- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുപ്പന്തലിനടുത്തുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകളും കാർ ഡ്രൈവറും മരിച്ചു; അമ്മയും മകനും ഗുരുതരാവസ്ഥയിൽ; കാറും മണൽ ലോറിയും കൂട്ടിയിടിച്ച് ദുരന്തത്തിൽപ്പെട്ടത് തിരുവനന്തപുരം സ്വദേശികൾ
നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ അതിർത്തിയായ മുപ്പന്തലിനടുത്തു ഉണ്ടായ വാഹന അപകടത്തിൽ തിരുവനന്തപുരം സ്വദേശി കളായ മൂന്നുപേർ മരിച്ചു. മഞ്ചാടി മൂട് സ്വദേശി ഗണേശൻ (46), മകൾ കാർത്തിക (16), ഡ്രൈവർ ആശിർ (48), എന്നിവർ സംഭവ സ്ഥലത്തു വച്ചു മരിച്ചു. ഗണേശന്റെ ഭാര്യ മുത്തുമാരി (40), മകൻ കാർത്തികേയൻ (19) എന്നിവർ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശിപത്രിയിൽ ചികിത്സയിലാണ്. തിരുനെൽവേലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോഴയാണ് കാറും മണൽ ലോറിയുമായി കൂട്ടിമുട്ടിയത്. ആരുവായ്മൊഴി പൊലീസ് കേസ് എടുത്തു. തമിഴ്‌നാട് മുപ്പന്തലിൽ മരിച്ച ഡ്രൈവർ വട്ടിയൂർക്കാവ് വാഴോട്ടു കോണം സ്വദേശിയാണ്. ഗണേശൻ വട്ടിയൂർക്കാവ് വെള്ളെക്കടവ് ടോൾ ജംഗ്ഷൻ കരയക്കാട്ടു വിളയിൽ താമസിക്കുന്നു. വട്ടിയൂർക്കാവ് മഞ്ചാടി മൂട്ടിൽ വേസ്റ്റ് പേപ്പർ കട നടത്തുകയായിരുന്നു ഗണേശൻ.
നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ അതിർത്തിയായ മുപ്പന്തലിനടുത്തു ഉണ്ടായ വാഹന അപകടത്തിൽ തിരുവനന്തപുരം സ്വദേശി കളായ മൂന്നുപേർ മരിച്ചു. മഞ്ചാടി മൂട് സ്വദേശി ഗണേശൻ (46), മകൾ കാർത്തിക (16), ഡ്രൈവർ ആശിർ (48), എന്നിവർ സംഭവ സ്ഥലത്തു വച്ചു മരിച്ചു.
ഗണേശന്റെ ഭാര്യ മുത്തുമാരി (40), മകൻ കാർത്തികേയൻ (19) എന്നിവർ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശിപത്രിയിൽ ചികിത്സയിലാണ്. തിരുനെൽവേലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോഴയാണ് കാറും മണൽ ലോറിയുമായി കൂട്ടിമുട്ടിയത്. ആരുവായ്മൊഴി പൊലീസ് കേസ് എടുത്തു.
തമിഴ്‌നാട് മുപ്പന്തലിൽ മരിച്ച ഡ്രൈവർ വട്ടിയൂർക്കാവ് വാഴോട്ടു കോണം സ്വദേശിയാണ്. ഗണേശൻ വട്ടിയൂർക്കാവ് വെള്ളെക്കടവ് ടോൾ ജംഗ്ഷൻ കരയക്കാട്ടു വിളയിൽ താമസിക്കുന്നു. വട്ടിയൂർക്കാവ് മഞ്ചാടി മൂട്ടിൽ വേസ്റ്റ് പേപ്പർ കട നടത്തുകയായിരുന്നു ഗണേശൻ.
Next Story