- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലിയിലെ കടവരാന്തയിൽ മദ്ധ്യവയസ്കൻ തലക്കടിയേറ്റു മരച്ച സംഭവത്തിൽ ദൂരൂഹത; കൊലപാതകം മുൻവൈരാഗ്യം മൂലമെന്ന് പൊലീസ് നിഗമനം;മരണം സിമന്റ് കട്ടക്ക് അടിയേറ്റ്
അടിമാലി: അടിമാലി ബസ് സ്റ്റാൻഡ് ജംക്ഷനിലുള്ള കെട്ടിടത്തിന്റെ വരാന്തയിൽ നാൽപത്തിയെട്ടുകാരൻ തലക്കടിയേറ്റുമരിച്ച സംഭവത്തിൽ ദുരൂഹത. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിലാണ് അറക്കുളം കൊച്ചു പാറയ്ക്കൽ മാത്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദ്ദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത സിമന്റ് ഇഷ്ടിക കൊലപാതകത്തിന് ഉപയോഗിച്ചാതാവാമെന്ന് പൊലീസ് പറഞ്ഞു.
ഒരാഴ്ച മുൻപ് മാത്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാളുമായി ഉണ്ടായ കലഹം കയ്യാങ്കളിയിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് നിഗമനം.പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇടുക്കിയിൽ നിന്ന് പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. അടിമാലി സിഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.10 വർഷമായി വീടുമായുള്ള ബന്ധം ഉപേക്ഷിച്ച് അടിമാലി ടൗണിൽ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിലും മറ്റുമായാണ് മാത്യു താമസിച്ചിരുന്നതെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