തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മയും കാമുകന്മാരും ചേർന്ന് പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്നു. കുഞ്ഞിനെ ഉപേക്ഷിച്ചശേഷം വന്നാൽ കൂടെ താമസിപ്പിക്കാമെന്ന് കാമുകന്മാർ പറഞ്ഞതു പ്രകാരമായിരുന്നു കൊലപാതകം. ചന്ദ്രപ്രഭ (36), കാമുകന്മാരായ അജേഷ്, സനൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം പ്രായമായ സുപ്രിയയാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. കുഞ്ഞിനെ വാട്ടർ ടാങ്കിൽ മുക്കികൊലപ്പെടുത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വഴിത്തിരിവിലേക്ക് എത്തുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതോടെ കള്ളത്തരം പൊളിഞ്ഞു. ക്രൂരതകാട്ടിയ അമ്മ അറസ്റ്റിലാവുകയും ചെയ്തു. ഭർത്താവ് ഉപേക്ഷിച്ച ശേഷം കടയ്ക്കാവൂരിന് സമീപം കീഴാറ്റിങ്ങലിൽ കാമുകൻ വാടകയ്ക്ക് എടുത്തുകൊടുത്ത വീട്ടിലാണ് ചന്ദ്രപ്രഭ താമസിച്ചിരുന്നത്.

വിതുര സ്വദേശി സനലിന്റെ കുട്ടിയാണ് സുപ്രിയ. എന്നാൽ ഇക്കാര്യത്തിൽ സനലിന് ചില സംശയങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് കൊലപാതകം. സനലിന്റെ സഹായി അയിലം സ്വദേശി അജിതുമായി സുപ്രിയയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു സനലിന്റെ സംശയം. ഈ സംങ്ങളാണ് കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കടയ്ക്കാവൂരിൽ കീഴാറ്റിങ്ങലിലാണ് മെയ് എട്ടിന് കൊടുംക്രൂരത നടന്നത്. കുട്ടിയെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു അമ്മ ആദ്യം മൊഴി നൽകിയത്. എന്നാൽ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് അമിതമായി വെള്ളംകുടിച്ചാണ് കുട്ടിമരിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. പ്രേരണക്കുറ്റത്തിനാണ് മറ്റു രണ്ടുപേരെയും പൊലീസ് അറസ്റ്റു ചെയ്തത്. കീഴാറ്റിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കാർത്തികയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.

കുഞ്ഞില്ലെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്ന് കാമുകൻ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകമെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഇവർക്ക് രണ്ട് പേരുമായി ഒരേസമയം പ്രണയമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ ഒരു കാമുകന്റേതാണ് കുട്ടി. കുഞ്ഞിനെ സ്വീകരിക്കാൻ ഇയാൾ തയ്യാറായില്ല. കുഞ്ഞില്ലെങ്കിൽ, സ്വീകരിക്കാമെന്ന് വിദേശത്ത് ജോലിയുള്ള മറ്റേ കാമുകൻ അറിയിച്ചു. തുടർന്നാണ് ഇവർ കൊല നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. അതിരാവിലെ കുഞ്ഞിനെ ടെറസിലേക്ക് കൊണ്ടുപോയി ടാങ്കിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് ചന്ദ്രപ്രഭ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇതിനു ശേഷം, ഇവർ കുഞ്ഞ് അബദ്ധത്തിൽ വീണ് മരിച്ചതായും ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്നും പറഞ്ഞ് പൊലീസിനെ വിളിച്ചു. തുടർന്ന് പൊലീസ് എത്തി ആശുപത്രിയിൽ കൊണ്ടുപോയി. യുവതി പറയുന്നത് സത്യമാണെന്നായിരുന്നു പൊലീസിന്റെ ധാരണ. എന്നാൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. അതിനിടെ, ചന്ദ്രപ്രഭ മാനസികാസ്വസ്ഥ്യത്തിന് ചികിൽസയിൽ ആയിരുന്നതായി പിതാവ് പൊലീസിന് മൊഴി നൽകി.

