്ങളോളം ജീവനക്കാർക്ക് ശമ്പളം നൽകാതെ പറ്റിച്ച മുനീറിനെതിരെ ജീവനക്കാരുടെ പ്രതിനിധിയായിട്ടാണ് സാജൻ മത്സരിക്കുന്നത്. 2003 തൊട്ട് ചാനലിലുണ്ടായിരുന്ന സാജനടക്കമുള്ള ജീവനക്കാർക്ക് 2015 ഫെബ്രുവരിയിൽ ചാനൽ പൂട്ടുമ്പോൾ മാസങ്ങളുടെ ശമ്പളമാണ് നൽകാനുണ്ടായിരുന്നത്. ഇക്കാര്യം നിരവധി തവണ ചാനൽ അധികാരികളെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. ഇന്ത്യാവിഷനിലെ മൊത്തം തൊഴിലാളികൾക്കുവേണ്ടിയാണ് പോരാട്ടമെന്നും മറ്റു സ്ഥാപനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവരും ജോലിക്കായി ശ്രമിക്കുന്നവരുടെ പിന്തുണയും തനിക്കുണ്ടെന്നും സാജൻ പറഞ്ഞിരുന്നു. മലയാളിയുടെ വാർത്താസങ്കൽപ്പങ്ങളെത്തന്നെ മാറ്റിമറിച്ച ഇന്ത്യാവിഷൻ എന്ന ചാനൽ ഇപ്പോൾ നാമാവശേഷമായിരിക്കുകയാണ്. മന്ത്രി എം കെ മുനീറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചാനൽ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലേക്കു കൂപ്പുകുത്തുകയും ചെയ്തു. ചാനലിലെ ജീവനക്കാരിൽ പലരും മറ്റൊരു വഴിയും കാണാതെ നിസ്സഹായാവസ്ഥയിലാണ്. തങ്ങൾ ദുരിതത്തിലായിരിക്കുമ്പോഴും വെളുക്കെ ചിരിച്ചുകൊണ്ടു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന മന്ത്രി മുനീറിന് ഇന്ത്യാവിഷൻ ജീവനക്കാർ തുറന്ന കത്തെഴുതിയതു വാർത്തയായിരുന്നു.
ഇവിടെ മരണത്തെ മുഖാമുഖം കണ്ട് ഇന്ത്യാവിഷൻ ജീവിക്കാൻ പോരാടിയപ്പോൾ അതിന്റെ പെട്ടിക്ക് അവസാനത്തെ ആണിയുമടിച്ച് നിങ്ങൾ കാലപുരിയിലേക്കയച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയർത്തെഴുന്നേൽക്കാനുള്ള ആ ചാനലിനെ ശ്രമങ്ങളെ വീണ്ടും വീണ്ടും നിങ്ങൾ ചവിട്ടി കുഴിയിലേക്ക് തന്നെ താഴ്‌ത്തിക്കൊണ്ടിരിക്കുന്നു. ഞങ്ങൾ ഇവിടെ പട്ടിണികിടക്കുമ്പോൾ നിങ്ങൾക്ക് ചിരിച്ച് വോട്ടർമാരെ നേരിടാനാകുമോ എന്നും മുനീറിനോടു ചാനൽ ജീവനക്കാർ തുറന്ന കത്തിൽ ചോദിച്ചിരുന്നു. നിങ്ങൾക്ക് എങ്ങനെ ചിരിക്കാൻ കഴിയുന്നു സർ, ഞങ്ങൾ ഉള്ളിൽ കരയുമ്പോൾ? സ്ഥാപനം തുറക്കുന്നത് സ്വപ്നം കണ്ടിരിക്കുന്ന കുറെ പേരുണ്ട്. അവരെ സത്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും കൊടുക്കാനുള്ള പണം നൽകി റിലീവിങ് ലെറ്റർ നൽകി പറഞ്ഞുവിടാനുള്ള മഹാമനസ്‌കതയെങ്കിലും അങ്ങേയ്ക്കുണ്ടാകണം. മലയാളികൾ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത സി.എച്ചിന്റെ പേര് എന്തിനാണ് സർ നിങ്ങൾ ഇങ്ങനെ കളങ്കപ്പെടുത്തുന്നതെന്നും മുനീറിനോടു ജീവനക്കാർ ചോദിച്ചു.