പ്പൂപ്പനുമായി അമ്മയുടെ അവിഹിതബന്ധം കണ്ടുവന്ന എട്ടുവയസ്സുകാരനെ അമ്മ കൊലപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് പിന്നീടിവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അമ്മതന്നെയാണ് കൊലയാളിയെന്ന് ബോധ്യപ്പെടുകയും കോടതി അവർക്ക് 30 വർഷം തടവുശിക്ഷ വിധിക്കകുയും ചെയ്തു.

ഇറ്റലിയിലെ സാന്റ ക്രോസിലാണ് സംഭവം. വെറോണിക്ക പാനറെല്ലോയാണ് കണ്ണിൽച്ചോരയില്ലാതെ മകൻ ലോറിസ് സ്റ്റിവാളിനെ കൊലപ്പെടുത്തിയത്. തന്റെയും ഭർതൃപിതാവ് ആന്ദ്രെ സ്റ്റിവാളിന്റെയും ലൈംഗിക കേളികൾ മകൻ കണ്ടുവെന്നതാണ് വെറോണിക്കയുടെ സമനില തെറ്റിച്ചത്.

എന്നാൽ, വെറോണിക്ക പറയുന്നത് കളവാണെന്നും തനിക്ക് അവരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ആന്ദ്രെ പറയുന്നു. വെറോണിക്കയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്ദ്രെ മുന്നറിയിപ്പ് നൽകയിട്ടുണ്ട്.

ഇലക്ട്രിക് കേബിളുകൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് വെറോണിക്ക മകനെ കൊലപ്പെടുത്തിയത്. അതിനുശേഷം തന്റെ മകനെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് പൊലീസിൽ പരാതിനൽകുകയും ചെയ്തു.പൊലീസ് നടത്തിയ അന്വേഷണത്തിൽ സാന്റ ക്രോസിലെ തെരുവിൽനിന്ന് ലോറിസിന്റെ മൃതദേഹം കണ്ടെത്തി.

താൻ മകനെക്കൂട്ടാൻ സ്‌കൂളിലെത്തിയപ്പോഴാണ് അവനെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്ന് വെറോണിക്ക പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, അന്നേദിവസം സ്‌കൂളിലെ സിസിടിവി ക്യാമറയിൽ വെറോണിക്കയുടെ ദൃശ്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവരുടെ വാക്കുകൾ പൊലീസ് അവിശ്വസിക്കാൻ തുടങ്ങിയത്.

പൊലീസ് ചോദ്യം ചെയ്തപ്പോൾ വെറോണിക്ക എല്ലാം തുറന്നു പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയതിനും കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചതിനുമാണ് ഇവർക്കെതിരെ കേസ് ചാർഡ് ചെയ്തത്. മൃതദേഹം മറവുചെയ്യാൻ ആന്ദ്രെ സഹായിച്ചതായി തുടക്കത്തിൽ വെറോണിക്ക മൊഴി നൽകിയിരുന്നു. എന്നാൽ, അത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.