- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരിയുടെ മക്കൾക്ക് കാർ അക്സസറീസ്, ഫാൻസി ലൈറ്റ്, ഫർണ്ണിച്ചർ വ്യവസായ ശൃംഖലകൾ; പിണറായിയുടെ മകൻ ഇംഗ്ലണ്ടിൽ പഠിച്ചത് 42 ലക്ഷം മുടക്കി; വിഎസിന്റെ കൊച്ചുമക്കൾ ലക്ഷങ്ങൾ കൊടുത്ത് എംബിബിഎസിന് സീറ്റ് വാങ്ങി; ശിവകുമാർ ഹോസ്പിറ്റൽ ഉടമയായി; വിജിലൻസിന് മൊഴി നൽകി മുരളീധരൻ
കോഴിക്കോട് : സിപിഐ(എം), കോൺഗ്രസ് നേതാക്കളുടെ അഴിമതി അന്വേഷിക്കണമെന്ന പരാതിയിൽ ബിജെപി നേതാവ് വി.മുരളീധരൻ വിജിലൻസ് സ്‌പെഷൽ സെൽ എസ്‌പിക്കു മുൻപാകെ നൽകിയ മൊഴി സൂക്ഷ്മതയോടെ അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ, മുൻ മന്ത്രി വി എസ്.ശിവകുമാർ എന്നിവർക്കെതിരെ ഗുരുതര ആരോപണമാണ് വി മുരളീധരൻ നടത്തിയത്. ഫെയ്‌സ് ബുക്കിൽ ചിലത് മുരളീധരൻ കുറിച്ചിരുന്നു. ഇത് പരാതിയായി വിജിലൻസ് ഡയറക്ടർക്ക് നൽകുകയും ചെതു. ഈ സാഹചര്യത്തിലാണ് അന്വേഷണം. കോൺഗ്രസ് സിപിഐ(എം) നേതാക്കളുടെ വരവിൽ കവിഞ്ഞ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതി തുടരന്വേഷണത്തിനായി കോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെല്ലിനു കൈമാറിയിരുന്നു. മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾ കേരളത്തിലുടനീളം ഉണ്ടാക്കിയിട്ടുള്ള കാർ ആക്‌സസറീസ്,
കോഴിക്കോട് : സിപിഐ(എം), കോൺഗ്രസ് നേതാക്കളുടെ അഴിമതി അന്വേഷിക്കണമെന്ന പരാതിയിൽ ബിജെപി നേതാവ് വി.മുരളീധരൻ വിജിലൻസ് സ്‌പെഷൽ സെൽ എസ്‌പിക്കു മുൻപാകെ നൽകിയ മൊഴി സൂക്ഷ്മതയോടെ അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശം.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ, മുൻ മന്ത്രി വി എസ്.ശിവകുമാർ എന്നിവർക്കെതിരെ ഗുരുതര ആരോപണമാണ് വി മുരളീധരൻ നടത്തിയത്. ഫെയ്‌സ് ബുക്കിൽ ചിലത് മുരളീധരൻ കുറിച്ചിരുന്നു. ഇത് പരാതിയായി വിജിലൻസ് ഡയറക്ടർക്ക് നൽകുകയും ചെതു. ഈ സാഹചര്യത്തിലാണ് അന്വേഷണം. കോൺഗ്രസ് സിപിഐ(എം) നേതാക്കളുടെ വരവിൽ കവിഞ്ഞ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതി തുടരന്വേഷണത്തിനായി കോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെല്ലിനു കൈമാറിയിരുന്നു. മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടു.
സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾ കേരളത്തിലുടനീളം ഉണ്ടാക്കിയിട്ടുള്ള കാർ ആക്‌സസറീസ്, ഫാൻസി ലൈറ്റ്, ഫർണിച്ചർ വ്യവസായ ശൃംഖലകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ ഇംഗ്ലണ്ടിലെ ബർമിങ്ങാം യൂണിവേഴ്‌സിറ്റിയിൽ 42 ലക്ഷം രൂപ ചെലവഴിച്ച് പഠിച്ചതിന്റെ സാമ്പത്തിക സ്രോതസ് കണ്ടെത്തണം. ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായ വി എസ്.അച്യുതാനന്ദന്റെ മകളുടെ രണ്ടു മക്കൾ മാനേജ്‌മെന്റ് ക്വോട്ടയിൽ എംബിബിഎസിന് പ്രവേശനം നേടി പഠിക്കുകയാണ്. വൻതുക നൽകി മാനേജ്‌മെന്റ് ക്വോട്ടയിൽ അഡ്‌മിഷൻ നേടാൻ പണം എവിടെ നിന്നാണ് ലഭിച്ചതെന്നു കണ്ടെത്തണം.
