സ്‌കത്ത് നഗരത്തിൽ വർധിച്ച് വരുന്ന ഗതാഗത കുരുക്കും പരിസ്ഥിതിമലിനീകരണവും കണക്കിലെടുത്ത് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനായി ദുബൈക്ക് പിന്നാലെ മസ്‌കത്ത് നഗരത്തിലും ട്രാം സർവീസ് ആരംഭിക്കാൻ ആലോചന. മസ്‌കത്ത് മുനിസിപ്പൽ കൗൺസിലാണ് ഇത് സംബന്ധിച്ച് ഗതാഗത മന്ത്രാലയത്തിന് നിർദശം സമർപ്പിച്ചത്.

പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള വഴികൾ അടുത്ത മാസം കൺസൽട്ടിങ് കമ്പനിയുമായി ചർച്ച നടത്തുമെന്ന്
മുനിസിപ്പൽ കൗൺസിൽ അംഗം മാലിക് അൽ യഹ്മദി പറഞ്ഞു. ട്രാം സർവീസും ഇതിൽ ചർച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.കൗൺസിൽ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ട്രാമുകൾ ഓടിക്കുന്നതുവഴി നല്ല തോതിൽ ഗതാഗത കുരുക്കുംവായു മലിനീകരണവും കുറക്കുന്നതിന് സാധിക്കും.നിലവിലുള്ള റോഡിലെ സൗകര്യം ഉപയോഗപ്പെടുത്തി ട്രാമിന് ട്രാക്ക് ഒരുക്കാമെന്നതാണ് അനുകൂല ഘടകമായി കരുതുന്നത്.

മസ്‌കത്തിലെ പ്രധാന റോഡുകളിൽ യാത്രക്കാർക്കുള്ള കാത്തിരിപ്പ് മേഖലകൾ വർധിപ്പിക്കാനും വെയിറ്റിങ് ഏരിയയും കൂട്ടാനുള്ള
നിർദേശവും നഗരസഭ അംഗീകരിച്ചിട്ടുണ്ട്. ഒമാൻ നാഷനൽ ട്രാൻസ്‌പോർട്ട് കമ്പനിയോട് ഭാവിയിൽ ഇരുനില ബസുകൾ പുറത്തിറക്കുന്നതിന്റെ സാധ്യതകൾ പഠിക്കാൻ കൗൺസിൽ നിർദേശിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ നിന്നുള്ള ടാക്‌സി സർവീസുകളുടെ നിരക്ക് കുറക്കണമെന്ന സുപ്രധാന നിർദേശവും കൗൺസിൽ മുന്നോട്ടുവച്ചു. ആറ് റിയാൽ ആകണം കുറഞ്ഞ നിരക്ക്. പിന്നീടുള്ള ഓരോ കി.മീറ്ററിനും 50 ബൈസ വീതം മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നാണ് നിർദ്ദേശം.

മദ്യപിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്ന ടാക്‌സി ൈഡ്രവർമാർക്കുള്ള പിഴശിക്ഷ വർധിപ്പിക്കുകയും വേണം. 24 മണിക്കൂറും ടാക്‌സി സേവനം ലഭ്യമാക്കണം. സഞ്ചാരികളോടുള്ള പെരുമാറ്റത്തെ സംബന്ധിച്ച് ഇവർക്ക് പരിശീലനം നൽകണമെന്നും കൗൺസിൽ നിർദേശിച്ചു.