അടിമാലി: വീട്ടമ്മയെ കൊന്ന് മറിടം അറുത്ത് തുണിയിൽ പൊതിഞ്ഞ് താമസസ്ഥലത്തുകൊണ്ടുപോയി സൂക്ഷിച്ച സംഭവത്തിൽ അടിമാലി പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു.

സാമുഹിക പ്രവർത്തകയായ പതിനാലം മൈലിൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലിനയെ(41) കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് സമർപ്പിക്കപ്പെട്ടത്. പ്രതിയായ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (37)നെതിരെുള്ള കുറ്റപത്രമാണ് അടിമാലി പൊലീസ് ഇന്ന് തൊടുപുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്.

കഴിഞ്ഞ് ഒക്ടോബർ 10 ന് ഉച്ചയോടെ വിട്ടിൽ മറ്റാരിമില്ലാതിരുന്നസമയത്ത് ഗിരോഷെത്തി സെലീനയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയശേഷം മാറിടത്തിൽ നിന്ന് ഇടതു സ്തനം മുറിച്ചെടുത്ത് തുണിയിൽ പൊതിഞ്ഞ് താമസ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് തുണിയിൽ പൊതിഞ്ഞ നിലയിൽ തൊടുപുഴ വണ്ടമറ്റം കുമ്പാലമറ്റത്തെ ഗിരോഷിന്റെ വീട്ടിലെ മുറിയിൽ നിന്നാണ് പൊലീസ് സംഘം ഇത് കണ്ടെടുത്തു. കൊല നടന്ന വീടിന് സമീപത്തെ സിസിടിവി ദ്യശ്യങ്ങളാണ് അന്വേഷണം ഗിരോഷിലേക്ക് എത്താൻ കാരണം.

ഗിരോഷ് നേരത്തെ ഒരു പീഡന കേസിൽ കുടുങ്ങിയിരുന്നു. ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടി സാമൂഹ്യ പ്രവർത്തകയായ സെലീനയുടെ സഹായം തേടി. സെലീന പെൺകുട്ടിയെ സഹായിച്ചതോടെ ഗിരോഷിന് ഇവരോട് വൈരാഗ്യമുണ്ടായി. എന്നാൽ, പിന്നീട് സെലീനയും ഗിരോഷും സൗഹൃദത്തിലാവുകയായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇതേതുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കലാശിച്ചത്.

300 പേജുകളുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയൽ സമർപ്പിച്ചിട്ടുള്ളത്. ഇതോടെപ്പം 36 രേഖകളും 30 തൊണ്ടിമുതലുകളും സമർപ്പിച്ചു. 59 സാക്ഷികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. കൃത്യം നടന്ന് എൺപത്തോഴം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊലപാതകത്തെതുടർന്ന് അറസ്റ്റിലായായ പ്രതി ഗിരോഷ ഇപ്പോൾ ജയിലാണ്.

കൊല നടത്തിയ ശേഷം ഗിറോഷ് സുഹൃത്തുക്കളെ വിളിച്ചതായി പൊലീസ് കണ്ടെത്തുകയും അവരേയം ചോദ്യംചെയ്യുകയും ചെയ്തിരുന്നു. മത്സ്യ വ്യാപാരിയായ അബ്ദുൾ സിയാദ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണു ഭാര്യയുടെ മൃതദേഹം കണ്ടത്. സിയാദ് ആദ്യം സംശയത്തിന്റെ നിഴലിലായിരുന്നെങ്കിലും വൈകാതെ നിരപരാധിയാണെന്നു പൊലീസ് തിരിച്ചറിഞ്ഞു.

രാത്രി സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യഥാർഥ പ്രതി ഗിരോഷ് ആണെന്ന് കണ്ടെത്തുന്നത്. സിയാദ് ഇയാളെ തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ എളുപ്പമായി. തുടർന്ന് അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘം രാത്രി തന്നെ സിയാദിനെയും കൂട്ടി തൊടുപുഴയിലേക്കു പോയി. പുലർച്ചെ മൂന്നിനു വീടു വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. സെലീനയെ തലങ്ങുംവിലങ്ങും വെട്ടിയും കുത്തിയും വകവരുത്തിയ പ്രതി മാറിടം മുറിച്ചുകൊണ്ടുപോകുകയായിരുന്നു.

