- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുളിമുറികളിൽ ഒളിഞ്ഞു നോക്കിയും അടിവസ്ത്രം മോഷ്ടിക്കുകയും ചെയ്യുന്ന ഞരമ്പുരോഗി; നാട്ടുകാർക്ക് തലവേദനയായപ്പോൾ തല്ലുകിട്ടിയത് പലതവണ; ബന്ധുക്കൾ ഇടപെട്ട് ഗൾഫിലേക്ക് അയച്ചിട്ടും നന്നായില്ല; ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ രതീഷ് സ്ഥിരം പ്രശ്നക്കാരൻ
ആലപ്പുഴ: ഭാര്യാ സഹോദരിയെ അടിച്ചു വീഴ്‌ത്തി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കടക്കരപ്പള്ളി പുത്തൻകാട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന രതീഷ്(35) പണ്ട് മുതലേ നാട്ടുകാർക്ക് തലവേദനയായ ഞരമ്പ് രോഗി. അയൽ വീടുകളിലെ കുളിമുറികളിൽ ഒളിഞ്ഞു നോക്കുക, അടിവസ്ത്രം എടുത്തു കൊണ്ട് പോകുക തുടങ്ങീ രീതിയിലുള്ള കുത്സിത പ്രവർത്തികൾ കൊണ്ട് നാട്ടുകാർക്ക് ഏറെ തലവേദനയായിരുന്നു. പലവട്ടം നാട്ടുകാർ ഇയാളെ കൈകാര്യം ചെയ്തിട്ടുണ്ട്.
ബന്ധുവായ സ്ത്രീ ഉറങ്ങികിടന്നപ്പോൾ അവരെ ശല്യം ചെയ്യാൻ ശ്രമിച്ചപ്പോൾ ഒച്ചവച്ചതിനെ തുടർന്ന് ഇയാൾ ഓടിപ്പോയി. ഇതിന് പുറമേ മോഷണത്തിനും ഇയാളെ പിടികൂടിയിട്ടുണ്ട്. കട്ടകരപ്പള്ളി ചന്തയിലെ ഒരു പലചരക്ക് കടയിലെ പണപ്പെട്ടിയിൽ നിന്നും ഉടമ അറിയാതെ സ്ഥിരമായി പണം അപഹരിക്കുന്നത് പതിവായിരുന്നു. ഭാര്യ എടുക്കുന്നതാണെന്ന് കരുതി ഉടമ ഭാര്യയുമായി എന്നും കലഹമായിരുന്നു. ഒടുവിൽ തൊട്ടടുത്തുള്ള മറ്റൊരു വ്യാപാരിയെ നിരീക്ഷിക്കാൻ ചട്ടം കെട്ടിയതോടെയാണ് രതീഷ് പിടിയിലാകുന്നത്.
വീടിനടുത്ത് ഇയാൾക്ക് സുഹൃത്തുക്കൾ ആരും തന്നെയില്ല. സ്വഭാവം ശരിയല്ലാത്തതിനാൽ പലരും ഇയാളുടെ സൗഹൃദത്തിൽ നിന്നും പിൻവാങ്ങി. ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിഞ്ഞു നോക്കുന്നത് പിടിച്ചതോടെ ഇവരെല്ലാം കൂടി നന്നായി കൈകാര്യം ചെയ്തു. നാട്ടിൽ സ്ഥിരം പ്രശ്നക്കാരനായതോടെ രതീഷിനെ ബന്ധുക്കൾ ഗൾഫിലേക്ക് കൊണ്ടു പോയി. അവിടെ പെയിന്റിങ് തൊഴിലാളിയായി ജോലി നോക്കിവരികയായിരുന്നു. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും പിന്നീട് നാട്ടിലേക്ക് തിരികെ പോരുകയായിരുന്നു. നാട്ടിൽ പെയിന്റിങ് ജോലി ചെയ്തു വരുന്നതിനിടയിലാണ് ഭാര്യയുടെ സഹോദരിയുമായി ബന്ധം സ്ഥാപിച്ചത്.
