- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടാം ക്ളാസുകാരനെ കുത്തിക്കൊന്ന പ്രതിയെപ്പറ്റി നേരത്തെ പരാതികൾ വന്നിട്ടും ആരും ഗൗനിച്ചില്ല; ആറുമാസത്തിനിടെ കോഴിക്കോട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത് 285 പ്രകൃതിവിരുദ്ധ പീഡനങ്ങൾ; ഇതിൽ ആറെണ്ണം സിഎം സെന്ററിലും; മഖാമിന്റെ മറവിൽ ചുറ്റിത്തിരിയുന്ന മയക്കുമരുന്നുകാരെയും സാമൂഹ്യവിരുദ്ധരേയും തുരത്താനുറച്ച് നാട്ടുകാർ
കോഴിക്കോട്: കഴിഞ്ഞ ദിവസം മടവൂർ സി.എം സ്‌കൂളിലെ വിദ്യാർത്ഥിയുടെ മരണത്തോടെയാണ് നാട്ടുകാർ മഖാമിന്റെ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നത്. മഖാമിന്റെ പേര് പറഞ്ഞു മടവൂർ മഖാമിന്റെ പരിസരത്തും പള്ളികളിലുമായി നിരവധി പേരാണ് ചുറ്റിത്തിരിയുന്നത്. എന്നാൽ ഇവർ എതു തരക്കാരാണെന്നോ വ്യക്തമായ മേൽവിലാസമുള്ളവരാണോ എന്നു പോലും തിരിച്ചറിയാൻ നാട്ടുകാർക്ക് സാധിക്കുന്നില്ല. ഇതൊക്കെയാണ് നാട്ടുകാർ തന്നെ ജാഗരൂകരാകാൻ കാരണം. മഖാമിന്റെ പരിസരങ്ങളിലും മറ്റുമായി കുറച്ചു നാളുകളായി ലഹരിമരുന്നിന്റെയും മറ്റും പല രീതിയിലുള്ള ഉപയോഗം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. അതുപോലെത്തന്നെ മഖാമിൽ നേർച്ച ചെയ്യാനെന്ന പേരിൽ വരുന്നവരിൽ സാമൂഹ്യവിരുദ്ധരും മനോരോഗികളും ലൈംഗിക വൈകൃതം ബാധിച്ചവരും നിരവധി ഉണ്ടെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന കൊലപാതകം. പ്രതിയായ ഷംസുദ്ദീൻ, രണ്ടുദിവസം മുൻപ് പ്രകൃതി വിരുദ്ധ ലൈംഗിക താൽപര്യങ്ങളുമായി വിദ്യാർത്ഥിയെ സമീപിച്ചിരുന്നു. എന്നാൽ സമ്മതിക്കാത്തതിനുള്ള പകയാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് ഷംസുദ്ദീനെ കൊണ
കോഴിക്കോട്: കഴിഞ്ഞ ദിവസം മടവൂർ സി.എം സ്‌കൂളിലെ വിദ്യാർത്ഥിയുടെ മരണത്തോടെയാണ് നാട്ടുകാർ മഖാമിന്റെ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നത്. മഖാമിന്റെ പേര് പറഞ്ഞു മടവൂർ മഖാമിന്റെ പരിസരത്തും പള്ളികളിലുമായി നിരവധി പേരാണ് ചുറ്റിത്തിരിയുന്നത്. എന്നാൽ ഇവർ എതു തരക്കാരാണെന്നോ വ്യക്തമായ മേൽവിലാസമുള്ളവരാണോ എന്നു പോലും തിരിച്ചറിയാൻ നാട്ടുകാർക്ക് സാധിക്കുന്നില്ല. ഇതൊക്കെയാണ് നാട്ടുകാർ തന്നെ ജാഗരൂകരാകാൻ കാരണം.
മഖാമിന്റെ പരിസരങ്ങളിലും മറ്റുമായി കുറച്ചു നാളുകളായി ലഹരിമരുന്നിന്റെയും മറ്റും പല രീതിയിലുള്ള ഉപയോഗം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. അതുപോലെത്തന്നെ മഖാമിൽ നേർച്ച ചെയ്യാനെന്ന പേരിൽ വരുന്നവരിൽ സാമൂഹ്യവിരുദ്ധരും മനോരോഗികളും ലൈംഗിക വൈകൃതം ബാധിച്ചവരും നിരവധി ഉണ്ടെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന കൊലപാതകം.
