- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞതിന് പിന്നാലെ കാമുകനൊപ്പം പോയ സഹോദരിയെ നേരിടാൻ കത്തിയുമായി യുവാവ്; കാമുകന്റെ വീട്ടിലെത്തി പെങ്ങളെ ഇറക്കിവിടാൻ പറഞ്ഞപ്പോൾ പുറത്തിറങ്ങിയ കാമുകന്റെ അച്ഛനുനേരെ ആക്രമണം; വെട്ടുകത്തി പിടിച്ചെടുത്ത് തിരിച്ചുവെട്ടി കാമുകന്റെ അച്ഛൻ; തലയ്ക്ക് വെട്ടേറ്റ് രണ്ടുപേരും ആശുപത്രിയിൽ
മൂന്നാർ: വിവാഹം കഴിഞ്ഞശേഷവും കാമുകനുമായി ബന്ധംതുടർന്ന സഹോദരി അയാൾക്കൊപ്പം ഇറങ്ങിപ്പോയതിന് പകരം ചോദിക്കാൻ ചെന്ന യുവാവ് വെട്ടേറ്റ് ആശുപത്രിയിലായി. കാമുകന്റെ അച്ഛനെ വെട്ടിയതിന് പിന്നാലെ കത്തി പിടിച്ചെടുത്ത് തിരിച്ചുവെട്ടുകയായിരുന്നു. മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റ് പാർവതി ഡിവിഷനിലാണ് സംഭവം. ലക്ഷ്മി എസ്റ്റേറ്റ് പാർവ്വതി ഡിവിഷൻ സ്വദേശിയായ സുന്ദരം (51), പോതമേഡ് സ്വദേശിയും യുവതിയുടെ സഹോദരനുമായ രാജേഷ്(24) എന്നവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഇരുവരും ആശുപത്രിയിലാണ്. അടുത്തിടെയായിരുന്നു രാജേഷിന്റെ സഹോദരിയുടെ വിവാഹം. സഹോദരിയുടെ പ്രണയത്തെ വിലക്കിയാണ് വിവാഹം നടത്തിയതെന്ന് പറയുന്നു. വിവാഹശേഷവും സുന്ദരത്തിന്റെ മകനായ കാമുകനുമായി അടുപ്പം തുടർന്ന സഹോദരി കഴിഞ്ഞദിവസം അയാൾക്കൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രാജേഷ് പലതവണ അജിത് കുമാറിന്റെ പിതാവായ സുന്ദരത്തോട് ഫോണിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം അജിത് കുമാർ രാജേഷിന്റെ പ
മൂന്നാർ: വിവാഹം കഴിഞ്ഞശേഷവും കാമുകനുമായി ബന്ധംതുടർന്ന സഹോദരി അയാൾക്കൊപ്പം ഇറങ്ങിപ്പോയതിന് പകരം ചോദിക്കാൻ ചെന്ന യുവാവ് വെട്ടേറ്റ് ആശുപത്രിയിലായി. കാമുകന്റെ അച്ഛനെ വെട്ടിയതിന് പിന്നാലെ കത്തി പിടിച്ചെടുത്ത് തിരിച്ചുവെട്ടുകയായിരുന്നു. മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റ് പാർവതി ഡിവിഷനിലാണ് സംഭവം.
ലക്ഷ്മി എസ്റ്റേറ്റ് പാർവ്വതി ഡിവിഷൻ സ്വദേശിയായ സുന്ദരം (51), പോതമേഡ് സ്വദേശിയും യുവതിയുടെ സഹോദരനുമായ രാജേഷ്(24) എന്നവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഇരുവരും ആശുപത്രിയിലാണ്.
അടുത്തിടെയായിരുന്നു രാജേഷിന്റെ സഹോദരിയുടെ വിവാഹം. സഹോദരിയുടെ പ്രണയത്തെ വിലക്കിയാണ് വിവാഹം നടത്തിയതെന്ന് പറയുന്നു. വിവാഹശേഷവും സുന്ദരത്തിന്റെ മകനായ കാമുകനുമായി അടുപ്പം തുടർന്ന സഹോദരി കഴിഞ്ഞദിവസം അയാൾക്കൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രാജേഷ് പലതവണ അജിത് കുമാറിന്റെ പിതാവായ സുന്ദരത്തോട് ഫോണിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് പറയുന്നു.
എന്നാൽ കഴിഞ്ഞ ദിവസം അജിത് കുമാർ രാജേഷിന്റെ പോതമേട്ടിലെ വീട്ടിലെത്തി സഹോദരിയെ ഇറക്കിക്കൊണ്ടുപോയതോടെ ദേഷ്യംവന്ന് രാജേഷ് പ്രതികാരത്തിന് ഇറങ്ങുകയായിരുന്നു. രാത്രി പതിനൊന്നോടെ വെട്ടുകത്തിയുമായി രാജേഷ് അജിത് കുമാറിന്റെ വീട്ടിലെത്തുകയും സഹോദരിയെ ഇറക്കിവിടാൻ ആവശ്യപ്പെടുകയും ചെയ്തു.
തന്റെ മകനും രാജേഷിന്റെ സഹോദരിയും വീട്ടിലില്ലെന്ന് സുന്ദരം പറഞ്ഞെങ്കിലും രാജേഷ് വകവച്ചില്ല. കൈയിൽ കരുതിയ വെട്ടുകത്തിയുപയോഗിച്ച് സുന്ദരത്തെ വെട്ടാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയായി. വെട്ടേറ്റെങ്കിലും രാജേഷിന്റെ കെയിൽ നിന്നും വെട്ടുകത്തി പിടിച്ചെടുത്ത് സുന്ദരം രാജേഷിനെയും വെട്ടി.
സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ രാജേഷ് തമിഴ്‌നാട്ടിലെ മധുര മെഡിക്കൽ ആശുപത്രിയിലും, സുന്ദരം തേനി ആശുപത്രിയിലും ചികിൽസയിലാണ്. ഇരുവരുടെയും തലയ്ക്കാണ് വെട്ടേറ്റത്. മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.