- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻഷിയിലെ പല്ലില്ലാതെ ചിരിക്കുന്ന മെമ്പർ ഇനി ഓർമയിൽ; ഛോട്ടാ മുംബൈയിൽ 'മോനേ ഷക്കീല വന്നോ' എന്നു ചോദിച്ച മുൻഷി വേണു അന്തരിച്ചു; മിനി സ്‌ക്രീനിൽ താരമായിട്ടും കയറിക്കിടക്കാൻ സ്വന്തമായി കൂരയില്ലാതിരുന്ന വേണുവിന്റെ അന്ത്യം ചാലക്കുടിയിൽ
ചാലക്കുടി: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ആക്ഷേപഹാസ്യ കാപ്സൂൾ പരിപാടിയായ മുൻഷിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ മുൻഷി വേണു അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്നു ചാലക്കുടിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. മുൻഷിക്കു പുറമേ സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേണു അഭിനയിച്ചിട്ടുണ്ട്. 63 വയസായിരുന്നു. അനിൽബാനർജിയുടെ സംവിധാനത്തിൽ മലയാളത്തിലെ മിനി സ്‌ക്രീനിൽ പുതിയൊരു അനുഭവം തുറന്നിട്ട മുൻഷിയിലെ വേണുവിന്റെ പല്ലില്ലാത്ത ചിരിയും പഞ്ച് ഡയലോഗുകളും ഇഷ്ടപ്പെട്ടിരുന്ന ഏറെ മലയാളികളുണ്ട്. മുൻഷി പരിപാടിയിലെ പരിചിത മുഖങ്ങളിലൊന്നായിരുന്നു മുൻഷി. മുൻഷിയിലൂടെയാണ് വേണു സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നീട് മമ്മൂട്ടി അടക്കമുള്ളവരുടെ സിനിമകൽ അഭിനയിച്ചു. ഛോട്ടാ മുംബൈയിൽ 'മോനേ ഷക്കീല വന്നോ' എന്ന ഒറ്റ ചോദ്യത്തിലെ സീൻ മതി വേണുവിന്റെ അഭിനയം എന്നും ഓർക്കാൻ. മുൻഷിയിലെ മെമ്പറായി സ്‌ക്രീനിൽ പഞ്ചും ചിരിയുമുള്ള ഡയലോഗ് പറയുമ്പോഴും വേണുവിന്റെ ജീവിതം നിറയെ ദുരിതത്തിലായിരുന്നു. വൃക
ചാലക്കുടി: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ആക്ഷേപഹാസ്യ കാപ്സൂൾ പരിപാടിയായ മുൻഷിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ മുൻഷി വേണു അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്നു ചാലക്കുടിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. മുൻഷിക്കു പുറമേ സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേണു അഭിനയിച്ചിട്ടുണ്ട്. 63 വയസായിരുന്നു.
അനിൽബാനർജിയുടെ സംവിധാനത്തിൽ മലയാളത്തിലെ മിനി സ്‌ക്രീനിൽ പുതിയൊരു അനുഭവം തുറന്നിട്ട മുൻഷിയിലെ വേണുവിന്റെ പല്ലില്ലാത്ത ചിരിയും പഞ്ച് ഡയലോഗുകളും ഇഷ്ടപ്പെട്ടിരുന്ന ഏറെ മലയാളികളുണ്ട്. മുൻഷി പരിപാടിയിലെ പരിചിത മുഖങ്ങളിലൊന്നായിരുന്നു മുൻഷി. മുൻഷിയിലൂടെയാണ് വേണു സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നീട് മമ്മൂട്ടി അടക്കമുള്ളവരുടെ സിനിമകൽ അഭിനയിച്ചു. ഛോട്ടാ മുംബൈയിൽ 'മോനേ ഷക്കീല വന്നോ' എന്ന ഒറ്റ ചോദ്യത്തിലെ സീൻ മതി വേണുവിന്റെ അഭിനയം എന്നും ഓർക്കാൻ.
മുൻഷിയിലെ മെമ്പറായി സ്‌ക്രീനിൽ പഞ്ചും ചിരിയുമുള്ള ഡയലോഗ് പറയുമ്പോഴും വേണുവിന്റെ ജീവിതം നിറയെ ദുരിതത്തിലായിരുന്നു. വൃക്കരോഗം വന്നതോടെ അഭിനയത്തിലൂടെ കിട്ടുന്ന പ്രതിഫലം മുഴുവൻ ചികിത്സയ്ക്കു ചെലവഴിക്കേണ്ടനിലയായി. സ്വന്തമായി വീടില്ല. ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു പത്തുവർഷമായി താമസിച്ചിരുന്നത്. വാർധക്യത്തിന്റെ അസ്‌കിതകൾ രൂക്ഷമായപ്പോൾ സിനിമാഭിനയം നിർത്തിയതോടെ വരുമാനത്തിൽ വലിയ കുറവുമുണ്ടായി.
കൈയിലെ പണം ചികിത്സയ്ക്കു മാത്രമായി ചെലവഴിക്കേണ്ട നില വന്നതോടെ ലോഡ്ജിൽ വാടക കൊടുക്കാൻ കഴിയാതെയായി. തുടർന്നു മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലാണു കഴിഞ്ഞിരുന്നത്. പണമില്ലാത്തതിനാലാണു വൃക്കമാറ്റിവയ്ക്കാൻ നിർദേശിച്ചിട്ടും ചെയ്യാതിരുന്നത്. അവിവാഹിതനാണ്. രോഗാവസ്ഥയിലാണെന്നറിഞ്ഞപ്പോൾ മമ്മൂട്ടിയും രാജീവ് പിള്ളയും സഹായിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിയാണു വേണു. വേണു നാരായണൻ എന്നാണു മുഴുവൻ പേര്. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് സിനിമാ മോഹം തലയ്ക്കു പിടിച്ചു. പഠനം കഴിഞ്ഞപ്പോൾ കോടമ്പാക്കത്തേക്കു വണ്ടി കയറി. ഏറെക്കാലം ചെന്നൈയിലായിരുന്നു. സിനിമയിൽ മുഖം കാണിച്ചില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട നിരവധി തൊഴിലുകൾ ചെയ്തു ജീവിച്ചു.
വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