- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇ.ഡിക്കെതിരെ കേസെടുക്കാൻ പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധം; സ്വന്തം ഓഫിസ് സ്വർണക്കടത്തിന് ഉപയോഗിച്ച മറ്റൊരു മുഖ്യമന്ത്രി ചരിത്രത്തിൽ ഇല്ല; അറബിക്കടൽ വിൽക്കാൻ കഴിയുമെന്നും സർക്കാർ തെളിയിച്ചു; ദേവസ്വം മന്ത്രിയുടെ ഖേദം ആത്മാർത്ഥമെങ്കിൽ എന്തുകൊണ്ട് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയില്ല; സിപിഎമ്മിനെ കടന്നാക്രമിച്ച് ശോഭാ സുരേന്ദ്രന്റെ പ്രചരണ കൺവെൻഷനിൽ വി മുരളീധരൻ
കഴക്കൂട്ടം: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ്സെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എന്ത് ചോദിച്ചാലും കേന്ദ്ര ഏജൻസികൾ വിരട്ടേണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിരളാൻ ഉള്ള കാര്യങ്ങൾ ചെയ്തതിനാലാണ് മുഖ്യമന്ത്രിക്ക് ഭയം ഉണ്ടാകുന്നതെന്നും വി മുരളീധരൻ പരിഹസിച്ചു. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. മുരളീധരൻ.
സ്വന്തം ഓഫീസ് സ്വർണ്ണക്കടത്തിന് ഉപയോഗിച്ച മറ്റൊരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഇല്ല. അറബികടൽ വിൽക്കാൻ കഴിയുമെന്ന് വരെ തെളിയിച്ച് ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് പിണറായി വിജയൻ.
ശബരിമല സംബന്ധിച്ച് ദേവസ്വം മന്ത്രിയുടെ ഖേദം ആത്മാർത്ഥമായിരുന്നെങ്കിൽ എന്തുകൊണ്ട് ഇടതു മുന്നണി പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ സീതാറാം യച്ചൂരിയുടെ നിലപാട് തള്ളിപ്പറയാൻ കടകംപള്ളി തയ്യാറുണ്ടോ എന്ന് കഴക്കൂട്ടത്തെ ജനങ്ങളോട് പറയണം. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന സംഘടനയാണ് എൻ.എസ്.എസ്. ആ എൻ.എസ്.എസിനെ തെറിപറഞ്ഞ് നിശബ്ദരാക്കാനുള്ള ശ്രമം നടക്കില്ല.
കേന്ദ്രം നൽകിയ ഭക്ഷ്യകിറ്റുകൾ സ്വന്തം പേരിലാക്കി നൽകുന്ന അൽപ്പന്മാരാണ് കേരളം ഭരിക്കുന്ന ഇടത് മുന്നണി. യഥാർത്ഥത്തിൽ കേരളത്തിൽ മത്സരിക്കുന്നത് എൻ.ഡി. എ ആണ്. മറ്റുള്ള മുന്നണികളുടേത് സൗഹൃദ മത്സരം മാത്രമാണ്.
പിണറായി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർക്കെതിരെ ദുർബല എതിർ സ്ഥാനാർത്ഥികളെ നിർത്തുക വഴി ഡീൽ നടന്നത് ആരൊക്കെ ആണെന്നത് സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. പിണറായിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക ലക്ഷ്യം വെക്കാതെ ബിജെപിയെ ലക്ഷ്യം വെക്കുന്നത് കഴക്കൂട്ടമടക്കം പല മണ്ഡലങ്ങളിലും ബിജെപി ജയം ഉറപ്പായതുകൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്