- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേളകത്ത് ചേട്ടൻ അനിയനെ ശ്വാസംമുട്ടിച്ചുകൊന്നു; അഖിലേഷ് സഹോദരൻ അബിനേഷിനെ വകവരുത്തിയത് മദ്യലഹരിയിൽ എന്ന് സംശയം

X
കൊട്ടിയൂർ: കേളകം ചെട്ട്യം പറമ്പിൽ കുടുംബവഴക്കിനെ തുടർന്ന് ചേട്ടൻ അനിയനെ തുണികൊണ്ടു മുറുക്കി കൊന്നു. മൂത്തസഹോദരൻ അഖിലേഷാണ് ഇന്ന് ഉച്ചയോടെ സഹോദരൻ അബിനേഷിനെ കഴുത്തിൽ തുണി കൊണ്ടുമുറുക്കി കൊന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കേളകം പൊലിസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പിടിയിലായ അഖിലേഷിനെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ മദ്യലഹരിയിലാണ് കൊടും ക്രൂരത ചെയ്തതെന്നു സംശയമുണ്ട്. കേളകം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story