ഉച്ചകഴിഞ്ഞ് 2.16നായിരുന്നു പ്രതി സെലീനയുടെ വീട്ടിലെത്തി കൃത്യം നടത്തിയത്. വെട്ടേറ്റ് സെലീന വീണതോടെ കഴുത്തിൽ കിടന്ന മാല പറിച്ചെടുത്ത് റോഡിൽ കയറിയ പ്രതി അൽപസമയം പരിസരം വീക്ഷിച്ചശേഷം 3.02ന് വീണ്ടും ഇറങ്ങിവന്ന് കലിതീരുവരെ ശരീരത്തിൽ വെട്ടുകയും കുത്തുകയും ചെയ്തു. ഇടതു മാറിടം അറുത്തെടുത്ത് തുണിയിൽ പൊതിഞ്ഞ് റോഡിൽ കയറി ബൈക്കിൽ വീട്ടിലേക്കു പോയി. പിന്നീടാണ് പറിച്ചെടുത്ത മാല മുക്കുപണ്ടമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. സെലീനയോടു വർഷങ്ങളായുള്ള പകയും പണത്തിന്റെ അത്യാവശ്യവുമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു പ്രതി മൊഴിനൽകി.

വർഷങ്ങൾക്ക് മുൻപ് ഗിരോഷ് അടിമാലി ബസ്റ്റാൻഡിനു സമീപം ഫോട്ടോസ്റ്റാറ്റ് കട നടത്തിയിരുന്നു. ഇവിടെ ജോലിക്കെത്തിയ മാങ്കുളം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ െലെംഗിക പീഡനത്തിനിരയാക്കിയതായി പരാതി ഉയർന്നു. ഈ വിഷയം, ചൈൽഡ്‌ െലെൻ, പബ്ലിക് സോഷ്യൽ ജസ്റ്റിസ്, െസെക്കോളജിസ്റ്റ് തുടങ്ങി വിവിധ സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചുവന്ന സെലീനയുടെ അടുത്തെത്തി. ഗിരോഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച ധാരണയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായതോടെ 2015ൽ ഇയാൾ തന്നെ വിവാഹം കഴിക്കുകയും ചെയ്തു.

അന്നുമുതൽ സെലീനയുടെ കുടുംബവുമായി പ്രതിക്കു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. സെലീനയും കുടുംബവും വാങ്ങിയ കാറിനു സ്വകാര്യ ബാങ്കിൽനിന്നു ഗിരോഷിന്റെ പേരിലാണു രണ്ടു ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നതായും മറ്റു പലഘട്ടങ്ങളിലായി സെലീന തനിക്കു പണം നൽകാനുണ്ടെന്നും പ്രതി പറഞ്ഞിരുന്നു.

സംഭവത്തിന് മുമ്പുള്ള ദിവസം ഗിരോഷിന്റെ ഭാര്യയെ പ്രസവത്തിനായി കാരിക്കോടുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ചെലവിനായി മറ്റൊരു സുഹൃത്തിൽ നിന്നു വായ്പയായി അയ്യായിരം രൂപ ഗിരോഷിന്റെ അക്കൗണ്ടിലേക്കു വന്നെങ്കിലും ഇതും വായ്പാ തിരിച്ചടവ് ഇനത്തിൽ സ്വകാര്യ ബാങ്ക് പിടിച്ചു. ഇതറിഞ്ഞതോടെ കുപിതനായി ഗിരോഷ് ഒന്നര വർഷം മുൻപ് തൊടുപുഴയിൽനിന്നു വാങ്ങി സൂക്ഷിച്ചിരുന്ന കഠാര െകെയിൽ കരുതി ചൊവ്വാഴ്ച സെലീനയുടെ വീട്ടിലെത്തി. വീടിന്റെ പിൻഭാഗത്ത് തുണി അലക്കുകയായിരുന്ന സെലീനയുമായി പണം ചോദിച്ചു വാക്കേറ്റമായി. ഇതേത്തുടർന്നായിരുന്നു കൊലപാതകം.