- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ തീർന്നപ്പോൾ നാട്ടിലേക്ക് പോകാമെന്ന് പറഞ്ഞ ഭാര്യയെ കുത്തിക്കൊന്ന ശേഷം മുങ്ങിയ ഇന്ത്യക്കാരനും അമേരിക്കയിലെ പത്തുകൊടുംകുറ്റവാളികളുടെ ലിസ്റ്റിൽ; ദാവൂദ് അടങ്ങിയ ലിസ്റ്റിൽ കയറിക്കൂടിയ ഇന്ത്യക്കാരന്റെ തലയ്ക്കുവില ഒരു ലക്ഷം ഡോളർ; ചേതൻഭായ് പട്ടേൽ കാനഡ വഴി ഇന്ത്യയിലെത്തിയന്ന് റിപ്പോർട്ടുകൾ
വിസയുടെ കാലാവധി കഴിഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിച്ച ഭാര്യയെ കുത്തിക്കൊന്നശേഷം മുങ്ങിയ ഇന്ത്യക്കാരനായ യുവാവ് അമേരിക്ക തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയിൽ. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരുലക്ഷം ഡോളർ പ്രതിഫലവും എഫ്.ബി.ഐ. പ്രഖ്യാപിച്ചിട്ടുണ്ട്. എഫ്.ബി.ഐയുടെ പത്തുകൊടുംകുറ്റവാളികളുടെ പട്ടികയിലാണ് 27-കാരനായ ഭദ്രേഷ്‌കുമാർ ചേതൻഭായ് പട്ടേൽ ഇടംപിടിച്ചത്. ഇയാൾ കാനഡ വഴി ഇന്ത്യയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. 2015-ലാണ് ഭദ്രേഷ്‌കുമാർ 21-കാരിയായ തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. മെറിലാൻഡിൽ ഒരു കട നടത്തുകയായിരുന്നു ഭദ്രേഷ്‌കുമാർ. ഈ കടയുടെ പിന്നിലെ മുറിയിൽവച്ചാണ് പാലക് പട്ടേൽ കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിനുശേഷം ഭദ്രേഷ്‌കുമാർ ഒളിവിലാണ്. കൊലപാതകത്തിന് പിന്നാലെ, ഇയളെ ന്യൂജഴ്‌സിലെ നെവാർക്കിൽ എത്തിച്ചതായി ഒരു ടാക്‌സി ഡ്രൈവർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. നെവാർക്ക് പെൻ സ്റ്റേഷനിൽനിന്ന് ട്രെയിൻ കയറിയതിനും ഡ്രൈവർ സാക്ഷിയാണ്.. ന്യൂജഴ്‌സിയിലും പരിസരപ്രദേശങ്ങളിലും എഫ്.ബി.ഐ. ഇയാൾക്കുവേണ്ടി തി
വിസയുടെ കാലാവധി കഴിഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിച്ച ഭാര്യയെ കുത്തിക്കൊന്നശേഷം മുങ്ങിയ ഇന്ത്യക്കാരനായ യുവാവ് അമേരിക്ക തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയിൽ. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരുലക്ഷം ഡോളർ പ്രതിഫലവും എഫ്.ബി.ഐ. പ്രഖ്യാപിച്ചിട്ടുണ്ട്. എഫ്.ബി.ഐയുടെ പത്തുകൊടുംകുറ്റവാളികളുടെ പട്ടികയിലാണ് 27-കാരനായ ഭദ്രേഷ്‌കുമാർ ചേതൻഭായ് പട്ടേൽ ഇടംപിടിച്ചത്. ഇയാൾ കാനഡ വഴി ഇന്ത്യയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.
2015-ലാണ് ഭദ്രേഷ്‌കുമാർ 21-കാരിയായ തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. മെറിലാൻഡിൽ ഒരു കട നടത്തുകയായിരുന്നു ഭദ്രേഷ്‌കുമാർ. ഈ കടയുടെ പിന്നിലെ മുറിയിൽവച്ചാണ് പാലക് പട്ടേൽ കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിനുശേഷം ഭദ്രേഷ്‌കുമാർ ഒളിവിലാണ്. കൊലപാതകത്തിന് പിന്നാലെ, ഇയളെ ന്യൂജഴ്‌സിലെ നെവാർക്കിൽ എത്തിച്ചതായി ഒരു ടാക്‌സി ഡ്രൈവർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. നെവാർക്ക് പെൻ സ്റ്റേഷനിൽനിന്ന് ട്രെയിൻ കയറിയതിനും ഡ്രൈവർ സാക്ഷിയാണ്..
ന്യൂജഴ്‌സിയിലും പരിസരപ്രദേശങ്ങളിലും എഫ്.ബി.ഐ. ഇയാൾക്കുവേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാനഡ വഴി ഇന്ത്യയിലേക്ക് പോയിരിക്കാമെന്ന സാധ്യതകൾ അതോടെയാണ് ശക്തമായത്. ഭദ്രേഷ്‌കുമാറിന്റെ വിസ 2015 മാർച്ചിൽ കാലാവധി പൂർത്തിയാക്കിയിരുന്നു. ഇതേത്തുടർന്നാണ് പാലക് നാട്ടിലേക്ക് പോകാമെന്ന് വാശിപിടിച്ചത്. എന്നാൽ, അതിൽ താത്പര്യമില്ലാതിരുന്ന ഭദ്രേഷ്‌കുമാർ ഭാര്യയെ വകവരുത്തുകയായിരുന്നു.
പട്ടേലിനെ കണ്ടെത്തുന്നതിനായി പരസ്യബോർഡുകൾവരെ എഫ്.ബി.ഐ. സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. കടയിലെത്തുന്ന എല്ലാവരോടും വളരെ സ്‌നേഹത്തിലാണ് ഭദ്രേഷ്‌കുമാറും ഭാര്യ പാലക്കും പെരുമാറിയിരുന്നത്.. പാലക്കിനെ ഭദ്രേഷ് കുത്തിക്കൊലപ്പെടുത്തിയെന്ന വാർത്ത പെട്ടെന്നൊന്നും ഇവരെ അറിയാവുന്നവർക്ക് വിശ്വസിക്കാനായില്ല. വിസ തീർന്നതിലുള്ള നിരാശയാകാം കൊലയ്ക്ക് പിന്നിലെ പെട്ടെന്നുള്ള പ്രകോപനമെന്നാണ് കരുതുന്നത്.