- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജമലയിലും പരിസര പ്രദേശങ്ങളിലും നീലക്കുറിഞ്ഞി പൂത്തു; മാനം തെളിഞ്ഞതോടെ മലയോര പാതകളിലെ അപകട ഭീണിയും വിട്ടുമാറി; കിഴക്കിന്റെ കാശ്മീരിലേക്ക് വീണ്ടും സഞ്ചാരികളുടെ ഒഴുക്ക്; മൂന്നാർ വീണ്ടും സജീവതയിലേക്ക്
മൂന്നാർ:തകർന്നു കിടന്ന പെരിയവരെ പാലം ഗതാഗത യോഗ്യമാക്കി. മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ വാഹനങ്ങൾ ഓടിത്തുടങ്ങി. രാജമലയിലും പരിസര പ്രദേശങ്ങളിലും നീലക്കുറിഞ്ഞി പൂത്തു. മാനം തെളിഞ്ഞതോടെ മലയോര പാതകളിലെ അപകട ഭീണിയും വിട്ടുമാറി. കിഴക്കിന്റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാർ വീണ്ടും വിനോദസഞ്ചാരികളുടെ പറുദീസയായി. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിൽ നീലക്കുറിഞ്ഞി പൂത്തതാണ് മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം വർദ്ധിക്കാൻ പ്രധാന കാരണം. കനത്ത മഴയും മണ്ണിടിച്ചിലും മൂലം ആഴ്ചകളോളം ഇവിടെ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ മാസം 1 മുതലാണ് വനംവകുപ്പ് വീണ്ടും രാജമലയിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. ആദ്യദിവസം 70 പേരാണ് നീലക്കുറിഞ്ഞികാണാനെത്തിയത്. പിറ്റേന്ന് ഇത് 150-ൽ പരമായി. പിന്നീടുള്ള ദിവസങ്ങളിലും സന്ദർശകരുടെ എണ്ണം വർദ്ധിച്ചിരുന്നു. ഇന്നലെ 1730- പേർ രാജമല സന്ദർശിച്ചു. പാർക്കിനുള്ളിലെ നടപ്പാതയുടെ വശങ്ങളിലും മലമുകളിലും പരക്കെ നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്.
മൂന്നാർ:തകർന്നു കിടന്ന പെരിയവരെ പാലം ഗതാഗത യോഗ്യമാക്കി. മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ വാഹനങ്ങൾ ഓടിത്തുടങ്ങി. രാജമലയിലും പരിസര പ്രദേശങ്ങളിലും നീലക്കുറിഞ്ഞി പൂത്തു. മാനം തെളിഞ്ഞതോടെ മലയോര പാതകളിലെ അപകട ഭീണിയും വിട്ടുമാറി. കിഴക്കിന്റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാർ വീണ്ടും വിനോദസഞ്ചാരികളുടെ പറുദീസയായി.
ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിൽ നീലക്കുറിഞ്ഞി പൂത്തതാണ് മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം വർദ്ധിക്കാൻ പ്രധാന കാരണം. കനത്ത മഴയും മണ്ണിടിച്ചിലും മൂലം ആഴ്ചകളോളം ഇവിടെ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ മാസം 1 മുതലാണ് വനംവകുപ്പ് വീണ്ടും രാജമലയിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. ആദ്യദിവസം 70 പേരാണ് നീലക്കുറിഞ്ഞികാണാനെത്തിയത്. പിറ്റേന്ന് ഇത് 150-ൽ പരമായി. പിന്നീടുള്ള ദിവസങ്ങളിലും സന്ദർശകരുടെ എണ്ണം വർദ്ധിച്ചിരുന്നു. ഇന്നലെ 1730- പേർ രാജമല സന്ദർശിച്ചു.
പാർക്കിനുള്ളിലെ നടപ്പാതയുടെ വശങ്ങളിലും മലമുകളിലും പരക്കെ നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. ഈ മാസം പകുതിയോടെ കൂടുതൽ പ്രദേശങ്ങളിൽ ചെടികൾ പൂവിടുമെന്നാണ് വനം വകുപ്പധികൃതരുടെ പ്രതീക്ഷ. നേരത്തെ കുറിഞ്ഞി പൂത്തപ്പോൾ ദൂരക്കാഴ്ചയിൽ രാജമല നീല നിറത്തിൽ മുങ്ങിയ നിലയിലായിരുന്നു. ഇക്കുറിയും വരും ദിവസങ്ങളിൽ ഈ പ്രതിഭാസം കാണാൻ കഴിയുമെന്നാണ് വനംവകുപ്പധികൃതരുടെ വിലയിരുത്തൽ.വരയാടുകളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇവിടം.