മുന്മന്ത്രിയും എംഎൽഎയുമായ വി എസ്.ശിവകുമാർ തിരുവനന്തപുരത്ത് മൾട്ടി സ്‌പെഷ്യൽറ്റി ഹോസ്പിറ്റൽ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തണം തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസിന് രേഖാമൂലം മൊഴിയായി നൽകിയത്. സാമ്പത്തിക സ്രോതസിനു പിന്നിലാരെല്ലമെന്നും കണ്ടെത്തണം. കോടിയേരിയുടെ മൂത്തമകന്റെ വിവാഹത്തിനു ലക്ഷങ്ങൾ ചെലവിട്ടതായി മുരളീധരൻ ആരോപിച്ചു. വിവാഹത്തിന്റെ പത്ര വാർത്തകളും ഫോട്ടോകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വിവാഹം നടത്താൻ കോടിയേരിക്ക് എവിടെ നിന്നു പണം കിട്ടിയെന്ന് അന്വേഷിക്കണം.
തെളിവുകൾ കണ്ടെത്തേണ്ട ഏജൻസിയാണ് വിജിലൻസ്. തെളിവു കണ്ടെത്താൻ വിജിലൻസിനു കഴിഞ്ഞില്ലെങ്കിൽ താൻ തന്നെ അന്വേഷിച്ച് തെളിവുകൾ നൽകുമെന്നു വി.മുരളീധരൻ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഉയർന്നിട്ടുള്ള അഴിമതി ആരോപണങ്ങൾ പരിശോധിക്കുന്നതിന് കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടും. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് എന്തെങ്കിലും വിവരങ്ങളോ, രേഖകളോ നൽകാനുണ്ടെങ്കിൽ തന്നെ 9446072445 ഫോൺ നമ്പരിൽ വിളിക്കാം. അല്ലെങ്കിൽ ഇ മെയിലിലൂടെയോ പോസ്റ്റലായോ അയക്കാമെന്നും മുരളീധരൻ പറഞ്ഞു.
വി.എസിന്റെ മകൾ ആശയുടെ മക്കൾ എം.ബി.ബി.എസ്. പഠനം നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണം. മാനേജ്‌മെന്റ് ക്വാട്ടയിലാണോ സീറ്റെന്നും പണം നൽകാതെയാണു സീറ്റ് കിട്ടിയതെങ്കിൽ മാനേജുമെന്റുമായി ഏന്തു ധാരണയാണ് ഉണ്ടാക്കിയതെന്നും അന്വേഷിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഐടി കമ്പനി നടത്തുകയാണ്. ഈ കമ്പനിക്ക് പിന്നിലെ സാമ്പത്തിക സ്രോതസ് കണ്ടെത്തണം. പിണറായിയുടെ മകൻ ബർമിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ 42 ലക്ഷം രൂപ ചെലവഴിച്ചാണ് ബിരുദമെടുത്തത്. ഇതിനുള്ള പണം എവിടെ നിന്നു കിട്ടിയെന്നതും അന്വേഷിക്കണമെന്നും മുരളീധരൻ മൊഴിയിൽ പറയുന്നു.
രേഖാമൂലമുള്ള പരാതിയാണ് താൻ നൽകിയതെന്നും വിജിലൻസിനു തെളിവുകൾ കിട്ടുന്നില്ലെങ്കിൽ അതു കണ്ടെത്തിക്കൊടുക്കാനുള്ള വഴി കാട്ടുമെന്നും മുരളീധരൻ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. ചില പ്രധാന കാര്യങ്ങളാണു താൻ സൂചിപ്പിട്ടുള്ളതെന്നും പാർട്ടിയുടെ ദേശീയ സമ്മേളനം കഴിഞ്ഞാൽ വിശദമായ മൊഴി നൽകുമെന്നും അദ്ദേഹം അറിയിച്ചു.