കുട്ടിയുടെ മരണ വിവരം പൊലീസിനെ അറിയിച്ചത് അമ്മയായിരുന്നു. വെള്ളത്തിൽ കുട്ടി വീണു മരിച്ചുവെന്നായിരുന്നു വിശദീകരണം. ഇതിൽ പൊലീസിന് അസ്വാഭാവികത തോന്നി. അത് തന്നെയാണ് കേസിന്റെ ഗതി മാറ്റി മറിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ഗുളിക കഴിച്ച ശേഷം ഉറങ്ങിക്കിടന്നിരുന്ന താൻ ഒപ്പം കിടന്നിരുന്ന കുഞ്ഞിന്റെ പുറത്തേക്ക് മറിഞ്ഞു വീണുവെന്നും ഇതിനു ശേഷം കുഞ്ഞിന് അനക്കമില്ലെന്നും ചന്ദ്രപ്രഭ തന്നെയാണ് വെള്ളിയാഴ്ച രാവിലെ കടയ്ക്കാവൂർ പൊലീസിൽ അറിയിച്ചത്. തുടർന്ന് കുഞ്ഞിനെയും അമ്മയെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നുവെന്ന് പരിശോധനയിൽ മനസിലായി. ശ്വാസകോശത്തിൽ വെള്ളംകയറിയാണ് കുഞ്ഞ് മരിച്ചതെന്നും വ്യക്തമായി.

സംഭവത്തിനുശേഷം തിരുവനന്തപുരം വനിതാമന്ദിരത്തിൽ പൊലീസ് നിരീക്ഷണത്തിലായിരുന്ന ചന്ദ്രപ്രഭ. ശ്വാസകോശത്തിലെ വെള്ളത്തിന്റെ അംശം കണ്ടെത്തിയതോടെ കുട്ടിയെ മുക്കി കൊന്നതാണെന്ന് പൊലീസ് ഉറപ്പിച്ചു. ചന്ദ്രപ്രഭ കിടന്നുറങ്ങി എന്നു പറഞ്ഞ സമയവും കുഞ്ഞ് മരിച്ചതായി ഡോക്ടർ പറഞ്ഞ സമയവും തമ്മിലുള്ള പൊരുത്തക്കേടും വിനയായി. ഇതോടെ എല്ലാം തുറന്ന് സമ്മതിക്കേണ്ടി വന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് ചന്ദ്രപ്രഭ കുഞ്ഞിനെ വീട്ടിലെ വാട്ടർടാങ്കിൽ മുക്കിപ്പിടിച്ചു. ഇതിനു ശേഷം ശരീരത്ത് ശക്തിയായി അമർത്തിപ്പിടിക്കുകയും ചെയ്തതോടെയാണ് കുഞ്ഞ് മരിച്ചത്. ഈ കുഞ്ഞുമായി രാത്രിയിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രപ്രഭ. അടുത്ത ദിവസം രാവിലെ 7 മണിയോടെ മരിച്ചു വിറങ്ങലിച്ച കുഞ്ഞിനെ തോളിലേറ്റി പുതിയ കഥ അവതരിപ്പിച്ചു. മുറ്റത്ത് കുഞ്ഞുമായി കരഞ്ഞുനിൽക്കുന്ന ഇവരെക്കണ്ട അയൽവാസി കാരണം ചോദിച്ചപ്പോൾകുഞ്ഞ് അനങ്ങുന്നില്ലയെന്നാണ് ചന്ദ്രപ്രഭ പറഞ്ഞത്. ഇതെല്ലാം കൊലപാതകം മറയ്ക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നു

