- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് വിദ്യാർത്ഥിനിയുടെ കാമുകനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം; കൊട്ടാരക്കരയിൽ അമ്മയെയും സഹോദരനെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; പരിക്കേറ്റ യുവാവ് ആശുപത്രിയിൽ
കൊട്ടാരക്കര: കോളേജ് വിദ്യാർത്ഥിനിയുടെ കാമുകനെ വാഹനമിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റിൽ. അപകടത്തിൽ പരിക്കേറ്റ പോൾ മാത്യു എന്ന പതിനെട്ടുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടാരക്കര ചെങ്ങമനാട് ഇന്നു രാവിലെയാണു സംഭവം. യുവാവിനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിന് കോളേജ് വിദ്യാർത്ഥിനിയുടെ സഹോദരൻ അഭയിനെയും അമ്മ സൂസന്നയെയും നാട്ടുകാർ പിടികൂടിയാണു പൊലീസിൽ ഏൽപ്പിച്ചത്. രാവിലെ മകളുമായി കാമുകൻ ബൈക്കിൽ പോകുന്നത് ഇവർ കണ്ടിരുന്നു. തുടർന്ന് ഇരുവരും മകളെയും കാമുകനെയും പിന്തുടർന്നു. മകളെ കോളേജിൽ കൊണ്ടുവിട്ടശേഷം കാമുകൻ മടങ്ങുമ്പോഴാണു കാറു കൊണ്ട് ഇടിച്ചിട്ടത്. ബൈക്കിൽ നിന്നു തെറിച്ചുവീണ പോളിനെ അഭയ് മർദിക്കാൻ ശ്രമിച്ചുവെന്നും സംഭവത്തിനു ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു. തുടർന്ന് നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഇതിൽ ഇടപെടേണ്ട കാര്യമില്ല എന്നായിരുന്നു നാട്ടുകാരോടു കാറിലുണ്ടായിരുന്നവർ പറഞ്ഞത്. എന്നാൽ, നാട്ടുകാർ ഇടപെട്ട് ഇരുവരെയും തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ പോൾ മാത്യുവിനെ കൊട്
കൊട്ടാരക്കര: കോളേജ് വിദ്യാർത്ഥിനിയുടെ കാമുകനെ വാഹനമിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റിൽ. അപകടത്തിൽ പരിക്കേറ്റ പോൾ മാത്യു എന്ന പതിനെട്ടുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊട്ടാരക്കര ചെങ്ങമനാട് ഇന്നു രാവിലെയാണു സംഭവം. യുവാവിനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിന് കോളേജ് വിദ്യാർത്ഥിനിയുടെ സഹോദരൻ അഭയിനെയും അമ്മ സൂസന്നയെയും നാട്ടുകാർ പിടികൂടിയാണു പൊലീസിൽ ഏൽപ്പിച്ചത്.
രാവിലെ മകളുമായി കാമുകൻ ബൈക്കിൽ പോകുന്നത് ഇവർ കണ്ടിരുന്നു. തുടർന്ന് ഇരുവരും മകളെയും കാമുകനെയും പിന്തുടർന്നു. മകളെ കോളേജിൽ കൊണ്ടുവിട്ടശേഷം കാമുകൻ മടങ്ങുമ്പോഴാണു കാറു കൊണ്ട് ഇടിച്ചിട്ടത്. ബൈക്കിൽ നിന്നു തെറിച്ചുവീണ പോളിനെ അഭയ് മർദിക്കാൻ ശ്രമിച്ചുവെന്നും സംഭവത്തിനു ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു.
തുടർന്ന് നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഇതിൽ ഇടപെടേണ്ട കാര്യമില്ല എന്നായിരുന്നു നാട്ടുകാരോടു കാറിലുണ്ടായിരുന്നവർ പറഞ്ഞത്. എന്നാൽ, നാട്ടുകാർ ഇടപെട്ട് ഇരുവരെയും തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
പരിക്കേറ്റ പോൾ മാത്യുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുമായി യാത്രചെയ്ത പോളിനെ വാഹനമിടിപ്പിച്ചതാണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസും വ്യക്തമാക്കി.