പ്രതിയായ ഷംസുദ്ദീൻ, രണ്ടുദിവസം മുൻപ് പ്രകൃതി വിരുദ്ധ ലൈംഗിക താൽപര്യങ്ങളുമായി വിദ്യാർത്ഥിയെ സമീപിച്ചിരുന്നു. എന്നാൽ സമ്മതിക്കാത്തതിനുള്ള പകയാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് ഷംസുദ്ദീനെ കൊണ്ടെത്തിച്ചത്. മഖാമിന്റെ പരിസരങ്ങളിലും പ്രകൃതിവിരുദ്ധ പീഡനങ്ങൾ നടക്കുന്നു എന്നത് വളരെ നാളുകളായി ഉയരുന്ന ആക്ഷേപമാണ്. ഇതിനെ സാധൂകരിക്കുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസത്തെ കൊലപാതകം അരങ്ങേറിയത്.
കഴിഞ്ഞ ആറുമാസത്തിനിടെ 285 പ്രകൃതി വിരുദ്ധ പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യെപ്പെട്ടിട്ടുണ്ട്. ഇതിൽ ആറ് എണ്ണം സി.എം സെന്ററിലാണ് എന്നതും ഞട്ടിക്കുന്ന വസ്തുതയാണ്.
കഴിഞ്ഞ ദിവസത്തെ കൊലപാതകക്കേസിലെ പ്രതിയായ ഷംസുദ്ദീനെതിരെത്തന്നെ 6 ദിവസത്തിനിടെ മൂന്ന് പരാതികൾ വന്നതായും ആക്ഷേപമുണ്ട്. എന്നാൽ ഇതിനെകുറിച്ച് അന്വേഷിക്കാനോ നടപടി എടുക്കുവാനോ മഖാം അധികൃതരോ സി.എം സെന്റർ അധികൃതരോ തയ്യാറായില്ല.
സി.എം സെന്റർ എ.പി വിഭാഗത്തിന്റെ കീഴിലും മടവൂർ മഖാം ഇ.കെ വിഭാഗത്തിന്റെ കീഴിലുമാണ്. ഈ രണ്ടു വിഭാഗത്തിന്റെ പടലപ്പിണക്കങ്ങളും മറ്റും ഈ പരിസരങ്ങളിലെത്തുന്ന സാമൂഹ്യവിരുദ്ധർക്ക് തണലാവുന്നുണ്ട്. സി.എം സെന്റർ പരിസരങ്ങളിലും മറ്റ് പള്ളികളിലുമായി എത്തുന്നവരെ കുറിച്ച് മഖാം അധികൃതർ ശ്രദ്ധ ചെലുത്താറില്ല അതുപോലെത്തന്നെയാണ് മഖാമിൽ നേർച്ചെക്കെന്നും പറഞ്ഞ് എത്തുന്നവരുടെ കാര്യത്തിൽ സി.എം സെന്റർ അധികൃതരും കാണിക്കുന്നത്. മഖാമിൽ സെക്യുരിറ്റിയും മറ്റും ഉണ്ടെങ്കിലും ഈ പരിസരത്ത് ദിവസേന എത്തുന്ന ആയിരങ്ങളെ നിയന്ത്രിക്കാനോ ഇവരിലെ ക്രിമിനൽ വാസന ഉള്ളവരെ തിരിച്ചറിയാനോ ഇവർക്ക് സാധിക്കുന്നില്ല.
കുട്ടിയുടെ മരണത്തോടെ സി.എം സെന്റർ പോലുള്ള സകല സ്ഥാപനങ്ങളും ഹൈക്കോടതിയുടെ തീരുമാനപ്രകാരമുള്ള ജുവനൈൽ പ്രൊട്ടക്റ്റ് ആക്ടിന്റെ പരിധിയിൽ വരുത്തണമെന്ന ആവശ്യവും ഇതിനോടകം ഉയർന്ന് കഴിഞ്ഞു. നിലവിൽ ഈ സ്ഥാപനങ്ങൾ 1960 ലെ ഓർഫനേജ് ആക്ട് പ്രകാരമാണ് പ്രവർത്തിക്കുന്നത്.