മുൻകൂട്ടി തയാറാക്കിയ തിരക്കഥ പോലെയാണ് എല്ലം നടപ്പാക്കിയത്. ഒന്നര വർഷത്തോളമായി ചന്ദ്രപ്രഭ ഈ വാടക വീട്ടിൽ താമസമാക്കിയിട്ട്. എന്നിട്ടും അയൽക്കാരുമായിപ്പോലും യാതൊരുവിധ അടുപ്പവും ഇവർക്കുണ്ടായിരുന്നില്ല. ബന്ധുക്കളും വരാറില്ലായിരുന്നു. ഗൾഫിൽ ജോലിയുണ്ടായിരുന്ന ഒരാളാണ് ചന്ദ്രപ്രഭയെ ആദ്യം വിവാഹം കഴിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ആ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. തുടർന്ന് ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഒരു വീട്ടിൽ ഇവർ താമസമാക്കി. ഈ സമയത്താണ് ഗൾഫുകാരനായ സനലുമായി പരിചയപ്പെടുന്നത്. ഭാര്യയും രണ്ടുകുട്ടികളുടെ അച്ഛനുമായ ഇയാൾ ചന്ദ്രപ്രഭയുടെ സംരക്ഷണം ഏറ്റെടുത്തു. ചന്ദ്രപ്രഭയ്ക്ക് കാറും ഓട്ടോയും ഇയാൾ വാങ്ങിക്കൊടുത്തു. അവനവഞ്ചേരിയിലെതന്നെ അയൽക്കാരനായ ആൾ ഓട്ടോയിൽ ഡ്രൈവറായെത്തി്. ഇതിനിടെയാണ് കേസിൽ പിടിയിലായ ഓട്ടോ ഡ്രൈവറുമായുള്ള ബന്ധം തുടങ്ങുന്നത്.

ഇയാളുമായി ചന്ദ്രപ്രഭയ്ക്ക് ബന്ധമുണ്ടെന്ന് ഗൾഫുകാരന് സംശയമുണ്ടായിരുന്നു. ഇതിനുശേഷമാണ് കീഴാറ്റിങ്ങലിലെ വാടക വീട്ടിലെത്തുന്നത്. ചന്ദ്രപ്രഭയ്ക്ക് കുട്ടി ജനിച്ചതോടെ പിന്നെ കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചന്ദ്രപ്രഭയും സനലും തമ്മിൽ തർക്കമായി. കുഞ്ഞ് ഒരു പ്രശ്‌നമാകുമോ എന്നു കരുതിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കാമുകന്മാരുടെ നിർദ്ദേശമനുസരിച്ച് കാര്യങ്ങൾ ഒറ്റയ്ക്ക് നടപ്പാക്കി. കാമുകന്മാരുമൊത്ത് സുഖ ജീവിതമായിരുന്നു ലക്ഷ്യം.ചന്ദ്രപ്രഭയുമായി അടുപ്പമുണ്ടായിരുന്ന സനൽ അടുത്തിടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയശേഷം പൽിങ് ജോലികൾക്കായി പോവുകയായിരുന്നു. ഇതിനിടെ ഇയാൾ തന്നെ പീഡിപ്പിക്കുന്നതായി കാട്ടി കുഞ്ഞിന്റെ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ചന്ദ്രപ്രഭ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇങ്ങനെയൊരു പരാതി എന്തിനാണ് നൽകിയതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. അതിന് ശേഷമാകാം കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്നാണ് സൂചന. കുട്ടിയെ ഒഴിവാക്കിയാൽ ചന്ദ്രപ്രഭയെ സ്വീകരിക്കാമെന്ന് അജേഷ് പറഞ്ഞിരുന്നത്രേ. ഇത് തുടർന്നാണ് കൊല. എന്നാൽ സനലിനും ഇതേക്കുറിച്ച് വിവരം ഉണ്ടായിരുന്നു.

മാനസികാസ്വാസ്ഥ്യം ഉള്ള രീതിയിലാണ് ചന്ദ്രപ്രഭ പെരുമാറുന്നത്. ഇത് അഭിനയമാകാമെന്നാണ് പൊലീസിന്റെ സംശയം. വാടക കുടിശ്ശികയുടെ പേരിൽ വീട്ടിൽ നിന്നിറങ്ങണമെന്ന് വീട്ടുടമ പറഞ്ഞപ്പോഴും ഇവർ മാനസികാസ്ഥ്യമുള്ള രീതിയിൽ പെരുമാറിയിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന ശേഷവും മാനസികാസ്വാസ്ഥ്യത്തിന് മരുന്നു കഴിച്ചുവെന്നും പൊലീസിന് ചന്ദ്രപ്രഭ മൊഴി നൽകിയിട്ടുണ്ട്.