- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുനീക്കങ്ങളിൽ പിന്നിലല്ല കെടിഡിസിയും; 17 സെന്റിനെ ചൊല്ലിയുള്ള ഉടമസ്ഥാവകാശതർക്കം കീറാമുട്ടിയാകുന്നു; സിസിടിവി ക്യാമറയും ചുറ്റുമതിലും പൊളിച്ചുനീക്കിയ സ്‌കൂൾ പ്രഥമ അദ്ധ്യാപിക അടക്കം എട്ട് പേർക്കെതിരെ കേസ്; തർക്കം തീർക്കാൻ ഭൂമി അളന്നുതിരിക്കാൻ ദേവികുളം സബ്കളക്ടറുടെ നിർദ്ദേശം
മൂന്നാർ : കെറ്റിഡിസിയും സ്‌കൂൾ അധികൃതരും തമ്മിൽ 17 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു.ഇക്കാനഗറിൽ കെ.റ്റി.ഡി.സി യ്ക്കു സമീപം നിലവിലെ സർവ്വേ നമ്പർ 912 ൽ പ്പെട്ട 17 സെന്റ് സ്ഥലത്ത് കെ റ്റി ഡി സി സ്ഥാപിച്ച സി സി ടീ വി ക്യാമറയും ചുറ്റുമതിലും മുന്നാർ ഗവൺമെന്റ് സ്‌കൂൾ പിറ്റിഎ ഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് പൊളിച്ച് നീക്കിയിരുന്നു. സ്ഥലം തങ്ങളുടേതാണെന്നും കെ.റ്റി.ഡി.സി അനധികൃതമായി കൈയടക്കി വച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സ്‌കൂൾ ഹെഡ്‌മാസ്റ്റർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇതിനിടെ, തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തകർക്കുകയും സി സി ടി വി കാമറ നശിപ്പിക്കുകയും ചെയ്തതായി കാണിച്ച് കെ.റ്റി.ഡി.സി നൽകിയ പരാതിയിൽ സർക്കാർ സ്‌കൂൾ പ്രഥമ അദ്ധ്യാപികയും ജില്ലാ പഞ്ചായത്ത് അംഗവുമുൾപ്പെടെ 8 പേർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം എസ്. വിജയകുമാർ, പഴയമൂന്നാർ സർക്കാർ സ്‌കൂളിലെ പ്രഥമാധ്യപിക മഞ്ജുള, ശരവണൻ, അരുൺ, സെന്തിൽ, ഓസ്റ്റിൻ റോയ്, സ
മൂന്നാർ : കെറ്റിഡിസിയും സ്‌കൂൾ അധികൃതരും തമ്മിൽ 17 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു.ഇക്കാനഗറിൽ കെ.റ്റി.ഡി.സി യ്ക്കു സമീപം നിലവിലെ സർവ്വേ നമ്പർ 912 ൽ പ്പെട്ട 17 സെന്റ് സ്ഥലത്ത് കെ റ്റി ഡി സി സ്ഥാപിച്ച സി സി ടീ വി ക്യാമറയും ചുറ്റുമതിലും മുന്നാർ ഗവൺമെന്റ് സ്‌കൂൾ പിറ്റിഎ ഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് പൊളിച്ച് നീക്കിയിരുന്നു. സ്ഥലം തങ്ങളുടേതാണെന്നും കെ.റ്റി.ഡി.സി അനധികൃതമായി കൈയടക്കി വച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സ്‌കൂൾ ഹെഡ്‌മാസ്റ്റർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
ഇതിനിടെ, തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തകർക്കുകയും സി സി ടി വി കാമറ നശിപ്പിക്കുകയും ചെയ്തതായി കാണിച്ച് കെ.റ്റി.ഡി.സി നൽകിയ പരാതിയിൽ സർക്കാർ സ്‌കൂൾ പ്രഥമ അദ്ധ്യാപികയും ജില്ലാ പഞ്ചായത്ത് അംഗവുമുൾപ്പെടെ 8 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗം എസ്. വിജയകുമാർ, പഴയമൂന്നാർ സർക്കാർ സ്‌കൂളിലെ പ്രഥമാധ്യപിക മഞ്ജുള, ശരവണൻ, അരുൺ, സെന്തിൽ, ഓസ്റ്റിൻ റോയ്, സുബ്രഹ്മണി, സന്തോഷ് എന്നിവർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനും അനധികൃത കൈയേറ്റം നടത്തിയതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 144, 447, 149 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സ്‌കൂൾ അധികൃതർ എത്തി വിവാദസ്ഥലത്ത് എത്തി നിർമ്മാണങ്ങൾ ഒഴിപ്പിക്കാൻ ശ്രമിച്ചത്.
കെ.റ്റി.ഡി.സി അധികൃതരും വിദ്യാഭ്യാസ വകുപ്പും തർക്കമുന്നയിക്കുന്ന സ്ഥലത്ത് അളന്നു തിട്ടപ്പെടുത്തുവാൻ ദേവികുളം സബ് കളക്ടർ റവന്യൂ വകുപ്പ് അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 1955 ൽ കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും സർവ്വേ നമ്പർ 60/7 ൽ പ്പെട്ട പതിനേഴ് സെന്റ് സ്‌കൂളിനായി വാങ്ങിയതായാണ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കുന്നതിനു വേണ്ടിയാണ് ഈ സ്ഥലം വിദ്യാഭ്യാസ വകുപ്പ് വാങ്ങിയത്. മുമ്പ് ഈ സ്ഥലത്ത് കെ.റ്റി.ഡി.സി അധികൃതർ കൃഷി ചെയ്യുവാൻ ശ്രമിച്ചപ്പോഴും സ്‌കൂൾ അധികൃതരെത്തി തടഞ്ഞിരുന്നു.