മുഹറഖ്: കഴിഞ്ഞ ആറു മാസക്കാലമായി മുഹറഖിൽ പ്രവർത്തിക്കുന്ന മുഹറഖ് മലയാളി സമാജം തെരെഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വ നിരയിലേക്ക്, മുഹറഖ് ഏരിയയിലെ മലയാളികളുടെ കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനും കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രോൽസാഹനം നൽകുന്നതിനും രൂപം കൊടുത്ത സംഘടന ആണു മുഹറഖ് മലയാളി സമാജം, 6 മാസം കൊണ്ട് തന്നെ ഒരു പിടി നല്ല സാംസ്‌കാരിക കലാ പരിപാടികളും ജീവകാരുണ്യ പ്രവർത്തനവുമായി സമാജം മുന്നേറുകയാണ്.

നിലവിൽ താൽകാലിക കമ്മിറ്റിയായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ മുഹറഖിൽ നടന്ന 21 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ ആണു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കപ്പെട്ടത്.ബഹ്‌റിൻ പ്രവാസ സംഘടന ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് കൊണ്ട് 3 വനിത ഭാരവാഹികളെ പ്രധാന സ്താനത്തേക്ക് കൊണ്ട് വന്നു ആകെ 5 വനിതകളെ എക്‌സിക്യൂട്ടീവ് ൽ ഉൾപ്പെടുത്തിയാണു പുനഃസംഘടിപ്പിച്ചത് എന്നതാണ് പ്രത്വേകത.

രക്ഷാധികാരി
എബ്രഹാം ജോൺ

ഉപദേശകസമിതിയംഗം
മുഹമ്മദ് റഫീക്ക്

പ്രസിഡന്റ് അനസ് റഹിം

വൈസ് പ്രസിഡന്റ്മാർ

ധന്യ സുരേഷ്,
സന്തോഷ് കുഞ്ഞപ്പൻ

ജനറൽ സെക്രട്ടറി

സുജ ആനന്ദ്

ജോയ്ന്റ് സെക്രട്ടറി മാർ

അനീഷ്
സിനി സജീവൻ

ട്രഷറർ

സുരേഷ് നിലമ്പൂർ

അസിസ്റ്റന്റ് ട്രഷറർ

അബ്ദുൽ റഹുമാൻ കാസർഗോഡ്

എന്റർടൈന്മെന്റ് സെക്രട്ടറി

നന്ദു ആനന്ദ്

ജീവകാരുണ്യ വിഭാഗം കൺവീനർ

മുജീബ് പൊന്നാനി

മെംബർഷിപ്പ് സെക്രട്ടറി
സുകേഷ്

കൂടുതൽ വിവരങൾക്ക് ബന്ധപ്പെടുക 36938090