ഗൾഫിലായിരുന്ന സമയത്താണ് ഇയാളുടെ വിവാഹം നടക്കുന്നത്. മരിച്ച യുവതിയുടെ ചേച്ചിയെ വിവാഹം ആലോചിച്ചെത്താൻ കാരണം നഴ്സായതിനാലായിരുന്നു. രതീഷിന്റെ സഹോദരന്മാരുടെ ഭാര്യമാർ എല്ലാവരും വിദേശത്ത് നഴ്സായി ജോലി നോക്കുന്നവരാണ്. അതിനാൽ ഒരു നഴ്സിനെ വിവാഹം കഴിക്കണമെന്നായിരുന്നു കുടുംബക്കാർ പറഞ്ഞത്. അത്യാവശ്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരുമായിരുന്നു. ഭാര്യയുടെ കുടുംബം ഏറെ നിർദ്ദനരായിരുന്നു. രതീഷുമായുള്ള വിവാഹം നടന്നാൽ ഗൾഫിലേക്ക് കൊണ്ടു പോകും എന്ന് കരുതിയാണ് മറ്റൊന്നും നോക്കാതെ വിവാഹം നടത്തിയത്. എന്നാൽ വിവാഹ ശേഷം തിരികെ ഗൾഫിലേക്ക് പോയില്ല. ഇതോടെ അവരുടെ പ്രതീക്ഷകളെല്ലാം തകർന്നു.
എറണാകുളം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയാണ് രതീഷിന്റെ ഭാര്യ. സഹോദരി നഴ്സിങ് കഴിഞ്ഞ ശേഷം എൻഎച്ച്എമ്മിന്റെ താൽക്കാലിക നഴ്സായി ആലപ്പുഴ മെഡിക്കൽ കോളേജിലും ജോലി ചെയ്യുകയായിരുന്നു. സഹോദരിയായ യുവതിയുമായി സ്ഥിരമായി ജോലിക്ക് കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും രതീഷായിരുന്നു. ഇങ്ങനെയാണ് ഇരുവരും ഏറെ അടുത്തത്. രതീഷിന്റെ വീട്ടിൽ തന്നെയായിരുന്നു യുവതി കൂടുതലും നിന്നിരുന്നത്. യുവതിയുടെ ചേച്ചി രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ച് ആറുമാസമായപ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധം അറിയുന്നതും പ്രശ്നം ഉണ്ടാകുന്നതും. ഇനി മേലാൽ ഒരു ബന്ധവും രതീഷുമായി പാടില്ല എന്ന് പറഞ്ഞ് വിലക്കുകയും ചെയ്തു. ഇതോടെ നഴ്സായ യുവതി ഇവിടേക്ക് വരാതായി. എന്നാൽ പ്രസവം കഴിഞ്ഞ് ചേച്ചി ജോലിക്ക് പോയി തുടങ്ങിയതോടെ വീണ്ടും വരാൻ തുടങ്ങി.
അടുത്തിടെയാണ് യുവതി ജോലി സ്ഥലത്ത് തന്നെയുള്ള ഒരു യുവാവുമായി പ്രണയത്തിലാണെന്ന് അറിയുന്നത്. യുവതിയെ ചോദ്യം ചെയ്യുകയും യുവാവിന്റെ ഫോൺ നമ്പർ വാങ്ങി വിളിച്ച് താക്കീത് നൽകുകയും ചെയ്തു. എന്നാൽ തനിക്ക് വിവാഹം കവിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ വ്യത്യസ്ഥ ജാതിയിൽപെട്ടവരായതിനാൽ വിവാഹം നടത്തി തരാൻ സാധ്യമല്ലെന്നും പറഞ്ഞു. പക്ഷേ യുവാവ് പിന്മാറാൻ തയ്യാറല്ലായിരുന്നു. ഇതിനിടെ യുവതിക്ക് 4 വിവാഹോലേചനകൾ ഇയാൾ തന്നെ മുടക്കി. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് യുവാവിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയിൽ കൊലപാതകം നടത്തിയത്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. വൈകുന്നേരം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതിയെ ചേർത്തല തങ്കി കവലയിൽ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ ഭാര്യക്ക് രാത്രി ഡ്യൂട്ടിയായതിനാൽ വീട്ടിലുണ്ടായിരുന്നില്ല. രതീഷ് രണ്ടു മക്കളെയും കുടുംബവീട്ടിലേക്കു മാറ്റിയിരുന്നു. ഇവിടെ എത്തിയ ശേഷം യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്ത് തർക്കമുണ്ടാകുകയും കൊലപാതകം നടത്തുകയുമായിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.