- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ ടൗണിൽ മൂന്ന് ആരാധനാലയങ്ങൾ സർക്കാർഭൂമി കൈയേറി അനധികൃത നിർമ്മാണം നടത്തിയെന്ന പരാതി അന്വേഷിക്കും; പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് അന്വേഷണ ചുമതല നൽകി ചീഫ് സെക്രട്ടറി
മൂന്നാർ: ടൗണിലെ മൂന്ന് ആരാധനാലയങ്ങൾ സർക്കാർഭൂമി കൈയേറി അനധികൃത നിർമ്മാണം നടത്തിയെന്ന പരാതി ഗൗരവത്തോടെ എടുത്ത് സർക്കാർ. ഇക്കാര്യം അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കെതിരേയാണ് പരാതി.
ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ ഉത്തരവ് പ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
മൂന്നാർ സ്വദേശി ടി.എസ്.റോയി, സഹോദരൻ ടി.എസ്.ജോബ് എന്നിവർ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Next Story