മലവെള്ളപ്പാച്ചിലിൽ മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലെ പെരിയവരെ പാലം തകർന്നിരുന്നു.ഇതു മൂലം മൂന്നാറിൽ നിന്നും ഇവിടെ വരെ എത്തി, താൽക്കാലികമായി തീർത്തിട്ടുള്ള നടപ്പാലത്തിലുടെ മറുകരയെത്തി മറ്റൊരു വാഹനം പിടിച്ചാലെ രാജമലയിൽ എത്താൻ കഴിയു എന്നതായിരുന്നു സ്ഥിതി.ഇന്നലെ പാലം ഗതാഗതത്തിനായി തുറന്നതോടെ ഈ ദുസ്ഥിതി ഒഴിവായി. കുറിഞ്ഞി കാണാനെത്തുന്നവർക്കായി വനംവകുപ്പ് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.പ്രവേശന കവാടത്തിൽ നിന്നും മൂന്ന് കിലോമീറ്ററോളം അകലെ മലമുകളിലെ പാർക്കിങ് കേന്ദ്രം വരെ മിനിബസ്സിലാണ് സന്ദർശകരെ എത്തിക്കുന്നത്.ഇതിന് ശേഷം പാതയിലുടെ നടന്ന് കാഴ്ചകൾ കണാം.സന്ദർശകർ തിരിച്ചെത്തുന്ന മുറയക്ക് താഴേയ്ക്കും വാഹന സൗകര്യം ലഭ്യമാവും.രാജമലയ്ക്ക് പുറമേ വട്ടവടയിലും ചിലന്തിയാറിലും നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്.
കനത്ത മഴയിൽ നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് 40-ലേറെ ഇടങ്ങളിൽ മണ്ണിടിഞ്ഞിരുന്നു.ഇതുമൂലം ഈ മേഖലയിലേയ്ക്കുള്ള വാഹന ഗതാഗതവും നിലച്ചിരുന്നു.റോഡിലേയ്ക്ക് വീണ മണ്ണും കല്ലും മറ്റും നീക്കി ദിവസങ്ങൾക്കുള്ളിൽ പാത ഭാഗീകമായി ഗതാഗത യോഗ്യമാക്കിയിരുന്നു. മിക്കിയിടങ്ങളും കഷ്ടി ഒരു ബസ്സിന് കടന്നുപോകുന്നതിനുള്ള വീതിമാത്രമാണ് നിലവിലുള്ളത്.റോഡിന്റെ ടാറിങ് തകരുകയും ഒലിച്ചുപോകുകയും ചെയ്ത ഭാഗങ്ങളിൽ അധികൃതർ വീപ്പകൾ സ്ഥാപിച്ചും റിബൺകെട്ടിയും മറ്റും ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിട്ടുണ്ട്.മഴ വിട്ടുനിൽക്കുന്ന അവസ്ഥയിൽ ഈ പാതവഴിയുള്ള യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലന്നണ് ദേശീയപാത അധികൃതരുടെ വിലയിരുത്തൽ.
ഗസ്റ്റുകളെ കിട്ടത്തതിനെത്തുടർന്ന് അടച്ചുപൂട്ടിയ വഴിയോര കച്ചവട സ്ഥാപനങ്ങളും ചെറുകിട ഹോട്ടലുകളുമെല്ലാം തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.റിസോർട്ട് മേഖല ഇനിയും സാധാരണ നിലയിലായിട്ടില്ല.വെള്ളം കയറിയും മലവെള്ളപ്പാച്ചിലിൽ നാശനഷ്ടം നേരിട്ടതുമായ റിസോർട്ടുകളുടെ പുനഃരുദ്ധാരണ പ്രവർത്തനം ഇനിയും എങ്ങുമെത്തിയിട്ടില്ല.