മലപ്പുറം: വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊന്നു. അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടിയിലാണ് നാടിനെനടുക്കിയ സംഭവം. ആതിര രാജൻ (22) ആണ് അഛന്റെ കത്തിമുനയാൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് പിതാവ് രാജന് ഇഷ്ടമില്ലായിരുന്നു. വെള്ളിയാഴ്ച ഇവരുടെ വിവാഹം അഛന്റെ സമ്മതത്തോടെ തന്നെ നിശ്ചയിച്ചിരുന്നു. എന്നാൽ അഛൻ വീണ്ടും അനിഷ്ടം പറയുകയും ഇതിനെ തുടർന്നുണ്ടായ വാക്ക് തർക്കം അവസാനം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടെ കയ്യിലിരുന്ന കത്തി കൊണ്ട് അച്ഛൻ മകളെ കുത്തുകയായിരുന്നു.

സംഭവത്തിൽ പൂവത്തിക്കണ്ടി സ്വദേശി രാജൻ (42)നെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അരീക്കോട് എസ്.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു. മൃതദേഹം മുക്കം കെ എം സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും എസ്.ഐ പറഞ്ഞു. കസ്റ്റഡിയിലെടുത്ത രാജനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.