- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ചു ഭർത്താവിന്റെ ആത്മഹത്യാ ശ്രമം; പെയിന്റിങ് തൊഴിലാളിയായ മണികണ്ഠൻ മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിക്കുന്നത് പതിവ്; പൊലീസ് താക്കീതു ചെയ്തു വിട്ടിട്ടും കടുംകൈ
പുനലൂർ: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് പൊലീസ് പിടിയിൽ. മണിയാർ പരവട്ടത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന മഞ്ജു (35) ആണ് മരിച്ചത്. അച്ചൻകോവിൽ സ്വദേശിയായ മണികണ്ഠനെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെയാണ് കൊലപാതകം വിവരം പുറത്തറിയുന്നത്. തലയിണ ഉപയോഗിച്ച് ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.
പിന്നീട് കൈ ഞരമ്പ് മുറിച്ചും കഴുത്തിൽ വയർ മുറുക്കിയുമാണ് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെയിന്റിങ് തൊഴിലാളിയായ മണികണ്ഠൻ മദ്യപിച്ചെത്തി ഭാര്യയെ സ്ഥിരമായി മർദ്ദിക്കാറുണ്ട്. ഇത് സംബന്ധിച്ച് മഞ്ജു പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് ഇരുവരേയും വിളിച്ചു വരുത്തി ഭർത്താവിന് താക്കീത് നൽകി വിട്ടിരുന്നതാണ്. ഇവർക്ക് 12, ആറ് വയസുള്ള രണ്ടു കുട്ടികൾ ഉണ്ട്. ഇവർ മഞ്ജുവിന്റെ സഹോദരനൊപ്പമാണ് കഴിയുന്നത്.
മറുനാടന് മലയാളി ബ്യൂറോ